Wednesday, December 18, 2024

ad

Homeമുഖപ്രസംഗംകെട്ടടങ്ങാതെ മണിപ്പൂർ

കെട്ടടങ്ങാതെ മണിപ്പൂർ

ന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ ഉത്തമ നിദർശനമാണ് ഇപ്പോൾ മണിപ്പൂർ. ഏറ്റവും ഒടുവിൽ നാം കാണുന്നത് മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്-ത്തികളിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ ഗോത്രവിഭാഗമായ കുക്കികളും ആയുധമെടുക്കുന്നതിന് നിർബന്ധിതരായിരിക്കുന്നുവെന്നാണ്. പൊലീസ് സേനയുടെ ആയുധപ്പുരകളിൽ നിന്ന് ആയുധം കവർന്നെടുക്കാൻ മെയ്ത്തികൾക്ക് ഭരണാധികാരികൾ അവസരം നൽകുന്നതും പരസ്യമായ വസ്തുതയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകട്ടെ മണിപ്പൂരിൽ കലാപം രൂക്ഷമായ ഒന്നര വർഷത്തിനിടയിൽ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാനോ വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനോ തയ്യാറായിട്ടില്ല. സഖ്യകക്ഷികളും സ്വന്തം പാർട്ടിയിലെ എംഎൽഎമാരും ജനങ്ങളാകെയും അവിശ്വാസം രേഖപ്പെടുത്തിയിട്ടും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ സംരക്ഷിക്കുന്ന നിലപാടാണ് മോദിയും അമിത് ഷായും സ്വീകരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ ഈ ലക്കം ചിന്തയുടെ കവർ സ്റ്റോറി ‘‘കെട്ടടങ്ങാതെ മണിപ്പൂർ’’ എന്ന വിഷയത്തെ ആധാരമാക്കിയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മണിപ്പൂർ കലാപത്തിന്റെ രാഷ്ട്രീയമാശ്നങ്ങൾ പരിശോധിക്കുമ്പോൾ പ്രമുഖ മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് മണിപ്പൂർ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാതെ സംസ്ഥാനത്തെയും ജനങ്ങളെയും അപകടാവസ്ഥയിൽ തുടരാൻവിടുന്ന കേന്ദ്ര സർക്കാരിന്റെയും മോദിയുടെയും നിലപാട് വിമർശനവിധേയമാക്കുന്നു.

പ്രശസ്ത അഭിഭാഷകൻ ദുഷ്യന്ത് ദാവെ ഭരണഘടനയുടെ ആർട്ടിക്കിൾ 356 മണിപ്പൂരിൽ പ്രയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വാദിക്കുന്നു. ഇതേവരെ ഭരണഘടനയുടെ 356–ാം വകുപ്പിന്റെ ദുരുപയോഗമാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് പറയുന്ന ഭരണഘടനാ വിദഗ്ധൻ കൂടിയായ ദാവെ മണിപ്പൂരിൽ ആ വകുപ്പ് പ്രയോഗിക്കണമെന്ന് വാദിക്കുമ്പോൾ ആ സംസ്ഥാനത്തെ അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് കാണാവുന്നതാണ്.

ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് സാജൻ എവുജിൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതാവസ്ഥയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇപ്പോൾ ആ സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നതിന്റെ നേർക്കാഴ്ചയാണീ ലേഖനം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആർഎസ്-എസ്/ബിജെപി നുഴഞ്ഞുകയറ്റം എങ്ങനെയാണ് നടക്കുന്നത് എന്ന് വിശദീകരിക്കുകയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിലെ പ്രൊഫ. വി ബിജുകുമാർ. മണിപ്പൂരിലെ കലാപത്തിനു പിന്നിലെ ഭരണകൂട ഇടപെടലും പ്രശ്നത്തിന്റെ ചരിത്ര പശ്ചാത്തലവും വിശദീകരിക്കുന്നു ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷകയായ ഷെഫീന.എം.

മണിപ്പൂരിൽ മാത്രമല്ല രാജ്യത്താകെ ബിജെപി/ ആർഎസ്എസ് നടപ്പാക്കുന്നത് വിഭാഗീയ അജൻഡയാണ്. ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആർഎസ്എസ് ആക്രമണങ്ങളെക്കുറിച്ച് ഗിരീഷ് ചേനപ്പാടി എഴുതുന്നു.
പാർലമെന്റിൽപോലും ചർച്ചയനുവദിക്കാതെയും സംസ്ഥാനത്തെ യഥാർഥ സ്ഥിതി പുറംലോകം അറിയാതിരിക്കുന്നതിന് ഇന്റർനെറ്റ് നിരോധിച്ചും മണിപ്പൂരിൽ ബിജെപി ഭീകരഭരണം നടത്തുകയാണെന്ന് ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular