Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിസംസ്ഥാന 
ധനസ്ഥിതി

സംസ്ഥാന 
ധനസ്ഥിതി

കേരളത്തിന്റെ ധനകാര്യം നാം സ്വീകരിച്ചിരിക്കുന്ന വികസനതന്ത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. ജനങ്ങളുടെ ക്ഷേമത്തിനും ആനുകൂല്യത്തിനും കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ അഭൂതപൂർവ്വമായ വർദ്ധനയുണ്ടായി. അതോടൊപ്പം ബജറ്റിന് പുറത്ത് കിഫ്ബി വഴി വായ്പയെടുത്ത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലും സമാനതകളില്ലാത്ത കുതിപ്പുനാം നേടി.

കടപ്പേടി
കേരളം കടക്കെണിയിൽപെട്ട് തകരാൻ പോകുന്നു എന്ന ഒരൊറ്റ ആഖ്യാനം കൊണ്ട് ബുദ്ധിജീവിതവും മാധ്യമ ജീവിതവും നടത്തിക്കൊണ്ടുപോകുന്നവർ ഒരുപാടുണ്ട് കേരളത്തിൽ.അങ്ങനെ കെണിയിൽ പെട്ട് തകരുന്ന ‘ഖേരളത്തെ’ ഉപാസിച്ച് അനവരതം അനുബന്ധ ആഖ്യാനങ്ങൾ കളം നിറഞ്ഞാടുകയായിരുന്നല്ലോ? യഥാർത്ഥത്തിൽ യുഡിഎഫ് ഭരണകാലത്താണ് കടമെടുപ്പ് ഏറ്റവും രൂക്ഷമായത്. അതുകൊണ്ടൊന്നും കേരളം കടക്കെണിയിലുമായിട്ടില്ല. കടക്കെണിയിലാണോയെന്ന് നിർവചിക്കുന്നതിന് സാമ്പത്തികശാസ്ത്രത്തിൽ കൃത്യമായ സൂത്രവാക്യങ്ങളുണ്ട്. അവയൊക്കെ പറയുന്നത് കേരളത്തിന്റെ കടം സുസ്ഥിരമാണെന്നാണ്.

പിന്നെ എന്തുകൊണ്ടാണ് ഇത്തരം ആഖ്യാനങ്ങൾ? കാരണം കേരളത്തിന്റെ വികസന ധനനയതന്ത്രത്തെ പൊളിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്ര ഉപരോധത്തിന് വെള്ളപൂശുകയെന്നുള്ളതാണ് ലക്ഷ്യം. ജനകീയ പ്രതിഷേധങ്ങളെ ആശയപരമായി നിരായുധീകരിക്കാനാണ് ഇത്തരം വ്യാഖ്യാനങ്ങൾ ചമച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്ര വിവേചനം
കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 20 ശതമാനത്തിൽ താഴെയേ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നുള്ളൂ. മറ്റു സംസ്ഥാനങ്ങളുടെ 44 ശതമാനം കേന്ദ്ര സർക്കാരിൽ നിന്നാണ്. കേന്ദ്ര നികുതിയുടെ മാത്രമല്ല, ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളും തുടങ്ങി എല്ലാവിധ കേന്ദ്ര ധനസഹായങ്ങളും എടുത്താലോ, ഇന്ത്യയുടെ ജനസംഖ്യയുടെ 2.5 ശതമാനമുള്ള കേരളത്തിന് 1.9 ശതമാനം വിഹിതമേ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നുള്ളൂ.

കേന്ദ്ര വിവേചനത്തിനെതിരെ അർഹമായ വിഹിതത്തിനുവേണ്ടി പോരാടണം. അതോടൊപ്പം കിഫ്ബിയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമപരമായ നടപടികൾക്ക് ശക്തിപകരാനുതകുന്നവിധത്തിൽ കിഫ്ബിയുടെ ഘടനയിലും പ്രവർത്തനത്തിലും പരിഷ്കാരം കൊണ്ടുവരണം.

ജി.എസ്.ടി പരിഷ്കാരം
പെട്രോളിയം  – മദ്യ നികുതികൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ പാടില്ല. സ്റ്റാമ്പ് ഡ്യൂട്ടിയും, മോട്ടോർ വാഹന നികുതിയും ദേശീയതലത്തിൽ ഏകീകരിക്കുവാൻ പാടില്ല. ജി.എസ്.ടി നികുതിയെ സംസ്ഥാനങ്ങൾക്ക് കൂടുതൽ അനുകൂലമാക്കണം. അന്തർസംസ്ഥാന വ്യാപാരത്തിനുമേലുള്ള ഐ.ജി.എസ്.ടി നികുതിയിൽ വലിയ ചോർച്ചയുണ്ടാകുന്നതാണ് ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാതിരിക്കുന്നതിന് ഒരു പ്രധാന കാരണം. കേരളത്തിന്റെ ശക്തമായ ഇടപെടൽ മൂലം ചില ഭേദഗതികൾ നികുതി പിരിവ് സമ്പ്രദായത്തിൽ കൊണ്ടുവരുന്നതിന് ജി.എസ്.ടി കൗൺസിൽ സമ്മതിക്കുകയുണ്ടായി. ഇതോടൊപ്പം നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾ കേരളത്തിലേക്കുള്ള റോഡ് കവാടങ്ങളിൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്.
ചെലവുകളുടെ കാര്യക്ഷമത ഉയർത്തുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മറ്റി സമർപ്പിക്കണം.

ധനകാര്യ സ്ഥാപനങ്ങൾ
മുനിസിപ്പൽ ബോണ്ടുകൾ സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ നിർദ്ദേശം നടപ്പിലാക്കണം. കെ.എസ്.എഫ്.ഇ, കെ.എഫ്.സി, കേരള ബാങ്ക്, സഹകരണ സംഘങ്ങൾ, വിവിധ വകുപ്പുകളുടെ ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. സംസ്ഥാന സർക്കാരിന്റെ ചെലവുകൾക്ക് അനുപൂരകമായി സംരംഭകർക്കും അർദ്ധസർക്കാർ വികസന ഏജൻസികൾക്കും ഫലപ്രദമായി ധനസഹായം ഇവ വഴി ലഭ്യമാക്കാനാവണം. ഇത്തരത്തിൽ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള സമീപനം കൈക്കൊള്ളണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 2 =

Most Popular