Thursday, November 19, 2026

ad

Yearly Archives: 0

ആമുഖം

കേരളത്തിലെ ഒരു വിഭാഗത്തെയും, ഒരാളെപ്പോലും ഒഴിവാക്കാത്ത ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. സമസ്ത ജനവിഭാഗങ്ങളുടെയും ക്ഷേമവും ഒപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കുക മാത്രമല്ല, മുന്നോട്ടുകൊണ്ടുപോകുന്നതും ലക്ഷ്യമിട്ടതാണ് 2026–27 ലേക്കുള്ള കേരള...

കേരളത്തിന്റെ 
സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റ്

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി...

ഭാവിക്കായി കരുതലോടെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഞാൻ അവതരിപ്പിച്ചത്. ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജനങ്ങള്‍ക്കുമുമ്പില്‍വച്ചത്. സമസ്ത ജനവിഭാഗങ്ങളെയും അഭിസംബോധന...

പ്രതിപക്ഷത്തിനു മുന്നിൽ 
ഉയർത്തുന്ന ചോദ്യങ്ങൾ

പിണറായി 2.0 സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ പ്രതിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ല. കടക്കെണിയെക്കുറിച്ചുള്ള തങ്ങളുടെ അനവരത പ്രചാരണത്തിൽ അവർ സ്വയം വിശ്വസിച്ചുപോയിയെന്നുവേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ തോന്നിയത്. വെറും രാഷ്ട്രീയ ഗിമ്മിക്കായ ബജറ്റിൽ...

വ്യാവസായിക മേഖലയ്ക്ക് 
സവിശേഷ പിന്തുണ

കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ സവിശേഷമായ ഒരു സന്ദർഭത്തിലാണ് 2026–-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റ് എന്നത് വെറും വരവുചെലവ് കണക്കുകളുടെ പട്ടികയല്ല, മറിച്ച് ഒരു...

തീരദേശത്ത് വികസനത്തിന്റെ 
സുവർണ ദശകം

കേരളത്തിന്റെ സമഗ്ര വികസനത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്ക് വാക്കുകൾക്കതീതമാണ്. പ്രളയകാലത്തും മഹാമാരിക്കാലത്തും കേരളത്തിന്റെ കാവലാളായി മാറിയ നമ്മുടെ ‘സൈന്യത്തെ' ഹൃദയത്തോട് ചേർത്തുപിടിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക...

സാമൂഹ്യനീതിയുടെ 
10 വർഷങ്ങൾ

പട്ടിക വിഭാഗങ്ങളെ വിവിധ മാർഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാജ വാർത്തകളുടെ തള്ളലും തിരഞ്ഞെടുപ്പടുത്തതോടെ വളരെ സജീവമായിട്ടുണ്ട്. ഉപജീവന ശൈലികളുടെ ഭാഗമായി പുഴയോരത്ത് തമ്പടിച്ച പട്ടികവർഗക്കാരാകെ ദുരിതത്തിലാണെന്നും പട്ടികജാതി വിദ്യാർത്ഥികൾ ഇ ഗ്രാന്റ്സ് കിട്ടാതെ...

സ്ത്രീ സമൂഹത്തിനായി 
കേരള ബജറ്റ്

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെ കേരളത്തിലെ സ്ത്രീസമൂഹം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. കേന്ദ്രം കേരളത്തോട് അങ്ങേയറ്റം വിവേചനം കാണിച്ചുകൊണ്ടിരിക്കുമ്പോഴും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ കേരള സർക്കാർ ചേർത്തുപിടിക്കുന്നു. കേരളമടക്കമുള്ള...

വ്യാജ കടപ്പേടി പരത്തുന്ന 
പ്രൊപ്പഗൻഡ 
പദ്ധതിയെ ചെറുക്കാം

കേരളം കടക്കെണിയിൽപ്പെട്ട് തകരാൻ പോകുന്നു എന്ന ഒരൊറ്റ ആഖ്യാനംകൊണ്ട് ബുദ്ധി ജീവിതവും മാധ്യമ ജീവിതവും നടത്തിക്കൊണ്ടുപോകുന്നവർ ഒരുപാടുണ്ട് കേരളത്തിൽ. അങ്ങനെ കെണിയിൽപെട്ട് തകരുന്ന ‘ഖേരളത്തെ’ ഉപാസിച്ചു അനവരതം അനുബന്ധ ആഖ്യാനങ്ങൾ കളം നിറഞ്ഞാടുകയായിരുന്നല്ലോ?...

രാജ്യത്തെ ആദ്യ 
‘വയോജന ബജറ്റു’മായി കേരളം

സമൂഹത്തിൽ ഏറ്റവും ദുർബലരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക്‌ വികസനവും ക്ഷേമവും പ്രാപ്യമാക്കുക എന്നതാണ്‌ പുതിയകാലത്ത്‌ ഒരു സർക്കാരിന്റെ പ്രഥമ കടമ. സ്‌ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവരെ ചേർത്തുനിർത്തുന്നതിനുള്ള ക്രിയാത്മക പദ്ധതികളുടെ പ്രസക്തി അവിടെയാണ്‌. ഇ‍ൗ...

Archive

Most Read