Friday, November 15, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഷുഗർ കൺട്രോൾ ഓർഡറിനെതിരെ കർഷകരുടെ പ്രതിഷേധം

ഷുഗർ കൺട്രോൾ ഓർഡറിനെതിരെ കർഷകരുടെ പ്രതിഷേധം

കെ ആർ മായ

ന്ത്യൻ കാർഷികരംഗത്തെയാകെ കടുത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട മോദി സർക്കാർ കരിന്പുകർഷകർക്കെതിരെ പുതിയ തീട്ടൂരമിറക്കിയിരിക്കുകയാണ്‌. ഷുഗർ (കൺട്രോൾ) ഓർഡർ 1966നു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കരട്‌ ഷുഗർ (കൺട്രോൾ) ഓർഡർ 2024, കർഷകർക്ക്‌ അനുകൂലമായ നിലവിലെ വ്യവസ്ഥകളും വിലനിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളും എടുത്തുകളയുന്നതാണ്‌. കരിന്പ്‌ വ്യവസായമേഖലയിൽ വന്ന മാറ്റങ്ങളും ഉൽപാദനപ്രക്രിയയിലുണ്ടായ സാങ്കേതിക പുരോഗതിയും മറ്റും ചൂണ്ടിക്കാട്ടിയാണ്‌ പുതിയ ഓർഡർ കൊണ്ടുവന്നതെന്നാണ്‌ മോദി സർക്കാർ ഇതിനു നൽകുന്ന ന്യായീകരണം. ഇതിനെതിരെ കരിന്പ്‌ കർഷകരുടെ സംഘടനയായ എഐഎസ്‌എഫ്‌എഫ്‌ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്ന കർഷകരെ ദുരിതത്തിലാക്കുന്ന പുതിയ ഉത്തരവ്‌ പിൻവലിച്ചില്ലെങ്കിൽ കർഷകർ തെരുവിലിറങ്ങുമെന്നും സംഘടന മുന്നറിയിപ്പ്‌ നൽകുന്നു. കഴിഞ്ഞ കുറേ വർഷമായി 8.5 ശതമാനമായിരുന്ന റിക്കവറി റേറ്റ്‌ ഇപ്പോൾ 10 ശതമാനമായി ഉയർത്തിയിരിക്കുകയാണ്‌. ഷുഗർ മില്ലുകളുടെ ലാഭം കൂടാതെയുള്ള അധികവില കർഷകർക്ക്‌ ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്ന സെക്‌ഷൻ 5, ഷുഗർ കൺട്രോൾ ഓർഡർ 1996ൽ നിന്ന്‌ ഇതിനകം തന്നെ നീക്കം ചെയ്‌തുകഴിഞ്ഞു. ഇങ്ങനെ കർഷകർക്കനുകൂലമായ വ്യവസ്ഥകളെല്ലാം തന്നെ നീക്കംചെയ്‌തു. കാലാവസ്ഥാ വ്യതിയാനംമൂലം വർധിച്ചുവരുന്ന വെല്ലുവിളികളും ഇൻപുട്ട്‌ ചെലവുകളും നേരിടാൻ കർഷകർ പാടുപെടുന്ന ഈ സമയത്ത്‌ ഇത്തരത്തിൽ കർഷകാനുകൂല വ്യവസ്ഥകൾ എടുത്തുകളഞ്ഞത്‌ കർഷകരുടെ കടുത്ത രോഷത്തിനിടയാക്കിയിട്ടുണ്ട്‌.

കരട്‌ ഉത്തരവ്‌ ബാധകമാകുന്ന ഷുഗർ മിൽ അസോസിയേഷനുകൾ, സിഎംഡികൾ, എംഡിഎസ്‌, ഷുഗർമിൽ സിഇഒമാർ തുടങ്ങിയവരിൽനിന്ന്‌ അഭിപ്രായമാരാഞ്ഞ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഇത്‌ നേരിട്ട്‌ ബാധിക്കുന്ന കർഷകരോട്‌ ഇതുസംബന്ധിച്ച്‌ അഭിപ്രായം തേടിയില്ല. കർഷകരെ ഷുഗർ മിൽ ഉടമകളുടെ കാരുണ്യത്തിനു വിട്ടുകൊടുക്കുന്ന പുതിയ ഉത്തരവിലെ മറ്റൊരു വ്യവസ്ഥ, കരിന്പ്‌ വാങ്ങി 14 ദിവസത്തിനുള്ളിൽ കർഷകർക്ക്‌ പണം നൽകണമെന്ന നിലവിലെ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ്‌. കർഷകരിൽനിന്ന്‌ വാങ്ങിയ കരിന്പിന്റെ പണം എപ്പോൾ നൽകണമെന്ന്‌ ഇനി മില്ലുടമകൾക്ക്‌ തീരുമാനിക്കാം. പഴയ ഉത്തരവിൽ ഇതുസംബന്ധിച്ച്‌ കർഷകാനൂകല വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും പോലും യഥാസമയം പണം ലഭിക്കാതെ കരിന്പ്‌ കർഷകർ ഇതിനകംതന്നെ ബുദ്ധിമുട്ടുകയാണ്‌. പുതിയ ഉത്തരവ്‌ രാജ്യത്തെ 5 കോടിയോളം വരുന്ന കരിന്പുകർഷകരെ സാരമായി ബാധിക്കും. ഇതിനെതിരെ കർഷകർക്ക്‌ തെരുവിലിറങ്ങേണ്ട സാഹചര്യമാണ്‌ സംജാതമായിരിക്കുന്നത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 12 =

Most Popular