ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവിൽ സർപ്പദംശനമേറ്റ അടിയന്തരവസ്ഥക്കാലത്ത്, ഞാനും ഒളിവിലെ നാട്ടുവഴിയിൽ മറ്റൊരു സർപ്പത്തിന്റെ ദംശനത്താൽ വലഞ്ഞുപോയത്, അരനൂറ്റാണ്ടിനിപ്പുറവും ഒളിമങ്ങാതെ ഓർമയിലുണ്ട്. അതിലേക്ക് വരാം.
ഇന്ദിരാഗാന്ധിയുടെ അമിതാധികാരത്തിന്റെ മൂർത്തീരൂപമായിരുന്നല്ലോ അടിയന്തരാവസ്ഥ....
1975 ജൂൺ 25 അർദ്ധരാത്രി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങളന്ന് തിരുവനന്തപുരം ലോ കോളേജിൽ സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു. ആ കാലത്ത് ഞാൻ ക്യാമ്പ് ചെയ്തിരുന്നത് എം എൽഎ ഹോസ്റ്റലിലെ 8–ാം...
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങ ളിലൊന്നിൽ ഇഎംഎസ് മുണ്ടക്കയത്തെ ത്തുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നു. അർധഫാസിസ്‌റ്റ്–- അമിതാധികാര ഭീകരവാഴ്‌ചയിൽ ദുരിതമനുഭവിക്കുന്ന പാർട്ടി പ്രവർത്തകരെ കാണുകയും അവർക്ക് ആത്മവിശ്വാസം പകരുകയുമാണ് ലക്ഷ്യം. പ്രവർത്തകരെ രഹസ്യമായി വിളിച്ചുകൂട്ടി ഇഎംഎസിന് അടുത്തെ ത്തിക്കാമെന്നാണ് കരുതിയത്....
1975 ജൂൺ 25 ന് ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് നിർദേശിച്ചതനുസരിച്ച് പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത് അനൗപചാരികമായ നിലയിലെങ്കിലും പിൻവലിച്ചത് 1977 ജനുവരിയിൽ ലോക്-സഭയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ്-–19 മാസത്തിനുശേഷം....
അടിയന്തരാവസ്ഥയെ ശരിവെക്കാൻ വിളിച്ചുകൂട്ടിയ പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ അടിയന്തരാവസ്ഥയെ എതിർത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം.
1975 ജൂലായ് 21
ഞാൻ ഭക്ഷ്യമന്ത്രി ജഗജീവൻ റാമിന്റെ പ്രസംഗം കേട്ടു. ഇടക്കിടെ പ്രധാനമന്ത്രിയുടെ നേരെ മന്ത്രി നോക്കിയത് കണ്ടപ്പോൾ...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ഫിലോസഫി വിഭാഗം അധ്യാപകനാണ് ഡേവിഡ് സെൽബോൺ. 1975–76 വർഷത്തെ അന്യൂറിൻ ബെവാൻ സ്മാരക ഫെലോഷിപ്പ് കിട്ടിയ അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷന്റെ ക്ഷണപ്രകാരം ഇന്ത്യയിലെത്തുകയും ഒരു വർഷത്തോളം ഇന്ത്യയിലെ...
പേറ്റുനോവ് വന്നപ്പോൾ അവൾ തിണ്ണയിലിരുന്ന്, റേഷനരിയിലെ കല്ലു പെറുക്കുകയായിരുന്നു.
അന്ന് അമാവാസിയായിരുന്നു.
അവൾ ആ വീട്ടിൽ തനിച്ചായിരുന്നു, അപ്പോൾ സന്ധ്യക്ക് വേദനയേക്കാളേറെ അവൾക്കു പേടിയാണ് തോന്നിയത്.
ഒരു വിധത്തിൽ മടിയിൽ നിന്നും മുറം താഴത്തിറക്കി, ജനലിന്റെ അഴികൾ...
♦ കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ചട്ടുകങ്ങളാക്കപ്പെടുമ്പോൾ‐ കെ ജെ ജേക്കബ്
♦ തിരഞ്ഞെടുപ്പടുക്കുമ്പോൾ ഇ ഡിയുടെ പതിവ് തിരക്കഥ‐ ഡോ. ടി എം തോമസ് ഐസക്
♦ തുടലഴിഞ്ഞ ഇഡി‐ കെ ജി ബിജു
♦...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...