Saturday, September 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെആർ ജി കർ സംഭവം: പ്രതിഷേധം ശക്തമാകുന്നു

ആർ ജി കർ സംഭവം: പ്രതിഷേധം ശക്തമാകുന്നു

ഷുവജിത്‌ സർക്കാർ

ആർ ജി കർ സംഭവം പശ്ചിമബംഗാൾ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങളുടെ ഒരു പരമ്പരതന്നെ ആളിക്കത്തിക്കുകയുണ്ടായി. സംസ്ഥാനത്തിനകത്തും ഇന്ത്യക്ക്‌ പുറത്തുമുള്ള ആളുകൾവരെ ഈ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്‌. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവം ബംഗാളിലെ ജനങ്ങളെയാകെ ഒന്നിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു ജനകീയ മുന്നേറ്റത്തിന്‌ സാക്ഷ്യം വഹിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങൾക്കു മുമ്പാകെ പ്രതിഷേധത്തിന്റെ പുതിയൊരു മാനം, പശ്ചിമബംഗാളിലെ ജനതയൊന്നാകെ കാട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്‌.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനാൽ, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടുത്ത വെല്ലുവിളി നേരിടുകയാണ്‌. തെരുവുകളിൽ പതിനായിരക്കണക്കിന്‌ സാധാരണ ജനങ്ങൾ അണിനിരന്നുകൊണ്ടുള്ള റാലികളും പ്രതിഷേധപ്രകടനങ്ങളും ഉപരോധങ്ങളും നടക്കുകയാണ്‌. എസ്‌എഫ്ഐ, ഡിവൈഎഫ്‌ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആർ ജി കർ മെഡിക്കൽ കോളേജിന്‌ അര കിലോമീറ്റർ അകലെയുള്ള ശ്യാം ബസാർമോറിൽ പ്രതിഷേധസമരം ആരംഭിച്ചു. ആശുപത്രി പരിസരത്ത്‌ അടുക്കാൻ സാധിക്കാത്തവിധം ഇപ്പോൾ സിഐഎസ്‌എഫ്‌ സുരക്ഷയിലാണ്‌ അവിടം. 163 ബിഎൻഎസ്‌എസ്‌ നിയമം സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ആശുപത്രിക്ക്‌ സമീപം ഒത്തുചേരലുകൾക്ക്‌ നിരോധനമുണ്ട്‌. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെ പ്രതിമ സ്ഥിതിചെയ്യുന്ന ശ്യാംബസാർ മോർ പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്‌.

സെപ്‌തംബർ മൂന്നിന്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി വമ്പിച്ച റാലി സംഘടിപ്പിച്ചു. ജനങ്ങളും ഇടതുപക്ഷവും അനുഭാവികളും ഒപ്പം ചേർന്നുനിന്ന്‌ ശ്യാംബസാർ മോർ അക്ഷരാർഥത്തിൽ പിടിച്ചടക്കുകയായിരുന്നു. നാലു മണിക്കൂറോളം അഞ്ച്‌ റോഡുകളാണ്‌ ഉപരോധിച്ചത്‌. ഇതിനു പിന്നാലെ എസ്‌എഫ്ഐ, ഡിവൈഎഫ്‌ഐ, എഐഡിഡബ്ല്യു പശ്ചിമബംഗാൾ സംസ്ഥാന ഘടകങ്ങളുടെ പ്രതിഷേധം നടന്നു. സമരത്തിൽ പങ്കെടുക്കാൻ ദിനംപ്രതി ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്‌.

സെപ്‌തംബർ നാലിന്‌ രാഷ്‌ട്രീയഭേദമില്ലാതെ പശ്ചിമബംഗാളിലെ ജനങ്ങളൊന്നാകെ അണിചേർന്നുകൊണ്ട്‌ സംസ്ഥാനത്തുടനീളം പന്തങ്ങളും മെഴുകുതിരികളും കത്തിച്ച്‌ പ്രതിഷേധിച്ചപ്പോൾ ചിലയിടങ്ങളിൽ പൊലീസ്‌ പ്രതിഷേധക്കാർക്കു നേരെ ആക്രമണം അഴിച്ചിവിട്ടു. ബരാസത്തിൽ നടത്തിയതുപോലെ പൊലീസ്‌ പ്രതിഷേധിച്ചവരെ അറസ്റ്റ്‌ ചെയ്യുകയും അവർക്കെതിരെ കള്ളക്കേസ്‌ ചുമത്തുകയും ചെയ്‌തു. കോടതി അവർക്ക്‌ ജാമ്യം നൽകി. ജനകീയ മുന്നേറ്റത്തെ തടയാൻ മമത സർക്കാർ നടത്തുന്ന ഭരണകൂട അടിച്ചമർത്തലിനെ കോടതി നിരന്തരം വിമർശിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ഈ അടിച്ചമർത്തൽ സർക്കാരിന്റെ നിയന്ത്രണത്തിനുമപ്പുറം കടന്നുപോയിരിക്കുന്നു. എങ്കിലും ഒരു ആധിപത്യത്തിനു അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ ജനങ്ങൾ.

ശ്യാംബസാറിലെ ഇടതുപക്ഷ പ്രതിഷേധസമരത്തിന്‌ സംസ്ഥാനത്തൊട്ടൊകെയുള്ള ജനങ്ങളുടെ പിന്തുണയുണ്ട്‌. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 18 =

Most Popular