രണ്ട് സംസ്ഥാന നിയമസഭകളിലേയും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ലോക്-സഭാ–നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി സവിശേഷമായ ചില രാഷ്ട്രീയ സൂചനകൾ നൽകുന്നവയാണ്. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി...
മനുഷ്യന് ഇന്ന് ശാസ്ത്രം കൂടുതലും അനുഭവവേദ്യമാകുന്നത് സാങ്കേതികവിദ്യകളിലൂടെയാണ്. അതായത്, ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളായി പരിണമിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, ആർജ്ജിക്കുന്ന വിജ്ഞാനത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിത്തീർക്കാൻ എങ്ങനെ കഴിയും...
ഗ്രീസിൽ 2024 നവംബർ 20ന് തൊഴിലാളികൾ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക് വൻ വിജയമായിത്തീർന്നു. രാജ്യത്തെയാകെ സ്‌തംഭിപ്പിച്ച ഈ പണിമുടക്കിൽ വിദ്യാഭ്യാസം, ആരോഗ്യം, നിർമാണം, പൊതുഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികൾ അണിനിരന്നു....
സിലിഗുരി സബ്‌ഡിവിഷനിലെ മതിഗാര പൊലീസ് സ്‌റ്റേഷൻ അതിർത്തിപ്രദേശത്ത് ഒരു യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിയുണ്ടായി ഒന്നരമാസത്തിനുശേഷം പോലും ഇതേവരെ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാൻ പൊലീസിനു കഴിഞ്ഞില്ല. ഒക്ടോബർ 8നാണ് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച്...
ഒരൊറ്റ കഥാപാത്രംകൊണ്ട് അനശ്വരതയിലേക്ക് ഉയർന്ന ഉമ ദാസ് ഗുപ്‌ത ഇനി ഓർമകളുടെ ഫ്രെയിമിൽ. 14‐ാം വയസ്സിൽ സത്യജിത് റേയുടെ ‘ദുർഗ’യായി പഥേർ പാഞ്ചാലിയിൽ അഭിനയിച്ചു. വലിയ സ്വീകാര്യത നേടിയ ആ വേഷത്തിനുശേഷം ഏഴ്...
കടന്നുവന്നതോ കടന്നു പോയതോ ആയ ജീവിത പരിസരങ്ങളെ കഥാ പശ്ചാത്തലത്തോട് ചേർത്തുനിർത്തുക എന്നത് അത്രയെളുപ്പമല്ല. തന്റെ അനുഭവയാഥാർത്ഥ്യങ്ങളെ ഭാവനയോട് സന്തുലിതപ്പെടുത്തിയെഴുതുകയും ആഖ്യാനരീതികൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഹരിത സാവിത്രിയുടെ രചനകളെ വേറിട്ടുനിർത്തുന്ന പ്രധാന...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
ഷാങ്ഹായിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയും കമ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുകയും ചെയ്ത ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമായ ആക്രമണമഴിച്ചുവിട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് 1927 ഏപ്രിൽ – മെയ്...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...