Monday, November 25, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഫോട്ടോ ജേർണലിസ്റ്റുകൾക്കു നേരെ ഡൽഹി പൊലീസിന്റെ കയ്യേറ്റം

ഫോട്ടോ ജേർണലിസ്റ്റുകൾക്കു നേരെ ഡൽഹി പൊലീസിന്റെ കയ്യേറ്റം

നിരഞ്‌ജന ദാസ്‌

ർമനിയിലെ ഹിറ്റ്‌ലർ വാഴ്‌ചയിലെ തനിയാവർത്തനമാണ്‌ ഇന്ത്യയിൽ മോഡി വാഴ്‌ചയിൻകീഴിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. തങ്ങൾക്കെതിരെ ഉയരുന്ന നേർത്ത ശബ്ദങ്ങളെപ്പോലും ഭരണകൂട ഉപകരണങ്ങളുപയോഗിച്ച്‌ അടിച്ചമർത്തുന്നതിനാണ്‌ നാം നിരന്തരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്‌. ഡോണി വെൻഡിജറുടെ ഇന്ത്യയുടെ പുത്രിയും ഗുജറാത്ത്‌ വംശഹത്യയിൽ മോദിയുടെ പങ്ക്‌ തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററിയുമടക്കം നിരോധിച്ചുകൊണ്ട്‌ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയും ചങ്ങലയ്‌ക്കിട്ടിരിക്കുകയാണ്‌ ആർഎസ്‌എസ്‌ തീട്ടൂരങ്ങൾ നടപ്പാക്കുന്ന മോഡി സർക്കാർ. ന്യൂസ്‌ ക്ലിക്കിനെ അടച്ചുപൂട്ടിക്കൊണ്ട്‌, തങ്ങളെ വിമർശിക്കുന്ന ഒരു സ്ഥാപനത്തെയും വച്ചുപൊറുപ്പിക്കില്ലെന്ന്‌ ഒരിക്കൽകൂടി മുന്നറിയിപ്പു നൽകി. ഇതിനെല്ലാം പുറമേയാണ്‌ തങ്ങൾക്ക്‌ ഭീഷണിയായി ഉയരുന്ന പാർട്ടികൾക്കും ഭരണത്തിനും നേതൃത്വം നൽകുന്നവരെ തിരഞ്ഞുപിടിച്ച്‌ പല കുറ്റാരോപണങ്ങളും നടത്തി ജയിലിലടയ്‌ക്കുന്ന, ജനാധിപത്യത്തിന്റെ കഴുത്തറുക്കുന്ന തനി ഫാസിസ്റ്റ്‌ നടപടികളും. ഇത്‌ ഒടുവിൽ കണ്ടത്‌ ഡൽഹി മുഖ്യമന്ത്രി കെജരിവാളിനെ അറസ്റ്റുചെയ്‌ത സംഭവത്തിലാണ്‌. ഇത്‌ റിപ്പോർട്ട്‌ ചെയ്‌ത മാധ്യമപ്രവർത്തകരടക്കം പൊലീസ്‌ നടപടികൾക്കു വിധേയരായി. നേരിട്ടു. അറസ്റ്റുമായി ബന്ധപ്പെട്ട്‌ ഡൽഹിയിൽ വലിയ പ്രതിഷേധമുണ്ടായി. ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോട്ടോ ജേർണലിസ്റ്റുകളെ ഡൽഹി പൊലീസ്‌ കായികമായാണ്‌ നേരിട്ടത്‌. തങ്ങളുടെ കൃത്യനിർവഹണത്തിലേർപ്പെട്ട ഫോട്ടോ ജേർണലിസ്റ്റുകളെ പൊലീസ്‌ ആക്രമിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഫോട്ടോ ജേർണലിസ്റ്റായി പ്രവർത്തിക്കുന്ന ഇന്ത്യ ടുഡെ ഗ്രൂപ്പിലെ അരുൺ ഠാക്കൂറിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയായിരുന്നു പൊലീസ്‌. മറ്റൊരു ജേർണലിസ്റ്റിന്റെ കൈയ്‌ക്ക്‌ ഒടിവുപറ്റി. പൊലീസ്‌ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തെ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ അപലപിച്ചുകൊണ്ട്‌ മാധ്യമസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന്‌ ഓർമിപ്പിച്ചു. ഇത്‌ സുപ്രീം കോടതി പല അവസരങ്ങളിലും അടിവരയിട്ടിട്ടുള്ളതാണ്‌.

സംഭവത്തിൽ, ജസ്റ്റിസുമാരായ എ എസ്‌ ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമായി. ആർട്ടിക്കിൾ 19 (1) ഉറപ്പുനൽകുന്ന, അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച്‌ നമ്മുടെ പൊലീസ്‌ സംവിധാനത്തെ പ്രബുദ്ധരാക്കാനും ബോധവൽക്കരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്‌ സുപ്രീം കോടതി ബഞ്ച്‌ പ്രസ്‌താവിച്ചത്‌. സുപ്രീം കോടതിയുടെ ഈ ഇടപെടൽ, തങ്ങൾക്കെതിരെ ഉയരുന്ന എന്തിനെയും ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്തുന്ന മോദി ഗവൺമെന്റിനുള്ള ശക്തമായ താക്കീതായി മാറി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 4 =

Most Popular