സീതാറാം യെച്ചൂരിയും ഞാനും തമ്മിലാദ്യമായി കണ്ടതും പരിചയപ്പെട്ടതും 45 കൊല്ലങ്ങള്‍ക്കുമുമ്പ് 1979 ആഗസ്തില്‍ ഡല്‍ഹിയില്‍ വച്ച് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര പാർട്ടി സ്കൂളില്‍ വെച്ചായിരുന്നു. അന്ന് സീതാറാം യെച്ചൂരി വിദ്യാര്‍ത്ഥി...
സഖാവ് സീതാറാം യെച്ചൂരിയെക്കുറിച്ച് ഭൂതകാലത്തിൽ എഴുതുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്; ഏറെ വേദനാജനകവുമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി, ഞങ്ങളുടെ രാഷ്ട്രീയ ജീവിതങ്ങൾ വളരെ അടുത്ത് ഇടപഴകിയും സങ്കീർണമായി കെട്ടുപിണഞ്ഞുമാണ് മുന്നോട്ടുനീങ്ങിയത്;...
സംസ്ഥാന സര്‍ക്കാരുകള്‍ സംബന്ധിച്ച പാർട്ടിയുടെ കാഴ്ചപ്പാട് കരുപ്പിടിപ്പിക്കുന്നതില്‍ സ. സീതാറാം യെച്ചൂരിയുടെ സംഭാവന ശ്രദ്ധേയമാണ്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള നൂതന കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേരളത്തിന്റെ വികസനപാതയില്‍ ഒരുമാറ്റം...
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട വിവരം തികച്ചും അവിശ്വസനീയവുമാണ്. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പോലും സജീവമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു സീതാറാം യെച്ചൂരി. മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും തനിക്കന്യമല്ലയെന്ന് പറഞ്ഞ മാര്‍ക്സിന്റെ വഴികളിലൂടെ...
ഏതൊരു കമ്യൂണിസ്റ്റ് പാർട്ടിയും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് മുഖ്യമായും മൂന്ന് മണ്ഡലങ്ങളിൽ അത് നിരന്തരം നടത്തുന്ന വർഗസമരം നിമിത്തമാണ്.
ചൂഷകർക്കെതിരെ ചൂഷിതരും അടിച്ചമർത്തപ്പെട്ട വരും നിന്ദിതരും പീഡിതരുമായ സർവ്വരേയും ചേർത്തുപിടിച്ച് കമ്യൂണിസ്റ്റുകാർ...
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണം ഇന്ത്യയിലെ പുരോഗമന വീക്ഷണമുള്ള ആളുകളിൽ മാത്രമല്ല രാജ്യത്താകമാനമുള്ള എല്ലാ വിഭാഗം ജനങ്ങളിലും വേദനയുണ്ടാക്കിയ സംഭവമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയിലെ എല്ലാ വിഭാഗത്തിലുംപെട്ട...
ഇന്ത്യയിലെ സംഘടിത ഇടതുപക്ഷത്തിന്റെ ഏറ്റവുമധികം അംഗീകാരമുള്ള മുഖങ്ങളിലൊന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ വരെ, അധികാരത്തിന്റെ അമരത്തിലെത്തിയ കോർപ്പറേറ്റ്– വർഗീയ –സേ-്വച്ഛാധിപത്യവാഴ്ചയുടെ ഏറ്റവും...
ഇപ്പോൾ എയിംസിലെ മെഡിക്കൽ വിദ്യാർത്ഥികൾ സീതാറാം യെച്ചൂരിയുടെ ശരീരം പഠിക്കുകയായിരിക്കും. സിബിഎസ്ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാമനായിരുന്ന , സെന്റ് സ്റ്റീഫൻസിലേയും ജെഎൻയുവിലേയും മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ തലച്ചോറിന്റെ മികവ് വിദ്യാർത്ഥികൾ പഠിക്കുമായിരിക്കും. രാഷ്ട്രീയ സമസ്യകൾക്ക്...
നമ്മുടെ കാലത്തെ, എല്ലാക്കാലത്തെയും, കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. സ്വന്തം ജീവിതം മുഴുവൻ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു ആശയത്തിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടി പോരാടി പരിമിതമായ ജയം മാത്രം...
സഖാവ് സീതാറാം യെച്ചൂരിയുടെ അകാലനിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് ഒരു ആലോചനയ്ക്ക് ഇവിടെ ശ്രമിക്കുന്നില്ല. സീതാറാമിനെ ശക്തനായ ഇടതുപക്ഷ രാഷ്ട്രീയക്കാരനും സിപിഐ എം പ്രവർത്തകനുമാക്കി...