Wednesday, January 15, 2025

ad

Yearly Archives: 0

ചരിത്രവും ദേശകഥകളും

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള നോവലിന്റെ കഥ രസകരമാണ്. ‘റാം c/o ആനന്ദി’ ആണത്രേ ഇക്കാലത്ത് ഏറ്റവുമധികം വില്ക്കപ്പെടുന്ന നോവല്‍. നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍ വില്പനയില്‍ രണ്ടാമതു വരുന്നുണ്ട്....

അതിജീവനത്തിന്റെയും പ്രതിനിധാനത്തിന്റെയും സിനിമകള്‍

എന്താണ് മലയാള സിനിമ മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും കാണിച്ചുതരുന്നത്, എന്താണത് സംസാരിക്കുന്നത് എന്ന സാമൂഹികപ്രശ്‌നം ആലോചിച്ചുകൊണ്ടു മാത്രമേ നമുക്ക് അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. അവ മനുഷ്യരെ കൂടുതല്‍ നല്ല മനുഷ്യരാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ അതോ അവരെ...

ചൂട് കൂട്ടരുത്… പ്ലീസ്… 
ആരാണ് കേൾക്കേണ്ടത് ?

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ (UNEP) 2024 ലെ എമിഷൻ ഗ്യാപ്പ് റിപ്പോർട്ടിന്റെ തലക്കെട്ട് No more hot air … please! എന്നാണ്. ഇതാരാണ് കേൾക്കേണ്ടത്? എല്ലാവരും എന്ന് അലസമായി പറയുന്നതുകൊണ്ട്- കാര്യമുണ്ടാവില്ല....

സമരഭരിതമായ വർഷം

സമരങ്ങളുടെ വർഷമാണ് 2024. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും അങ്ങനെ ലോകത്തുടനീളമുള്ള ഭൂരിപക്ഷ ജനത തങ്ങൾ നേരിടുന്ന അടിച്ചമർത്തലിനും അസമത്വത്തിനുമെതിരായി കൂടുതൽ ഇച്ഛാശക്തിയോടെ തെരുവുകളിൽ അണിനിരന്ന വർഷമായിരുന്നു പിന്നിട്ടത്. വർഷാവസാനവേളയിലും, അതായത് ഈ...

ഭീഷണിയാവുന്ന തീവ്രവലതുപക്ഷം 
പ്രത്യാശയേകുന്ന ഇടതുപക്ഷം

അസാധാരണമായ ഒരു തിരഞ്ഞെടുപ്പ്‌ വർഷമാണ്‌ കടന്നുപോവുന്നത്‌. അറുപതിലേറെ രാജ്യങ്ങളിലാണ്‌ 2024ൽ ജനവിധിയുണ്ടായത്‌. ലോകത്തെങ്ങുമുള്ള വിഭവങ്ങൾ സ്വന്തമാക്കുന്നതിന്‌ സാമ്രാജ്യത്വരാജ്യങ്ങൾ തമ്മിലുണ്ടായ മത്സരത്തിൽ നിന്നുണ്ടായ ഒന്നാംലോകയുദ്ധത്തിന്റെ ശേഷിപ്പുകളായ പ്രശ്‌നങ്ങൾ ഏറ്റവും പ്രതിഫലിച്ച വർഷം കൂടിയാണിത്‌. വർഷാന്ത്യം...

ടൂറിസം മേഖല വൻ കുതിപ്പിലേക്ക്

കേരളത്തിന്റെ ടൂറിസം മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ്. 2016-ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ മുരടിച്ചുനിന്ന ടൂറിസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഇക്കാലയളവിൽ സാധിച്ചു. പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ നേരിടേണ്ടി...

ഡിയർ അമിത്ഷാജീ… 
ആ സ്വർഗം പണ്ടേ 
ഡോ. അംബേദ്കർ 
വേണ്ടെന്നുവെച്ചതാണ്…

ശരിയാണ്. 2002ലെ ഗുജറാത്ത് കലാപം മുതലാണ് ഇന്ത്യാ ചരിത്രം ആരംഭിക്കുന്നത് എന്ന് ധരിച്ചുവെച്ചിരിക്കുന്ന അമിത്ഷായ്ക്ക് കൈവശാവകാശമുള്ള സ്വർഗത്തിൽ ഡോ. അംബേദ്കറിനോ, അദ്ദേഹത്തെ ആദരിക്കുന്നവർക്കോ പ്രവേശനമുണ്ടാവില്ല; ഒരുകാലത്തും. യഥാർത്ഥത്തിൽ ജീവിച്ചിരുന്ന കാലത്തേ ആ സ്വർഗത്തെ...

ഹിമ്മത്‌നഗറിലെ കനാലിന്റെ 
കരയിലാണ് ഗുജറാത്ത് മോഡൽ

ഗുജറാത്തിലെ സാബർകാഠ ജില്ലയുടെ തലസ്ഥാനമായ ഹിമ്മത്‌നഗറിൽ നഗരത്തോടു ചേർന്ന കനാലിന്റെ ഒരു വശത്തെ റോഡരികിൽ അഞ്ഞൂറിലധികം മനുഷ്യർ കഴിയുകയാണ്. എഴുപതാണ്ട് തങ്ങൾ ജീവിച്ച പ്രദേശത്തുനിന്നും ഭരണകൂടം ആട്ടിയോടിക്കാൻ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യർ. ദരിദ്രരാണ്,...

ഇരുളടഞ്ഞ കാലം “ഹാലി’യിലൂടെ പുനർജ്ജനികൊള്ളുമ്പോൾ

ഭരണഘടനയുടെ ആമുഖത്തിൽ നീതി (Justice) എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച ഭരണഘടനയാണ് നമ്മുടേത്. കുറെക്കൂടി വ്യക്തമായി സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും ഓരോ പൗരനും നീതി ഉറപ്പാക്കുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അമേരിക്കയുടേതിന് സമാനമായ സമഗ്രമായ...

ഇരുട്ടിന്റെ നാലുകെട്ടുകൾ പൊളിച്ചു വെളിച്ചത്തിലേക്ക്

എം.ടി.യെ ആദ്യം കണ്ടത് എഴുപതുകളുടെ ആദ്യ പകുതിയിൽ എന്നോ ആവണം. അന്നത്തെ ദേശാഭിമാനി സ്റ്റഡിസർക്കിൾ കോഴിക്കോട് ജില്ലയിലെ മുക്കത്ത് വെച്ച് നടത്തിയ ചെറുകഥാ സാഹിത്യശിൽപ്പശാലയിൽ ഉദ്‌ഘാടകനായോ അധ്യക്ഷനായോ അദ്ദേഹം എത്തിയിരുന്നു. പക്ഷേ നേരിട്ട്...

Archive

Most Read