ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ സിപിഐഎം ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങളധിവസിക്കുന്ന ഇന്ത്യയിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പൂർണ്ണ മോചനം ഉറപ്പാക്കുന്ന സാമൂഹ്യമാറ്റം സഫലമാക്കാനും ഒരു സോഷ്യലിസ്റ്റ് ഭരണം ഇന്ത്യയിൽ പ്രാവർത്തികമാക്കാനുമുള്ള,...
ഏതൊരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വ്യക്തികൾ കനത്ത സംഭാവന നൽകുന്നുണ്ട്. വ്യക്തികൾ സ്വാഭാവികമായും അവർ ജീവിക്കുന്ന വ്യവസ്ഥിതിയുടെ ഉൽപന്നങ്ങൾ തന്നെയാണ്. പക്ഷേ, വ്യവസ്ഥിതിയോട് അടിവണങ്ങി നിൽക്കാതെ, അതിനെ വിമർശിച്ചും കലഹിച്ചും പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിച്ചും...
ഒരുല്പാദന വ്യവസ്ഥയില്‍ നിന്നും മറ്റൊരുല്പാദന വ്യവസ്ഥയിലേക്കുള്ള സംക്രമണദശയില്‍ ഉണ്ടാകുന്ന ധൈഷണികമായ ഉണര്‍വിനെയാണ് പൊതുവില്‍ നവോത്ഥാനമെന്നു പറയുന്നത്. അത് പ്രധാനമായും രണ്ട് വ്യവസ്ഥകള്‍ ഉല്പാദിപ്പിക്കുന്ന മൂല്യസങ്കല്പനങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യത്തില്‍ നിന്നുല്‍ഭവിക്കുന്നതാണ്. ഇതില്‍ നിര്‍ണായകഘടകമായി വര്‍ത്തിക്കുന്നത്...
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലുണ്ടായ സാമൂഹ്യ – സാമ്പത്തിക മാറ്റങ്ങൾ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നയിച്ചു. കൊളോണിയൽ വാഴ്ചയുടെ കീഴിൽ നാടുവാഴിത്തവും മുതലാളിത്തവും ശക്തിപ്രാപിക്കുകയായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും ഭൂപ്രഭുത്വം നിയമപരമായി അവസാനിച്ചെങ്കിലും...
സ്വാതന്ത്ര്യ സമരത്തോടൊപ്പം തന്നെ ഇന്ത്യയിൽ ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള പ്രസ്ഥാനവും വളർന്നുവന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഒരു ദശകക്കാലം ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നമായി മാറിയത് സംസ്ഥാന പുനഃസംഘടനയായിരുന്നു. നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ത്യൻ യൂണിയനിൽ ചേർത്തെങ്കിലും അവയിൽ ഭൂരിപ...
കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് നിയമസഭയിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയുണ്ടായി. തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ ചരിത്രവിജയം, വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും, കേരള രാഷ്ട്രീയത്തെ...
♦ കോർപ്പറേറ്റ് അട്ടിമറി ‐ എ കെ രമേശ്
♦ ഇന്ത്യൻ ദാർശനിക ദുരന്തം: പുരുഷസൂക്തവും മനുസ്മൃതിയും ഭഗവത്ഗീതയും പരബ്രഹ്മത്തോട് ചെയ്തത്‐ ഡോ. കെ പി കൃഷ്ണൻകുട്ടി
♦ ലോസ് ഏഞ്ചൽസിലെ കാട്ടുതീ ലോകത്തോട് പറയുന്നത്‐...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 70
മഹാകവി വള്ളത്തോൾ നാരായണമേനോൻ കേരളത്തിലെ ഏറ്റവും വലിയ ഗാന്ധിയന്മാരിലൊരാളും ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായിരുന്നു. താൻ കമ്യൂണിസ്റ്റുകാരനാണെന്ന് അദ്ദേഹം ഒരിക്കലും സൂചിപ്പിച്ചിട്ടേയില്ല. പാർട്ടി അദ്ദേഹം കമ്യൂണിസ്റ്റാണെന്ന് അവകാശപ്പെട്ടിട്ടുമില്ല. എന്നാൽ തൊള്ളായിരത്തിനാല്പതുകളിലെ ഏറ്റവും പ്രയാസമുള്ളകാലത്ത്...
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യം നഷ്ടപ്പെടാതെ കലയിലെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രൂപവർണങ്ങളിലൂടെ സർഗാത്മകമാകുകയാണ് കലാപ്രദർശനങ്ങളേറെയും. ഒപ്പം മനുഷ്യകുലത്തിന്റെ സാംസ്‌കാരിക ഭൂമികയിൽനിന്ന് ആധുനികമനുഷ്യന്റെ വികസനസങ്കൽപത്തിലേക്കുള്ള സഞ്ചാരവഴികൾ തെളിക്കുകകൂടിയാണ് കലാകാരർ ചെയ്യുക. പ്രകൃതിയുടെ തൊട്ടറിവുകൾ, ഋതുക്കളുടെ...
യക്ഷി തെയ്യങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന തെയ്യങ്ങളാണ് കൈതച്ചാമുണ്ടിയും കരിംചാമുണ്ടിയും. യക്ഷി വിഭാഗത്തിൽപെടുന്നതുകൊണ്ടുതന്നെ ക്രൗര്യം ആട്ടത്തിലും അവതരണത്തിലും ഒരോ നോക്കിലും ഉൾപെടെ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ തെയ്യത്തിന്റെ ക്രൗര്യത ഏറെ നിറഞ്ഞുനിൽക്കുന്ന തെയ്യങ്ങളാണു മേൽ...