ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചാറ്റ് ജിപിടി സംവിധാനം നടത്തുന്ന നടത്തുന്ന സർഗ്ഗാത്മക സംവാദം ഏതുതരത്തിലാണ് മനുഷ്യ രാശിയുടെ അടിസ്ഥാനപരമായ സാമൂഹികഘടനയെ ബാധിക്കുന്നതെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.ട്രാൻസ്‌ഫോർമർ അൽഗോരിതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം നിർമിത ബുദ്ധിക്ക് ഭാഷയിൽ അസാമാന്യമായ ഇടപെടൽ നടത്തുന്നതിനുള്ള അവസരമൊരുക്കുന്നു.ഭാഷയിലെ അക്ഷര വാക്യ അർത്ഥ തലങ്ങളുടെ ഘടനയെ മനസ്സിലാക്കി അതുവഴി തന്റേതായ രീതിയിൽ മൗലികമായ വാക്യ ഘടനകൾ സൃഷ്ടിക്കാൻ നിർമ്മിത ബുദ്ധിക്ക് കഴിയുമെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.ഭാഷാ മോഡലിംഗ് എന്ന സങ്കീർണ്ണ പ്രക്രിയ സൃഷ്ടിക്കുന്ന ഈ ഭാഷ സാമൂഹിക /മാധ്യമ /അക്കാദമിക രംഗങ്ങളിൽ എന്നതിനും അപ്പുറം സമൂഹത്തിലെ സകല മേഖലകളിലും പ്രത്യേക്ഷമോ പരോക്ഷമോ ആയ നിലയിൽ നിർമ്മിത ബുദ്ധിക്ക് ഇടപെടാനുള്ള അവസരമൊരുക്കുന്നു.നിരന്തരമുള്ള പരിശീലനത്തിലൂടെ നിലവിലുള്ള പരിമിതികളെ മറികടന്നുകൊണ്ട് സ്വാഭാവിക ഭാഷയുടെ പുതിയ തലങ്ങളിലേക്ക് അത്തിനെത്താൻ കഴിയുന്നു.
ചാറ്റ് ജിപിടി യുടെ സാങ്കേതിക തലത്തിലേക്ക് കൂടുതൽ കടക്കുന്നില്ല.പക്ഷെ ഒരു സാമൂഹിക ശാസ്ത്ര രീതിയിൽ അതിനെ സമീപിക്കുമ്പോൾ വളരെ സങ്കീർണ്ണമായ പല സാധ്യതകളിലേക്കും പ്രശനങ്ങളിലേക്കും അത് വഴി വെക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.അത്തരം ഒരു യാഥാർഥ്യം സാങ്കേതിക വിദ്യയുടെ വികാസത്തെ നിരാകരിക്കലല്ല.പക്ഷെ സാങ്കേതിക വിദ്യ എല്ലാവർക്കും നൽകേണ്ടുന്ന ധാർമികതയെ പറ്റിയുള്ള സംവാദങ്ങൾ ആവശ്യമാണ് എന്ന നിരീക്ഷണത്തിലേക്ക് അതു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.
സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും വികാസം മനുഷ്യന്റെ ജീവിതത്തെ ആയാസ രഹിതമാക്കി എന്നൊരു പൊതു കാഴ്ചപ്പാടുണ്ട്.എന്നാൽ മനുഷ്യന്റെ ജീവിതം കൂടുതൽ ആയാസ രഹിതമാവുകയല്ല ചെയ്തതെന്ന് സൂക്ഷ്മമായ അർത്ഥത്തിൽ മനസ്സിലാക്കേണ്ടി വരും.എന്തുതരം സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന് മനുഷ്യൻ തൊഴിലിടങ്ങളിൽ ചിലവിടുന്ന ഊർജ്ജം കൂടുതലായി മാറുകയും മനുഷ്യന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാവുകയുമാണ് ചെയ്തത്.ഒരു ക്യാപ്പിറ്റലിസ്റ്റ് ലോകത്തെ ഈ അസമത്വങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.സാങ്കേതിക വിദ്യയുടെയും ഉയർന്ന മൂലധനത്തിന്റെയും ഈ പിൻബലത്തിൽ സമൂഹം കൂടുതൽ തട്ടുകളായി വിഭജിക്കപ്പെടുകയാണ് ചെയ്യുന്നത്.
നിർമ്മിതബുദ്ധിയുടെ ഒരുലോകം വരുമ്പോൾ തീർച്ചയായും അത്തരത്തിലുള്ള വിഭജനങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കാൻ സാധിക്കില്ല.ഡിജിറ്റൽ ലോകം എങ്ങനെയാണ് വർഗ്ഗപരമായ കാഴ്ചപ്പാടുകൾ സമൂഹത്തിൽ വച്ചുപുലർത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമായിരിക്കും.
