♦ കേരള വികസനത്തിന് മുഖവുര
♦ സംസ്ഥാന ധനസ്ഥിതി
♦ കാർഷിക മേഖല
♦ മൂല്യവർധനയും വിപണനവും
♦ മൃഗപരിപാലന മേഖല
♦ വനം, വനപരിപാലനം, വന്യജീവി
♦ മത്സ്യമേഖല
♦ പരമ്പരാഗത വ്യവസായങ്ങൾ
♦ വിവര വിനിമയ സാങ്കേതികവിദ്യയും വിജ്ഞാന സമ്പദ്-ഘടനയും
♦ വെെദ്യുതി
♦...
വികസന സാഹിത്യത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. വളർച്ചയുടെ നേട്ടങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുന്നതിനു കാത്തുനിൽക്കാതെ സാധാരണക്കാർക്ക് വിദ്യാഭ്യാസവും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു വികസനതന്ത്രം കേരളം ആവിഷ്കരിച്ചു. താഴ്ന്ന വരുമാനകാലത്ത് ഉയർന്ന ക്ഷേമം നൽകിയ...
കേരളത്തിന്റെ ധനകാര്യം നാം സ്വീകരിച്ചിരിക്കുന്ന വികസനതന്ത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. ജനങ്ങളുടെ ക്ഷേമത്തിനും ആനുകൂല്യത്തിനും കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ അഭൂതപൂർവ്വമായ വർദ്ധനയുണ്ടായി. അതോടൊപ്പം ബജറ്റിന് പുറത്ത് കിഫ്ബി വഴി വായ്പയെടുത്ത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലും സമാനതകളില്ലാത്ത...
കേരളത്തിലെ 46 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 19.5 ലക്ഷം കുടുംബങ്ങൾ (42%) മാത്രമാണ് "കാർഷിക കുടുംബങ്ങൾ’. ഇന്ത്യയുടെ മൊത്തം കണക്കെടുത്താൽ ഇത് ഏകദേശം 60 ശതമാനത്തിനടുത്താണ്. ഈ 19.5 ലക്ഷം കാർഷിക കുടുംബങ്ങളിൽ...
കൃഷിയുടെ നിലനിൽപ്പ് ഇനി വിളവിന്റെ അളവിൽ മാത്രം ആശ്രയിച്ചായിരിക്കില്ല എന്നതാണ്. വിളവിനുശേഷമുള്ള ഘട്ടങ്ങൾ - അതായത് സംഭരണം, ശേഖരണം (aggregation), ഗതാഗതം, സംസ്കരണം (processing), പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം - എന്നിവയെല്ലാം ചേർന്ന...
കേരളത്തിലെ കന്നുകാലി വളർത്തൽ രീതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. വൻകിട ഫാമുകൾക്ക് പകരം, തൊഴിലില്ലാത്തവർ, വീട്ടമ്മമാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർ നയിക്കുന്ന ചെറുകിട-വീട്ടുമുറ്റത്തെ കൃഷി (Homestead Farming) യാണ് നമ്മുടെ ശക്തി. ശക്തമായ...
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും സാമൂഹിക ജീവിതവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്. ജെെവ വെെവിധ്യത്താൽ സമ്പന്നമായ വനമേഖലകളാണ് ജലസുരക്ഷയുടെയും കാലാവസ്ഥാ നിയന്ത്രണത്തിന്റെയും അടിത്തറ. അത് ഒരു വശത്ത്. മറുവശത്താകട്ടെ, മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന...
590 കിലോമീറ്റർ നീളമുള്ള കടലോരം, 2.18 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലാ കടൽപ്രദേശം (EEZ), കൂടാതെ ഏകദേശം 3.62 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള നദികൾ, ഓരു ജലാശയങ്ങൾ, ജലസംഭരണികൾ,...
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പരമ്പരാഗത വ്യവസായങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കയർ, കശുവണ്ടി, കൈത്തറി, ഖാദി, കരകൗശലം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണ്. അന്താരാഷ്ട്ര വിപണിയിൽ ഈ ഉൽപ്പന്നങ്ങൾക്ക് വൻ...