Thursday, May 2, 2024

ad

Homeരാജ്യങ്ങളിലൂടെഗാസയിൽ വെടിനിർത്തലിനായി അറബ്‌ ജനത

ഗാസയിൽ വെടിനിർത്തലിനായി അറബ്‌ ജനത

ടിനു ജോർജ്‌

റബ്‌ രാജ്യങ്ങളിലാകെ, പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമാകെ, മാർച്ച്‌ 25ന്‌ ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ, ജനങ്ങൾ തെരുവിലിറങ്ങി. പലസ്‌തീൻ ജനതയ്‌ക്ക്‌ പിന്തുണ നൽകിക്കൊണ്ട്‌ വിവിധ രാജ്യങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ഇസ്രയേൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന മുദ്രാവാക്യമാണ്‌ ഉയർത്തപ്പെട്ടത്‌.

ഐക്യരാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രമേയം അംഗീകരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും അതനുസരിക്കാൻ ഇസ്രയേൽ തയ്യാറായില്ല. ആ സാഹചര്യത്തിലാണ്‌ ഇസ്രയേലുമായി ഇപ്പോഴും ബന്ധം നിലനിർത്തുന്ന അറബ്‌ രാജ്യങ്ങളും മറ്റു രാജ്യങ്ങളും സമ്മർദം ശക്തിപ്പെടുത്തി വെടിനിർത്തൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ആയിരക്കണക്കിനാളുകൾ അണിനിരന്ന പ്രകടനങ്ങൾ മാർച്ച്‌ 25ന്‌ പൊട്ടിപ്പുറപ്പെട്ടത്‌.

ഇസ്രയേലുമായി നല്ല ബന്ധം നിലനിർത്തുന്ന ജോർദാനിലും മൊറോക്കോയിലുമാണ്‌ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു മുന്നിൽ പലസ്‌തീൻ പതാകയുമേന്തി ഏറ്റവും ശക്തമായ പ്രകടനങ്ങൾ നടന്നത്‌. ജോർദാനിലും മൊറോക്കോയിലും പ്രകടനക്കാരെ അടിച്ചമർത്താൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. തലസ്ഥാനനഗരങ്ങൾ കേന്ദ്രീകരിച്ചു മാത്രമല്ല അറബ്‌ രാജ്യങ്ങളിലെ നഗരങ്ങളിലെല്ലാം ചെറുതും വലുതുമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇറാഖിലും ഈജിപ്‌തിലുമുൾപ്പെടെ ഗാസയിലെ വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. പലസ്‌തീൻ ഭൂപ്രദേശത്തുതന്നെ വെസ്റ്റ്‌ ബാങ്കിലെ രാമള്ളയിലും മറ്റും ശക്തമായ പ്രകടനങ്ങൾ നടന്നു.

പലസ്‌തീൻ ജനത ആവശ്യപ്പെടുന്നത്‌ താൽക്കാലിക വെടിനിർത്തലല്ല ഗാസയിൽനിന്ന്‌ ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറണമെന്നാണ്‌. 32,000ത്തിൽ അധികംപേർ കൊല്ലപ്പെടുകയും 74,000ത്തിലേറെപ്പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗാസയിലെ മൊത്തം ജനങ്ങളും‐ 23 ലക്ഷത്തോളം ആളുകൾ‐ ഇസ്രയേലി ആക്രമണത്തിൽ ഭവനരഹിതരും അഭയാർഥികളും ആക്കപ്പെട്ടിരിക്കുകയാണ്‌. അവർക്ക്‌ തങ്ങളുടെ പ്രദേശങ്ങളിൽ മടങ്ങിവരണമെങ്കിൽ ഇസ്രയേൽ സേന പിന്മാറണം.

ഇപ്പോഴും തുടരുന്ന ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നാണ്‌ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ആവശ്യപ്പെടുന്നത്‌. ഇതിനുമുന്പ്‌ രണ്ട്‌ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്‌തെങ്കിലും അമേരിക്കയിലും ലോകത്താകെയും ഉയരുന്ന പ്രതിഷേധത്തെത്തുടർന്നായിരിക്കണം, ഈ പ്രമേയത്തെ വീറ്റോ ചെയ്‌തില്ല. എന്നാൽ പ്രമേയത്തിന്‌ അനുകൂലമായി വോട്ടുചെയ്യാതെ വിട്ടുനിന്നു. മാത്രമല്ല, വെടിനിർത്തലിനായി, ഇസ്രയേലിനുമേൽ സമ്മർദം ചെലുത്താൻ തയ്യാറായിട്ടുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular