അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങ ളിലൊന്നിൽ ഇഎംഎസ് മുണ്ടക്കയത്തെ ത്തുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നു. അർധഫാസിസ്‌റ്റ്–- അമിതാധികാര ഭീകരവാഴ്‌ചയിൽ ദുരിതമനുഭവിക്കുന്ന പാർട്ടി പ്രവർത്തകരെ കാണുകയും അവർക്ക് ആത്മവിശ്വാസം പകരുകയുമാണ് ലക്ഷ്യം. പ്രവർത്തകരെ രഹസ്യമായി വിളിച്ചുകൂട്ടി ഇഎംഎസിന് അടുത്തെ ത്തിക്കാമെന്നാണ് കരുതിയത്. എന്നാൽ, ഇഎംഎസ് വരുന്നുവെന്ന് അറിഞ്ഞതോടെ പ്രവർത്തകർക്ക് ആവേശമായി. സിപിഐ എം പ്രവർത്തകനെന്നോ അനുഭാവിയെന്നോ പുറത്തറിഞ്ഞാൽ പൊലീസിന്റെ നോട്ടപ്പുള്ളിയാകുന്ന കാലം. എന്നിട്ടും, മൂന്നുറിലധികം പേരാണ് ഇഎംഎസിനെ കാണാനും അദ്ദേഹം പറയുന്ന രാഷ്‌ട്രീയം മനസ്സിലാക്കാനും എത്തിയത്. ചെറിയ മുറിയിൽ നടത്താൻ തീരുമാനിച്ച യോഗം പിന്നീട് മുണ്ടക്കയം സിനിമ തീയറ്ററിലാണ് നടത്തിയത്. അന്ന് പാർട്ടി പരിപാടിക്ക് വേദിയൊരുക്കാൻ വളരെ പ്രയാസം. ഇത്രയും ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയം അന്ന് മുണ്ടക്കയത്തില്ല. സ്‌കൂൾ ഹാൾ എടുക്കാമെന്നു വച്ചാലും പാർട്ടി പരിപാടിക്ക് തരാൻ അധികാരികൾക്കു ഭയം. പല അന്വേഷണങ്ങൾക്കുമൊടുവിലാണ് തിയേറ്റർ ഉടമയെ സമീപിച്ചത്. ഇഎംഎസ് പങ്കെടുക്കുന്ന പരിപാടിയല്ലേ, തിയേറ്റർ വിട്ടുതരില്ലെന്നു പറഞ്ഞാൽ അത് മനഃസാക്ഷിയെ വഞ്ചിക്കലാകും. പൊലീസ് തടസപ്പെടുത്താൻ വന്നാൽ അപ്പോൾ നോക്കാം എന്നായിരുന്നു ഉടമയുടെ പ്രതികരണം.
പ്രസംഗിക്കാൻ മൈക്ക് തരില്ലെന്നായി പൊലീസ്. വേണമെന്ന വാശി ഞങ്ങൾക്കും. എന്നാൽ, ആഭ്യന്തര വകുപ്പിന്റെയും മന്ത്രി കരുണാകരന്റെയും കർശന നിർദേശമാണ് ഇഎഎസിന് മൈക്ക് നൽകരുതെന്നത്. തർക്കം നടക്കുന്നതിനിടെ കൃത്യം 11നുതന്നെ ഇഎംഎസ് എത്തി.
പരിപാടിയിൽ അധ്യക്ഷനായി നിയോഗിച്ചത് അന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി യായിരുന്ന എന്നെയാണ്. അടിയന്തരാവസ്ഥയുടെ കിരാതകാലത്ത് ഈ മലയോരമേഖലയിൽ ഇത്രയും ആളുകളോ? ഇഎംഎസിന് ആശ്‌ചര്യവും ആവേശവും. സാധാരണക്കാരുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കിയ, തൊഴിലാളികൾക്ക് സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ബോണസും നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ഒരു മണിക്കൂർ അദ്ദേഹം സംസാരിച്ചു. പ്രവർത്തകരെല്ലാം ഇഎംഎസിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. ഇഎംഎസ് മടങ്ങിയപ്പോൾ, മൈക്ക് അനുവദിക്കാത്ത പൊലീസ് നടപടിയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്‌തു. മറ്റു പാർട്ടിക്കാർ പോലും ഇഎംഎസിന് മൈക്ക് അനു വദിക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
പ്രതിഷേധം ഒരിക്കലും മനസ്സിൽ കൊണ്ടുനടക്കുന്നവരല്ല തൊഴിലാളികൾ. ഇടയ്‌ക്ക് പ്രകടനം നടത്തിയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും അടിയന്ത രാവസ്ഥയ്ക്കും സർക്കാർ–-പൊലീസ് നടപടികൾക്കുമെതിരെ പത്തും ഇരുപതും പേർ ചേർന്ന് എത്രയോ തവണ പ്രതിഷേധപ്രകടനം നടത്തി. പൊലീസ് അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു.
