Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിമത്സ്യമേഖല

മത്സ്യമേഖല

590 കിലോമീറ്റർ നീളമുള്ള കടലോരം, 2.18 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലാ കടൽപ്രദേശം (EEZ), കൂടാതെ ഏകദേശം 3.62 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള നദികൾ, ഓരു ജലാശയങ്ങൾ, ജലസംഭരണികൾ, പാടശേഖരങ്ങൾ, പൊക്കാളി നിലങ്ങൾ, കോൾ നിലങ്ങൾ, ശുദ്ധജല തടാകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ജലസമ്പത്ത്. ഇത് പത്തു ലക്ഷത്തിലധികം വരുന്ന ജനതയുടെ ജീവനോപാധിയാണ്.

ആഗോളവൽക്കരണ വെല്ലുവിളികൾ
ലോകവ്യാപാരസംഘടനയുടെ ആവിർഭാവത്തോടെ, മത്സ്യ ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷയുടെ ഭാഗമെന്നതിൽ നിന്ന് ആഗോള ചരക്കുകളായി (Global Commodities) പുനർവ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ കേന്ദ്ര സർക്കാർ സമീപകാലത്ത് മുന്നോട്ടുവയ്ക്കുന്ന കോർപ്പറേറ്റ്-നേതൃത്വത്തിലുള്ള ആഴക്കടൽ മത്സ്യബന്ധന നയങ്ങളും ആഴക്കടൽ ഖനന ശ്രമങ്ങളും കേരളത്തിന്റെ മത്സ്യബന്ധന സമ്പദ്‌വ്യവസ്ഥയ്ക്ക് ഘടനാപരമായ ഭീഷണികളാണ്. ആഴക്കടൽ ഖനനം സമുദ്ര പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ദീർഘകാല നാശനഷ്ടങ്ങൾ മത്സ്യസമ്പത്തിന്റെയും തീരദേശ പരിസ്ഥിതിയുടെയും നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.

പിന്നിട്ട ദശാബ്ദം – 2016 – 26 കാലത്ത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, വരുമാനം വർധിപ്പിക്കുന്നതിനും ഒട്ടേറെ വികസന പരിപാടികൾ നടപ്പാക്കുകയുണ്ടായി. 2024-ൽ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളവും രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കേരളത്തിലെ 2022-23 ലെ മൊത്തം മത്സ്യ ഉൽപ്പാദനം 9.2 ലക്ഷം ടൺ ആണ്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ ഉൽപ്പാദനമാണ് വേഗതയിൽ വളരുന്നത്. അത് 2.31 ലക്ഷം ടൺ വരും. കോവിഡിനുശേഷം കടൽ മത്സ്യ ഉൽപ്പാദനത്തിലും വർധനവുണ്ടായി. 7000 കോടിയാണ് കേരളത്തിൽ നിന്നുള്ള മത്സ്യ കയറ്റുമതി.

വിദ്യാഭ്യാസം
5,422 കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങൾ നൽകുവാൻ സാധിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ മേഖലയിലാണ് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി വിദ്യാർഥി വിഭാഗങ്ങൾക്കുള്ളതുപോലെ തന്നെ പ്രത്യേക വിദ്യാഭ്യാസ സഹായങ്ങൾ മത്സ്യമേഖലയ്ക്കും ലഭ്യമാക്കി. പോസ്റ്റ്‌ മെട്രിക് വിദ്യാഭ്യാസത്തിനായി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 236 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഈ പുതിയ നയത്തിന്റെ ഭാഗമായി പ്രൊഫഷണൽ മേഖലയിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളിവിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.
ഉദാഹരണത്തിന് ഈ കഴിഞ്ഞ ദശാബ്ദത്തിൽ 104 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം ലഭിച്ചു.

വികസന സമീപനം
മത്സ്യബന്ധന ഉപാധികളുടെയും വിപണനത്തിന്റെയും സാമൂഹിക ഉടമസ്ഥതയ്ക്കാണ് കേരളം മുൻഗണന കൊടുക്കുന്നത്. തൊഴിലാളി കൂട്ടായ്മകളുടെ അടിസ്ഥാനത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിന്റെ സമീപനം. ഉൾനാടൻ മത്സ്യക്കൃഷിയുടെ സാധ്യതകൾ ഇനിയും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ വരുമാന വർദ്ധനവിന് മൂല്യവർധിത ഉൽപ്പന്നങ്ങളും ശീത ശൃംഖലയും അനിവാര്യമാണ്. സമുദ്ര – പാരിസ്ഥിതിക സുസ്ഥിരതയ്ക്കും, തീരത്തിന്റെ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നു.

ഈ പ്രവർത്തനങ്ങളിലൂടെ, ആഗോളവൽകരണത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്, പരിസ്ഥിതി സൗഹൃദവും തൊഴിലാളിവർഗ പക്ഷത്തുനിന്നുമുള്ള ഒരു വികസന മാതൃക സൃഷ്ടിക്കാൻ കേരളത്തിന് സാധിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − one =

Most Popular