Thursday, January 29, 2026

ad

Homeരാജ്യങ്ങളിലൂടെദക്ഷിണാഫ്രിക്കയിൽ മെറ്റൽ തൊഴിലാളികളുടെ സമരം

ദക്ഷിണാഫ്രിക്കയിൽ മെറ്റൽ തൊഴിലാളികളുടെ സമരം

ഷിഫ്‌ന ശരത്ത്‌

സൗത്ത്‌ ആഫ്രിക്കയിലെ വമ്പൻ സ്റ്റീൽ ഉത്‌പാദന പ്ലാന്റായ AMSA (Arcelor Mittal South Africa) അടച്ചുപൂട്ടുന്നത്‌ തടയാൻ ഗവൺമെന്റ്‌ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്‌ മെറ്റൽ തൊഴിലാളി യൂണിയനായ നാഷണൽ യൂണിയൻ ഓഫ്‌ മെറ്റൽ വർക്കേഴ്‌സ്‌ ഓഫ്‌ സൗത്ത്‌ ആഫ്രിക്ക (NUMSA) ഫെബ്രുവരി 21ന്‌ വ്യാവസായിക വികസന കോർപറേഷൻ ഓഫീസുകൾ പിക്കറ്റുചെയ്‌തു. ആയിരക്കണക്കിന്‌ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനം പെട്ടെന്നൊരു ദിവസം അടച്ചുപൂട്ടിയാൽ തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കുമെന്ന്‌ യുണിയൻ പറഞ്ഞു.

നിലവിൽ പ്ലാന്റ്‌ അടച്ചുപൂട്ടിയാൽ ഉടനടി തൊഴിൽ നഷ്ടമാകുന്നത്‌ 3500 ജീവനക്കാർക്കാണെങ്കിലും അതിനേക്കാൾ വലിയ ആഘാതമാണ്‌ AMSAയുടെ ഈ നടപടിയുണ്ടാക്കുക എന്ന്‌ തൊഴിലാളികളും നുംസ നേതാക്കളും പറയുന്നു. കാരണം, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ ഉത്‌പാദകരാണ്‌ AMSA. അതിനെ ആശ്രയിച്ച്‌ ഒരുപാട്‌ വ്യവസായസംരംഭങ്ങൾ, പ്രത്യേകിച്ചും ഓട്ടോമോട്ടീവ്‌ മേഖല, പ്രവർത്തിച്ചുവരുന്നുണ്ട്‌. ഈ സംരംഭങ്ങൾക്കാവശ്യമായ ഇൻപുട്ടുകൾക്ക്‌ അവ ആശ്രയിക്കുന്നത്‌ AMSAയുടെ സ്റ്റീൽ നിർമാണ പ്ലാന്റിനെയാണ്‌. ആ നിലയ്‌ക്ക്‌ ദക്ഷിണാഫ്രിക്ക പോലൊരു രാജ്യത്ത്‌ ഇത്‌ പെട്ടെന്ന്‌ അടച്ചുപൂട്ടിയാൽ അത്‌ ഈ സ്ഥാപനങ്ങളെയാകെ ബാധിക്കുകയും ഏതാണ്ട്‌ ഒരുലക്ഷത്തിലേറെ തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടമാകും; തൊഴിലില്ലായ്‌മ വർധിക്കുകയും ദാരിദ്ര്യം കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗവൺമെന്റ്‌ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന്‌ NUMSA ആവശ്യപ്പെടുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − seven =

Most Popular