Thursday, September 19, 2024

ad

Monthly Archives: December, 0

ഭക്ഷ്യഭദ്രതയില്‍ നിന്നും പോഷകഭദ്രതയിലേക്കുള്ള മുന്നേറ്റം അനിവാര്യം

മികവിന്റെ ലോകമാതൃകകള്‍ ഏറെ സൃഷ്ടിച്ചിട്ടുള്ള നാടാണ് കേരളം. ഭൂമിശാസ്ത്രപരവും ജനസാന്ദ്രതാപരവുമായ സവിശേഷതകള്‍ മൂലം വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലാതിരിക്കുകയും വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് തിരിഞ്ഞതിനാല്‍ ഭക്ഷ്യവിളകളില്‍ നിന്ന് അകന്നു പോവുകയും ചെയ്തു ഈ സംസ്ഥാനം....

വരുന്നു ഓൺലൈൻ മാധ്യമങ്ങൾക്കും കയ്യാമം

ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും സൗന്ദര്യവും അതിലുൾച്ചേർന്നിരിക്കുന്ന വിമർശനയുക്തിയുടെ സാധ്യതയാണെന്നത്‌ ആധുനിക ജനാധിപത്യം സമ്മാനിക്കുന്ന ബോധ്യങ്ങളിൽ ഒന്നാണ്‌. ‘വിയോജിക്കുവാനും വിയോജിപ്പിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ്‌ ജനാധിപത്യം’ എന്ന്‌ അംബേദ്‌കർ പറയുന്നതിന്റെ പൊരുളും ഇതുന്നെയാണ്‌. സമൂഹ്യജീവിതത്തിലെ...

പുതുകാലത്തിന്റെ തിരയടയാളം

മലയാള സിനിമയുടെ തലമുറമാറ്റത്തിന്റെ കാഴ്‌ചയായി മാറി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം. മലയാള സിനിമ പുതിയ തലമുറയുടെ കൈയ്യിൽ ഭദ്രമാണെന്ന്‌ പുരസ്‌കാര ജേതാക്കളുടെ പട്ടിക കണ്ടാൽ മനസ്സിലാകും. പുതിയ കാലത്തിന്റെ സിനിമ...

ലോകം വെനസ്വേലയ്ക്കൊപ്പം

വെനസ്വേലയിലെ തെരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായ നിക്കോളാസ് മഡുറോയുടെ വിജയം അംഗീകരിക്കുവാൻ തയ്യാറാകാതെ സാമ്രാജ്യത്വ രാജ്യങ്ങളും വലതുപക്ഷവുംചേർന്ന് രാജ്യത്താകെ ആക്രമണങ്ങളും കലാപവും അട്ടിമറി ശ്രമങ്ങളും നടത്തുന്നതിനെതിരെ വിവിധ രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷ...

അർജന്റീനയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വലതുപക്ഷം: ജനങ്ങൾ ദാരിദ്ര്യത്തിൽതന്നെ

ശക്തമായ നടപടികൾ കൈക്കൊണ്ടുകൊണ്ട് രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പിനും സാമൂഹിക പരാധീനതകൾക്കും അതിവേഗം പരിഹാരം കാണുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽവന്ന വലതുപക്ഷ ലിബർട്ടെറിയൻ പാർട്ടിക്കാരനായ ജാവേർ മിലിയുടെ ഗവൺമെന്റ് അക്കാര്യത്തിൽ പൂർണ്ണമായി...

ക്രൊയേഷ്യയിൽ ഉനാ നദിക്കുവേണ്ടി ജനങ്ങൾ നടത്തിയ പ്രതിഷേധം വിജയിച്ചു

ക്രൊയേഷ്യയുടെ അത്യപൂർവ്വ സുന്ദര നദികളിൽ ഒന്നായ ഉനാനദിയുടെ ഗതിതന്നെ മാറ്റിമറിച്ചുകൊണ്ട് ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ് നിർമ്മിക്കുവാനുള്ള നീക്കത്തെ ചെറുത്തുകൊണ്ട് പ്രദേശവാസികൾ നടത്തിയ സമരം നിർണായക വിജയം കൈവരിച്ചിരിക്കുന്നു. ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധ സമരത്തിനൊടുവിൽ...

യന്ത്രമനുഷ്യനും മിച്ചമൂല്യവും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 53 മുതലാളിത്ത ഉല്പാദനക്രമത്തിൽ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശക്തിയാണ് എന്നതാണ് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം. അങ്ങിനെയെങ്കിൽ തൊഴിൽ ശക്തിയുടെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി കുറയുന്ന നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മറ്റ്...

തെലങ്കാന സമരനായകനായ പി സുന്ദരയ്യ

ഐതിഹാസികമായ തെലുങ്കാന സമരത്തിന്റെ നായകൻ, സിപിഐ എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി, മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ... എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്കുടമയാണ്‌ പി സുന്ദരയ്യ. ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ കമ്യൂണിസ്റ്റ്‌...

സമുദായത്തിലെ വിപ്ലവത്തിന്റെ ഈറ്റില്ലത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്കെത്തിയ ഐ സി പി നമ്പൂതിരി

വിപ്ലവപാതയിലെ ആദ്യപഥികർ‐ 46 എല്ലാ മോഷണങ്ങളും മോഷണങ്ങളല്ല. കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ഇട്ട്യാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി എന്ന ഐ.സി.പി. നമ്പൂതിരിയുടെ പേരിലുള്ള പോലീസ് റെക്കോഡ് നോക്കിയാൽ അദ്ദേഹമൊരു മോഷ്ടാവാണ്. മോഷ്ടിച്ചതെന്താണെന്നോ ഒരു അച്ചുകൂടം. നോട്ടീസടിക്കുന്ന...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

Archive

Most Read