2014 മാർച്ച് 11 ആസാം സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കപ്പെട്ട ദിനമാണ്. ആസാം ജനതയുടെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ അവകാശങ്ങളിലേക്ക് ഭരണകൂട അധീശാധിപത്യത്തിന് നിയമത്തിന്റെ പിൻബലമേകപ്പെട്ട ദിനം. അന്ന് അർധരാത്രിയാണ് ആസാമിൽ പൗരത്വനിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതു കൊണ്ടുവന്നത് ആസാമിലെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണെന്നു വ്യക്തം. ഇതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് യോജിച്ച ഒരു വേദിക്ക് (യുഒഎഫ്‌എ) രൂപം നൽകിയിരിക്കുകയാണ്. മാർച്ച് 12ന് സന്പൂർണ പണിമുടക്കിന് യുഒഎഫ്‌എ ആഹ്വാനം ചെയ്‌തു. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച കിസാൻ മുക്തിമോർച്ചയിലെ കർഷകരെയുൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. വിദ്യാർഥിസംഘടനയായ ഓൾ ആസാം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എഎഎസ്‌യു) ഗുവാഹത്തിയിൽ പ്രതിഷേധപ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികൾ കത്തിച്ചു. പ്രതിഷേധത്തെത്തുടർന്ന് ഗുവാഹത്തി സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
പൗരത ഭേദഗതിനിയമത്തിൽ പറയുന്ന, 1971 മാർച്ച് 25നുശേഷം ആസാമിലേക്ക് കുടിയേറിയവർക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുന്നതിന് ആരും എതിരില്ല; എന്നാൽ അത് ഏതെങ്കിലും മതത്തെയോ സമുദായത്തെയോ അടിസ്ഥാനപ്പെടുത്തിയാകരുത്‐ ഇതാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ ബിജെപി സർക്കാർ വർഗീയതവും മതവിരുദ്ധവുമായ പൗരത്വനിയമം അടിച്ചേൽപ്പിക്കുകയാണ്. യഥാർഥത്തിൽ ഇത് രാജ്യദ്രോഹപരമായ നടപടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ഇത് നടപ്പാക്കുന്നത് 15‐20 ലക്ഷം വരുന്ന ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതു ശരിവെക്കുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ടൂപാകുന്നത്.
സിഎഎ നടപ്പാക്കുന്നതിനെതിരായ പ്രക്ഷോഭം ആസാമിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ശക്തമാവുകയാണ്. കേരളവും പശ്ചിമബംഗാളും മഹാരാഷ്‌ട്രയും ബീഹാറും ശക്തമായ സിഎഎ വിരുദ്ധ സമരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വരുദിനങ്ങളും ശക്തമായ പ്രക്ഷോഭങ്ങൾക്കാവും രാജ്യം സാക്ഷ്യം വഹിക്കുക. ♦