ഇന്ത്യയിലെ പ്രതിശീർഷ വരുമാനം മോദി കാലത്ത് ഉയർന്നില്ല എന്നല്ല വാദിക്കുന്നത്. പക്ഷേ, ഈ ഉയർച്ചയുടെ നേട്ടം മറ്റു രാജ്യങ്ങളിലെ സാധാരണക്കാർക്കു ലഭിച്ചതുപോലെ ഇന്ത്യയിലെ ജനങ്ങൾക്കു ലഭിച്ചില്ല. മോദി അധികാരത്തിൽ വരുമ്പോൾ എല്ലാ വികസന സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ആഗോള പട്ടികയിൽ താഴെയായിരുന്നു. മോദിയുടെ ഭരണകാലത്ത് ഇവ ഓരോന്നിലും ഇന്ത്യയുടെ ആഗോളസ്ഥാനം പിന്നോട്ടടിച്ച കഥയാണ് പട്ടികയിൽ കൊടുത്തിട്ടുള്ളത്.
ആഗോള വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം
(സൂചികയുടെ വർഷം ബ്രാക്കറ്റിൽ)
സൂചിക | മോദി അധികാരത്തിൽ വരുമ്പോഴുള്ള റാങ്ക് | ഇപ്പോൾ ഇന്ത്യയുടെ റാങ്ക് |
ഐക്യരാഷ്‌ട്രസഭയുടെ മാനവവികസന സൂചിക | 130 (2014) | 132 |
ഐക്യരാഷ്‌ട്രസഭയുടെ സന്തോഷം (happiness) സൂചിക | 117 (2015) | 126 |
ലഗാറ്റം അഭിവൃദ്ധി സൂചിക | 99 (2015) | 103 |
ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്‌ത്രീ സുരക്ഷ സൂചിക | 131 (2017) | 148 |
ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള പട്ടിക സൂചിക | 114 (2014) | 135 |
അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിക സൂചിക | 76 രാജ്യങ്ങളിൽ 55 (2014) | 121 രാജ്യങ്ങളിൽ 107 |
സേവ് ചിൽഡ്രന്റെ ശൈശവ സൂചിക | 116 (2017) | 118 |
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക | 122 രാജ്യങ്ങളിൽ 78 (2013) | 130 രാജ്യങ്ങളിൽ 103 (2017) |
തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ സ്‌ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം | 4 (2011) | 1 (2018) |
ബ്ലംബർഗ് ആരോഗ്യ സൂചിക | 103 (2015) | 120 (2019) |
ലോകബാങ്കിന്റെ മാനവമൂലധന സൂചിക | 115 (2018) | 116 (2020) |
സുസ്ഥിര വികസന സൂചിക | 110 (2016) | 121 |