സർഗ്ഗാത്മകത മെഷീനുകൾ ആർജ്ജിക്കുമ്പോൾ അതിനു പരിമിതികൾ ഉണ്ടെങ്കിൽപ്പോലും അതി സൂക്ഷ്മതലത്തിൽ നേരിയ ചലനങ്ങൾ പോലും മനുഷ്യ സമൂഹത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും.ഗൂഗിൾ ചെയ്തുവരുന്ന വൈജ്ഞാനിക മേഖലകളുടെ വിതരണം കൂടുതൽ സാധ്യതകൾ മുന്നിലിട്ടുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്തു തുടങ്ങുമ്പോൾ ആശ്രയിക്കാവുന്ന ഒരു വ്യ്കതിഗത ഐഡന്റിറ്റി യിലേക്ക് നിർമിത ബുദ്ധി എത്തിച്ചേരുന്നുണ്ട് ഈ സാധ്യത ദൂരവ്യാപകമായ മാറ്റങ്ങൾ സാങ്കേതിക വിദ്യയുടെ പ്രയോഗത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.തൊഴിൽ സുരക്ഷ അടക്കമുള്ള കാര്യങ്ങളിലേക്ക് അതിനൊരു കൈ എത്തുന്നുണ്ട്.
എങ്ങനെ നിർമ്മിത ബുദ്ധി സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെടും
അതിസങ്കീർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതുപോലെ സമയമെടുത്തു ചെയ്യേണ്ട തീരുമാനങ്ങൾ പെട്ടെന്നെടുക്കുവാൻ നിർമ്മിത ബുദ്ധിക്ക് കഴിയും. ഇത് ശരിയായ രീതിയിലും തെറ്റായ രീതിയിലും ഉപയോഗിക്കപ്പെടാം.നയരൂപീകരണങ്ങൾ വൈകാരികമായ പ്രക്രിയ അല്ലാതെ വരുമ്പോൾ സമൂഹത്തിന്റെ ഭിന്ന ഘടനകളെപ്പറ്റി മനസ്സിലാക്കാൻ അതിനുകഴിയുമോ എന്നകാര്യം സംശയകരമായ ഒന്നായി മാറുന്നു.സ്ഥിതി വിവരക്കണക്കുകളിൽ മാത്രം അധിഷ്ഠിതമായ പാർശ്വ വൽകൃതമായ ഒന്നായി അതു വ്യാഖ്യാനിക്കപ്പെടുന്നു.
പ്രവചന അനലിറ്റിക്സ്: വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനും തിരഞ്ഞെടുപ്പുകൾ, സാമൂഹിക ചലനങ്ങൾ പോലുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലെ ഫലങ്ങൾ പ്രവചിക്കുന്നതിനും AI ഉപയോഗിക്കാം.
സോഷ്യൽ മീഡിയ മോണിറ്ററിംഗ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും AI ഉപയോഗിക്കാം.
സൈബർ സുരക്ഷ: ദേശീയ സുരക്ഷ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന, സൈബർ ആക്രമണങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും തന്ത്രപ്രധാനമായ വിവരങ്ങൾ പരിരക്ഷിക്കുന്നതിനും AI സഹായിക്കും.
പൊതു സേവനങ്ങൾ: പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിലൂടെയും ബ്യൂറോക്രസി കുറയ്ക്കുന്നതിലൂടെയും പൗരന്മാർക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിലൂടെയും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താൻ AI-ക്ക് കഴിയും.
എന്നിരുന്നാലും, AI-യുടെ ധാർമ്മിക പ്രത്യാഘാതങ്ങൾ പരിഗണിക്കേണ്ടതും അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്നും പക്ഷപാതവും വിവേചനവും ശാശ്വതമാക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
നിർമിത ബുദ്ധി തന്ന പക്ഷപാതവും വിവേചനവും എന്നവിഷയത്തെപ്പറ്റി ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്.സാങ്കേതികമായി ഒരു വലിയ സാധ്യത എങ്ങനെ വൈരുധ്യങ്ങളിലേക്ക് മാറുന്നു എന്നും നാം മനസ്സിലാക്കിയിരിക്കണം.ഇതൊരു ചെറിയ സാധ്യതയാണെങ്കിൽ,ഭാവിയിൽ നിർമ്മിത ബുദ്ധി പത്രപ്രവർത്തനത്തെ ഏതുതരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണണം.ഒരു മുതലാളിത്ത മൂലധനത്തിന്റെ ഭാഗമായ സാങ്കേതിക വിദ്യക്ക് വർഗ്ഗപരമായ വീക്ഷണങ്ങളും മമതയും സ്വാഭാവികമാണ്.ആകെ ലഭ്യമായ വിവരങ്ങൾ ഒരു ക്യാപ്പിറ്റലിസ്റ്റ് ആശയങ്ങളുടെ ആകത്തുക ആണെങ്കിൽ അതിന് പരിമിതികൾ ഉണ്ടാകുമെന്ന് മാത്രമല്ല നിർമിത ബുദ്ധി നിർമ്മിക്കുന്ന കണ്ടന്റുകൾക്ക് അത്തരത്തിൽ ഒരു പ്രതിപത്തി ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ വിവര വിജ്ഞാന മേഖലകളിൽ ഉണ്ടാകുന്ന മേൽക്കൈ ഏതുരീതിയിൽ രാഷ്ട്രീയ സാമൂഹിക തലങ്ങളെ സ്വാധീനിക്കുമെന്നുള്ള കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
നിർമ്മിത ബുദ്ധി മുതലാളിത്ത പക്ഷ പാതിത്വം കാണിക്കുമോ ? ഈ ചോദ്യവും ചാറ്റ് ജി പി ടിയോടാണ് അതിങ്ങനെ മറുപടി പറയുന്നു.
