Thursday, August 20, 2026

ad

Monthly Archives: December, 0

‘പുതിയ’ ഇറാൻ 
പുതിയ പശ്ചിമേഷ്യ

ഇത് ഇറാൻ സർക്കാരിന്റെ ഗുണഗണങ്ങളെക്കുറിച്ചുള്ള വാദവിഷയമല്ല; അക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്; മറിച്ച്, ഈ യുദ്ധം തന്ത്രപരമായ സൂചനയെയും മുന്നറിയിപ്പിനെയും കുറിച്ചുള്ള വാദഗതിയാണ് നൽകുന്നത്. ഒരു രാജ്യത്തിന്റെ ഏറ്റവും ഉയർന്ന നേതൃത്വത്തെ...

ഗാസാ മോണോലോഗുകൾ ഒരാസ്വാദനം

ഗാസ ഒരു തുറന്ന മുറിവാണ്. ഒരുപക്ഷേ ഒരിക്കലും ഉണങ്ങാനിടയില്ലാത്ത ഒരു തുറന്ന മുറിവ്. മനുഷ്യമനഃസാക്ഷിയിക്കേറ്റ മുറിവ്. ഗാസ കീറിമുറിച്ചത് നമ്മളെയോരോരുത്തരെയുമാണ്; ഈ ലോകത്തിന്റെ ഇന്നലെ വരെ നിലനിന്ന ക്രമത്തെയാണ്. ഗാസ അനിശ്ചിതത്വത്തിലേക്കു വലിച്ചെറിഞ്ഞത് ഈ...

പലസ്തീന്‍ ജീവിതത്തിന്റെ ശബ്ദങ്ങള്‍, മരണത്തിന്റെയും

പലസ്തീന്‍ എന്നത്, ഭൗമ അതിരുകള്‍ക്കകത്തുമാത്രം സ്ഥിതിചെയ്യുന്ന ഒരു രാഷ്ട്രമല്ല. മടങ്ങിച്ചെല്ലാന്‍ ഒരുപക്ഷേ ഒരിക്കലും കഴിയാത്തതെന്ന് ബഹുഭൂരിപക്ഷത്തിനും ഉറപ്പുള്ളതും, എന്നാല്‍ എങ്ങനെയെങ്കിലും അവിടേക്കെത്തുകയും കഴിയുമെങ്കില്‍ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യാനുള്ള, തങ്ങളുടെ ആത്യന്തിക സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള...

വർണ്ണങ്ങൾ

പലസ്തീൻ അറബി ചെറുകഥ അമ്മയുടെ വിരലുകളിലെ പെയിന്റ് ബ്രഷിൽ നിന്നൊഴുകുന്ന വർണങ്ങൾ അവളെ എന്നും അമ്പരപ്പിച്ചിരുന്നു. ആ ചെറിയ കാർഷിക ഗ്രാമത്തിലെ ഡോക്ടറുടെ ഭാര്യ ഓരോ പ്രഭാതത്തിലും ഉറക്കമുണരും; ഈന്തപ്പനയുടെയും ഓറഞ്ചിന്റെയും പൂമ്പൊടിയേറ്റ്...

എന്തുകൊണ്ട്?

കളിപ്പാട്ടങ്ങൾ പങ്കിടാൻ, ഒരുമിച്ചു കളിക്കാൻ നിങ്ങളല്ലേ ഞങ്ങളെ പഠിപ്പിച്ചത്? ചീത്തകളൊക്കെയും ഒരുനാൾ മാഞ്ഞുപോകുമെന്ന് നിങ്ങളല്ലേ പറഞ്ഞത്? പക്ഷേ ഇന്ന് ഞങ്ങളുടെ ക്ലാസ്-മുറിക്ക് ചുമരുകളില്ല. ഞാൻ വിളിച്ചിട്ടും വിളികേൾക്കാൻ ആരുമില്ല. ഭൂതങ്ങളില്ലെന്ന് നിങ്ങളല്ലേ പറഞ്ഞത്? പക്ഷേ കൈയിൽ മിന്നൽ മുറുകെപ്പിടിച്ചത് നിങ്ങളായിരുന്നു. ഓടൂ... ഓടൂ... സുരക്ഷിതമായൊരിടവുമില്ല. സൈറണുകൾ പാടുന്നു— ലാ... ലാ... കുഞ്ഞുങ്ങളെ കരയിക്കുന്ന ഒരു താലോലം. ഞങ്ങളോടുന്നു... വീണ്ടുമോടുന്നു... ഒടുവിൽ നിങ്ങളുടെ മുഖത്തെ കോപത്തിൽനിന്നാണ് രക്ഷപ്പെടുന്നത്. നിങ്ങൾക്കു വേണ്ടതു ചെയ്തോളൂ. നിങ്ങളുടെ അതിർത്തിരേഖകൾ ഞങ്ങൾക്കു വേണ്ട. ഞങ്ങൾക്ക് അമ്മയുടെ മടിയിൽ അൽപനേരം ഇരുന്നാൽ മതി. പറയൂ... എന്റെ കണ്ണുകളിലേക്കു നോക്കിപ്പറയൂ... എന്തുകൊണ്ട്? എന്റെ...

യുദ്ധം കഴിഞ്ഞു

1 യുദ്ധം കഴിഞ്ഞു. ഞാനെന്റെ ഉടൽ പരതിനോക്കി തലയും വിരലുകളും കൈകളും എല്ലാം അവിടെത്തന്നെയുണ്ട്. എങ്ങോ പോയി തിരിച്ചുവന്നപോലെ. 2 യുദ്ധം കഴിഞ്ഞു. ഞാൻ ആകാശത്തേക്ക് നോക്കി. യുദ്ധവിമാനങ്ങൾക്കുപകരം പക്ഷികളേയും മേഘങ്ങളേയും കാണാൻ എനിക്ക് കൊതിയായി . 3 യുദ്ധം കഴിഞ്ഞു. ചൂലുകൾ പൊടി തൂത്തുകളഞ്ഞു. പൊട്ടിയ ചില്ലുകൾ തകർന്ന വാതിലിന്റെ ആണികൾ എല്ലാം തൂത്തുകളഞ്ഞു. ചിതറിയ ചുമർ കല്ലുകൾ...

ഞാൻ യുദ്ധത്തിന് നടുവിലാണ്

എനിക്ക് സമയമില്ല. തകർന്ന വീടുകൾക്കു മുകളിൽ എനിക്ക് നമസ്കരിക്കാനുണ്ട്. എന്റെ കുഞ്ഞുങ്ങളുടെ ശബ്‌ദങ്ങളിൽനിന്നും നക്ഷത്രച്ചീളുകൾ പെറുക്കിയെടുക്കാനുണ്ട്. ഇപ്പോൾ എനിക്ക് സമയമില്ല. റൊട്ടി ഭയത്തിന്റെ സന്ദേശമായി മാറിയിട്ടുണ്ട്. ദാഹജലം കാത്തിരിപ്പിന്റെ ഊന്നുവടി കുത്തി നടന്നു വരുന്നുണ്ട്. ഞാൻ യുദ്ധത്തിന് നടുവിലാണ്. ഉമ്മയുടെ വിരലുകളാൽ ഞാൻ വേർപാടിനെ എണ്ണുന്നു. ഞാൻ യുദ്ധത്തിന്...

Archive

Most Read