Saturday, November 23, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻമുസ്ലീം ന്യൂനപക്ഷങ്ങളെ 
തന്ത്രപൂർവം അവഗണിച്ച 
മോദിക്കാലം

മുസ്ലീം ന്യൂനപക്ഷങ്ങളെ 
തന്ത്രപൂർവം അവഗണിച്ച 
മോദിക്കാലം

കെ ആർ മായ

ന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് അനേ-്വഷിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. മതനിരപേക്ഷ ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾ അരികുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ യഥാർഥ ചിത്രം അത് വെളിച്ചത്തുകൊണ്ടുവന്നു. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനത്തിന് ചില ഇടപെടലുകളുണ്ടായി. എന്നാൽ മോദിവാഴ്ചയിൻ കീഴിൽ ഇതിന് എന്തു സംഭവിച്ചു എന്നു നോക്കാം.

* മൗലാനാ ആസാദ് ചികിത്സാ സഹായപദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു. ന്യൂനപക്ഷ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടു.

* 2022–24 വർഷത്തിൽ 5,020.50 കോടി രൂപ ബജറ്റ് പ്രഖ്യാപനമുണ്ടായി. എന്നാൽ പുതുക്കിയ ബജറ്റിൽ 2612.66 കോടി രൂപ ആയി അതു കുറച്ചു. ഇതിൽ തന്നെ 802.69 കോടി രൂപ മാത്രമേ ചെലവഴിച്ചുള്ളൂ.

* 2023–24 സാമ്പത്തിക വർഷത്തിൽ ന്യൂനപക്ഷ കാര്യമന്ത്രാലയത്തിനുള്ള ബജറ്റ് എസ്റ്റിമേറ്റ് 3,097.60 കോടി രൂപയാകാൻ സർക്കാർ തീരുമാനിച്ചെങ്കിലും പുതുക്കിയ ബജറ്റിൽ അത് 2,608.93 കോടി രൂപയായി വെട്ടിക്കുറച്ചു.

* മൗലാന ആസാദ് എജ്യൂക്കേഷൻ ഫൗണ്ടേഷന്റെ (എംഎഇഎഫ്) ബജറ്റ് വിഹിതവും ദേശീയ ന്യൂനപക്ഷ വികസന കോർപറേഷനുള്ള ഇക്വിറ്റി വിഹിതവും ഇത്തവണ പൂജ്യമാണ്.

* ന്യൂനപക്ഷങ്ങൾക്കുള്ള സൗജന്യ കോച്ചിങ്ങിനും അനുബന്ധപദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതം കഴിഞ്ഞ വർഷം 30 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ 10 കോടി രൂപയായി കുറച്ചു.

* ന്യൂനപക്ഷങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ബജറ്റ് വിഹിതം 2023–24 വർഷത്തിൽ തൊട്ടു മുൻവർഷത്തെ 433 കോടി രൂപ അതേപടി നിലനിർത്തിയെങ്കിൽ ഇത്തവണ അത് 326.16 കോടി രൂപയായി വെട്ടിക്കുറച്ചു.

 2023–24ൽ മദ്രസകൾക്കും അനുബന്ധ വിദ്യാഭ്യാസത്തിനും നൽകിയത് തൊട്ടുമുൻവർഷത്തെ തുകയിൽനിന്ന് 93 % വെട്ടിക്കുറച്ച് 10 കോടി രൂപയാണ്; ഇത്തവണ അത് രണ്ട് കോടി രൂപയാക്കി കുറച്ചു.

* ന്യൂനപക്ഷങ്ങൾക്കായുള്ള മൊത്തം വകയിരുത്തൽ 2023–24 വർഷത്തിൽ തൊട്ടു മുൻവർഷത്തിലേതിനേക്കാൾ 38% വെട്ടിക്കുറച്ച് (3097.60 കോടി രൂപയാക്കിയിട്ട്) ഈ വർഷം അതിൽ നേരിയ വർധന (3183.24 കോടി രൂപ) വരുത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂനപക്ഷ ജനതയുടെ കണ്ണിൽ പൊടിയിടാൻ തന്ത്രപൂർവം, തികച്ചും വഞ്ചനാപരമായി മോദി സർക്കാർ ബജറ്റിനെ ഉപയോഗിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + eighteen =

Most Popular