അതെ, സമൂഹത്തിലെ നിലവിലുള്ള അസമത്വങ്ങളെയും പക്ഷപാതങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഡാറ്റയിൽ പരിശീലനം ലഭിച്ചാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) മുതലാളിത്ത പക്ഷപാതം പ്രകടിപ്പിക്കാൻ കഴിയും. AI അൽഗോരിതങ്ങൾ അവർ പരിശീലിപ്പിച്ച ഡാറ്റ പോലെ നിഷ്പക്ഷമാണ്, കൂടാതെ പരിശീലന ഡാറ്റ ഒരു മുതലാളിത്ത അല്ലെങ്കിൽ പക്ഷപാതപരമായ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിൽ, AI മോഡലും ആ പക്ഷപാതം പ്രകടമാക്കിയേക്കാം.
ഉദാഹരണത്തിന്, ഒരു AI മോഡൽ പ്രധാനമായും സമ്പന്നമായ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റയിൽ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് താഴ്ന്ന വരുമാനമുള്ള കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആളുകളുടെ ആവശ്യങ്ങളും അനുഭവങ്ങളും കൃത്യമായി പ്രതിനിധീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്തേക്കില്ല.
അതിനാൽ, AI മോഡലുകളിലെ ഡാറ്റാ ക്യൂറേഷൻ, വൈവിധ്യം, AI വികസനത്തിലും വിന്യാസത്തിലും ഉള്ള ധാർമ്മികത എന്നിവ പോലുള്ള AI മോഡലുകളിലെ സാധ്യതയുള്ള പക്ഷപാതങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.
നിർമിത ബുദ്ധി പ്രൊപ്പഗണ്ടകളെ സഹായിക്കുമോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രചരണത്തെ സഹായിക്കാൻ കഴിയുമോ?
അതെ, കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് പ്രചരണം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും കഴിയും. ഉദാഹരണത്തിന്, AI-ക്ക് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കാനും ചിത്രങ്ങളും വീഡിയോകളും കൈകാര്യം ചെയ്യാനും അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം പ്രചാരണം സ്വയമേവ പ്രചരിപ്പിക്കാനും കഴിയും.
തെറ്റായ കൈകളിൽ, പ്രചരണത്തിന്റെ വ്യാപനം വർദ്ധിപ്പിക്കാനും ത്വരിതപ്പെടുത്താനുമുള്ള കഴിവ് AI-ക്ക് ഉണ്ട്, ഇത് വലിയ തോതിലുള്ള തെറ്റായ വിവര പ്രചാരണങ്ങൾക്കും പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനും ഇടയാക്കും.
AI-യെ പ്രചരണത്തിനായി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ അതിന്റെ ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടികൾ നടപ്പിലാക്കുക എന്നതുമാത്രമാണ് പ്രതിവിധി.
നിർമിതബുദ്ധി ഒരിക്കലും ഒരു സ്വതന്ത്ര ബുദ്ധി ആയിരിക്കില്ല എന്നും ഭൂരിപക്ഷ വിജ്ഞാന മേഖലയുടെ പരിധിയിൽ നിന്നും ഉൾക്കൊണ്ട ഒന്നായി തന്നെയാണ് അതിനെ കാണേണ്ടതും എന്നുതന്നെയായിരിക്കണം അതിന്മേലുള്ള സാമൂഹിക വീക്ഷണം.യന്ത്രങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അതെങ്ങനെ ഉല്പാദന മേഖലയെ കൂടുതൽ കരുത്തുറ്റതാക്കും എന്നതല്ല പ്രശ്നം അതെങ്ങനെ മനുഷ്യ സമൂഹത്തിലെ സാമ്പത്തിക അന്തരം കൂടുതൽ വലുതാക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സാങ്കേതിക വിദ്യ ജോലിഭാരം ങ്കിലും ആ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനായി കൂടുതൽ ജോലിചെയ്ത് സമ്പാദിക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യന്റെ ജീവിതത്തെ കൂടുതൽ കൂടുതൽ ജോലിഭാരവും സ്‌ട്രെസും ഉണ്ടാക്കുന്നു എന്നതാണ് യാഥാർഥ്യം .ഈ തരത്തിൽ സമൂഹത്തിൽ ചാറ്റ് ജിപിടി പോലുള്ളവ ഏതുതരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കുക എന്ന് കാത്തിരുന്നു കാണണം. ♦