പൂർണ്ണമായും വർഗീയവും ജനദ്രോഹകരവുമായ നയസമീപനങ്ങൾമാത്രം കെെക്കൊണ്ടുവരുന്ന മോദി ഗവൺമെന്റ് രാജ്യത്തെ കുരുന്നുകളോടും കടുത്ത അവഗണനയാണ് കാണിക്കുന്നത്. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. രാജ്യത്തിന്റെ സുശോഭിതമായ ഭാവിയെ ആലേഖനം ചെയ്യേണ്ടവരാണവർ. അതിനുതകുംവിധം അവരെ പാകപ്പെടുത്തിയെടുക്കേണ്ടത് സമൂഹത്തിന്റെയും...
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് അനേ-്വഷിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. മതനിരപേക്ഷ ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾ അരികുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ യഥാർഥ ചിത്രം അത്...
1991ൽ തന്നെ വൈദ്യുതി ഉൽപ്പാദനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിന് നിയമം ഭേദഗതി ചെയ്തു. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിടാനും വിഭജിച്ച് കമ്പനികളാക്കി മാറ്റാനും നിയമത്തിന്റെ ഭാഗമായി വ്യവസ്ഥ ചെയ്യപ്പെട്ടു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന...
ഇന്ത്യയിലെ ടെലികോം രംഗത്ത് സ്വകാര്യമേഖലയ്ക്ക് 1991-ൽ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണു പങ്കാളിത്തം അനുവദിച്ചത്. ആ മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സുഖ്റാമിനെ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു (2011 നവംബര്‍). വാജ്‌പേയി...
എൽഐസി തുടക്കം മുതൽ തികച്ചും നൂതനമായ സവിശേഷതകളോടുകൂടിയ ഒരു ഇൻഷ്വറൻസ് കമ്പനിയായിരുന്നു. ലൈഫ് റിസ്ക് കവറേജിനോടൊപ്പം സാധാരണക്കാർക്ക് സമ്പാദ്യത്തിനുള്ള ഒരു ഉപകരണമായിട്ടാണ് ഇൻഷ്വറൻസ് പോളിസി വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കാലാവധി കഴിയുമ്പോൾ സമ്പാദ്യത്തുക ചെറു...
ആഗോളവൽക്കരണ പരിഷ്കാരങ്ങൾ ആരംഭിച്ചശേഷം ഇന്ത്യയിലെ സ്വത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിൽ അസമത്വം ഭീതിജനകമായി ഉയരുകയാണുണ്ടായത്. പട്ടിക 1ൽ ഇന്ത്യയിലെ 1961 മുതൽ 2020 വരെയുള്ള സ്വത്തുടമസ്ഥതയിലുണ്ടായ അസമത്വ വർദ്ധനയുടെ ചിത്രം കാണാം.
പട്ടിക 1
ഇന്ത്യയിലെ സ്വത്തിലെ...
ഇന്ത്യയിലെ പ്രതിശീർഷ വരുമാനം മോദി കാലത്ത് ഉയർന്നില്ല എന്നല്ല വാദിക്കുന്നത്. പക്ഷേ, ഈ ഉയർച്ചയുടെ നേട്ടം മറ്റു രാജ്യങ്ങളിലെ സാധാരണക്കാർക്കു ലഭിച്ചതുപോലെ ഇന്ത്യയിലെ ജനങ്ങൾക്കു ലഭിച്ചില്ല. മോദി അധികാരത്തിൽ വരുമ്പോൾ എല്ലാ വികസന...
ബാങ്കിങ് മേഖലയിലെ നിയോലിബറൽ പരിഷ്കാരങ്ങൾക്കു വഴിതെളിച്ചത് നരസിംഹം കമ്മിറ്റി റിപ്പോർട്ടാണ്. ഈ കമ്മിറ്റിയുടെ പരിഷ്കാര യുക്തി വളരെ ലളിതമായിരുന്നു. ബാങ്കുകളുടെ ലാഭം തുച്ഛമാണെന്നാണ് കമ്മിറ്റി വാദിച്ചത്. ബാങ്കിങിന്റെ സാമൂഹ്യലക്ഷ്യങ്ങൾ പാടേ അവഗണിച്ചു. ലാഭം...
സാധാരണക്കാരുടെ സമ്പത്തിലെ വിഹിതം രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്, എത്ര പേർക്ക് തൊഴിലുണ്ട്? എന്താണ് തൊഴിലുകളുടെ സ്വഭാവം? രണ്ട്, തൊഴിലെടുക്കുന്നവർക്ക് എന്ത് കൂലി അല്ലെങ്കിൽ വരുമാനം ലഭിക്കുന്നു?
ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 34...
കാർഷിക മേഖലയിൽ സർക്കാർ നിക്ഷേപം മുരടിച്ചു. അതുപോലെതന്നെ ഔപചാരിക ബാങ്കിംഗ് മേഖലയിൽ നിന്നുള്ള കാർഷിക വായ്പകളും ചുരുങ്ങി. നിയോലിബറൽ പരിഷ്കാരങ്ങളുടെ ഭാഗമായി സർക്കാർ ചെലവുകൾ കർശനമായും വെട്ടിച്ചുരുക്കി. ഈ വാള് വീണതു കൂടുതൽ...