അടിയന്തരാവസ്ഥയിൽ പാർട്ടി പ്രവർത്തനം നടത്താൻ അനുവ ദിക്കാതെ ആഭ്യന്തര വകുപ്പ് ഒട്ടേറെ പ്രയാസം സൃഷ്‌ടിച്ചു. അതിനാൽ, പാർട്ടി പ്രവർത്തനം സുഗമമാക്കാ നും തീരുമാനങ്ങൾ വേഗം നടപ്പാ ക്കാനും മേഖലാ കമ്മിറ്റിക്ക് പകരം താലൂക്ക് കമ്മിറ്റികൾ എന്ന നില യിലായിരുന്നു പ്രവർത്തനം. കോട്ടയം ജില്ലയിൽ അഞ്ചുതാലൂക്ക് കമ്മി റ്റികളാണ് പ്രവർത്തിച്ചിരുന്നത്. പൊലീസ് നിരന്തരം റോന്ത് ചുറ്റുകയും നാലുപേരിൽ കൂടുതൽ കണ്ടാൽ പിടിച്ചുകൊണ്ടുപോയി കസ്‌റ്റഡിയിൽ വയ്‌ക്കുകയും പതിവായിരുന്നു. എന്നെ തന്നെ പലതവണ പൊലീസ് കസ്‌റ്റ ഡിയിൽ വയ്‌ക്കുകയും 24 മണിക്കൂർ കഴിഞ്ഞ് വിട്ടയക്കുകയും ചെയ്‌തി ട്ടുണ്ട്.
പാർട്ടി താലൂക്ക് സെക്രട്ടറിയായി രിക്കുമ്പോഴും തോട്ടം തൊഴിലാളി യൂണിയൻ ഭാരവാഹി കൂടിയായിരുന്നു ഞാൻ. ടിആർ ആൻഡ് ടി, ഹാരിസൺ മലയാളം, ട്രോപ്പിക്കൽ പ്ലാന്റേഷൻ ഉൾപ്പെടെ ഇരുപതോളം തോട്ടങ്ങ ളിലെ തൊഴിലാളികൾ ഭൂരിപക്ഷവും സിഐടിയുഅംഗങ്ങളായിരുന്നു. പാർട്ടിയെ ഹൃദയത്തോട്‌ചേർത്തവർ. അവർ തോട്ടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നത്.
ടി കെ രാമകൃഷ്‌ണനായിരുന്നു അന്ന് കോട്ടയം ജില്ലാ സെക്രട്ടറി. അടിയ ന്തരാവസ്ഥയിൽ പൂർണസമയം ഒളിവിലാണ് ടി കെ പ്രവർത്തിച്ചത്. ഒരിക്കൽപ്പോലും പൊലീസ് പിടിയിൽ അകപ്പെടാതെ പ്രവർത്തകർ അദ്ദേഹ ത്തെ ഒരു കമ്മിറ്റിയിൽനിന്ന് അടുത്ത കമ്മിറ്റിയിലേയ്‌ക്ക് കൊണ്ടുപോയി സംരക്ഷിച്ചു. ജില്ലയിലെ എല്ലാ പാർട്ടി കമ്മിറ്റികളിലും അദ്ദേഹം ഓടിയെ ത്തിയിരുന്നു. വൈക്കത്ത് ഉണ്ടായ കൊടിയ പൊലീസ് മർദനവും ഓർക്കാതെ വയ്യ. പാർട്ടിപ്രവർത്ത കർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ വൈക്കം വിശ്വനും വി കെ ഗോപിനാഥനും ക്രൂരമർദ നമേറ്റു.
ജില്ലയിലെ നിരവധി നേതാക്കളെ അടിയന്തരാവസ്ഥയിൽ ജയിലിലടച്ചു. ജനാധിപത്യം സംരക്ഷിക്കാൻ പ്രതി
ജ്ഞാബദ്ധരായി പ്രവർത്തിച്ചവർ. കെ എം എബ്രഹാം, വി ആർ ഭാസ്‌കരൻ, കെ കെ ജോസഫ്, എം പി ദേവസ്യ, എം സി ജേക്കബ്, വി കെ ഗോപിനാഥൻ, എം കെ സുകുമാരൻ തുടങ്ങിയവർ പലവട്ടം പൊലീസ് അതിക്രമങ്ങൾ നേരിട്ടവരാണ് ഇവർ. 17 മാസത്തിലേറെ, ഒരിക്കൽപ്പോലും പുറത്തുവിടാതെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ അവർ തടവറയ്ക്കുള്ളിലെ ദുരനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പിൻവലിച്ചശേഷമാണ് മോചിപ്പി
ക്കപ്പെട്ടത്. സെൻട്രൽ ജയിലിൽനിന്ന് പുറത്തുവന്ന നേതാക്കൾക്ക് ജില്ല
യിലാകെ, ഒട്ടേറെ സ്ഥലങ്ങളിൽ വലിയസ്വീകരണമൊരുക്കിയത് അര
നൂറ്റാണ്ടു പിന്നിട്ടിട്ടും, ഇന്നലെയെ
ന്നപോലെ ഓർക്കുന്നു.
അക്കാലത്ത് തിയറ്ററിലെ സിനി മക്കിടയിൽ അടിയന്തരാവസ്ഥ ജനന ന്മയ്‌ക്ക് എന്ന് എഴുതിക്കാണിക്കുക പതിവായിരുന്നു. എന്നാൽ, എസ്‌എഫ് ഐ നേതൃത്വത്തിൽ വിദ്യാർഥികളും യുവാക്കളും എഴുന്നേറ്റുനിന്ന് കൂവിവി ളിക്കും. അതിന്റെപേരിൽ പലതവണ പൊലീസ് കുട്ടികളെ വേട്ടയാടി. നഗരങ്ങളിൽഎന്നല്ല ഗ്രാമങ്ങളിൽ പോലും പാർട്ടിപ്പതാക ഉയർത്താൻ പൊലീസ് അനുവദിച്ചിരുന്നില്ല. അന്ന് ആളുകളെ അടിച്ചോടിക്കുകയും 24 മണിക്കൂർ കസ്‌റ്റഡിയിൽ വയ്‌ക്കു കയും ചെയ്യുകയെന്നത് പതിവാ യിരുന്നു. l



