Friday, December 13, 2024

ad

Homeലേഖനങ്ങൾഇന്ത്യയിൽ ശിശുദിനം ഗാസയിൽ ശിശുഹത്യ

ഇന്ത്യയിൽ ശിശുദിനം ഗാസയിൽ ശിശുഹത്യ

കെ ടി കുഞ്ഞിക്കണ്ണൻ

ഗാസയിൽ ചരിത്രം കണ്ട ഏറ്റവും ഭീകരമായ കുട്ടികൾക്കെതിരായ യുദ്ധം തുടരുന്നതിനിടയിലാണ് ഈ വർഷവും ശിശുദിനം കടന്നു പോകുന്നത്. മതവംശാധിഷ്ഠിതരാഷ്ട്രീയവും സാമ്രാജ്യത്വവും മനുഷ്യരാശിക്കുണ്ടാക്കിയേക്കാവുന്ന ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ വിശ്വചരിത്രാവലോകകൻ കൂടിയായിരുന്നല്ലോ കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയെന്ന ജവഹർലാൽ നെഹ്‌റു.

നവംബർ 14 ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ്. അതാണ്‌ നമ്മൾ ശിശുദിനമായി ആചരിക്കുന്നത്. ഇന്ത്യയെ ആധുനിക ദേശരാഷ്ട്രമാക്കി രൂപപ്പെടുത്തിയ ചരിത്രസംഭവങ്ങളുടെയും ആശയങ്ങളുടെയും പ്രതിനിധിയാണ് ജവഹർലാൽ. സാമ്രാജ്യത്വവിരുദ്ധ ദേശീയവിമോചനസമരങ്ങൾ രൂപപ്പെടുത്തിയ ഇന്ത്യയെന്ന ആശയത്തെ ഭരണഘടനയിലൂടെ യാഥാർത്ഥ്യമാക്കാൻ നേതൃത്വം കൊടുത്ത രാഷ്ട്രശില്പി.

റോസാപൂക്കളെയും കുട്ടികളെയും സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. കൊളോണിയൽ അടിമത്തത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ആധുനിക ദേശീയതയുടെ വീക്ഷണങ്ങൾ ഉയർത്തിയ ജനാധിപത്യവാദി. ഇന്ത്യയെ കണ്ടെത്തലും വിശ്വ ചരിത്രാവലോകനവും രചിച്ച ധിഷണാശാലി. തത്വചിന്തകനായ ചരിത്രകാരൻ. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രഗതിയെ മാറ്റി മറിച്ച ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽ നിന്നും ആവേശമുൾക്കൊണ്ട രാഷ്ടീയ ചിന്തകൻ.

1936ൽ അദ്ദേഹമെഴുതിയ on socialism മാർക്സിസ്റ്റ് ദർശനത്തെയും ശാസ്ത്രീയ സോഷ്യലിസത്തെയും ആവേശപൂർവ്വം പുണരുന്ന ലേഖനമായിരുന്നു. അത് എ ഐ എസ് എഫ് രൂപീകരണ സമ്മേളനത്തിലെ ഉദ്‌ഘാടന പ്രസംഗമായിരുന്നു. 1930കളിലെ മുതലാളിത്ത പ്രതിസന്ധിയാണ്‌ ആസൂത്രണത്തിലും പഞ്ചവൽസര പദ്ധതികളിലും പൊതുമേഖലയിലും അധിഷ്ഠിതമായ മുതലാളിത്തത്തിന് ബദലായ സോഷ്യലിസത്തിലേക്ക് നെഹ്‌റുവിനെ ആസക്തനാക്കിയത്. മറ്റു പല ബൂർഷാ ഉല്പതിഷ്ണുക്കളെയും പോലെ.

ഇന്ത്യയെന്ന ആശയത്തെ മതനിരപേക്ഷ ജനാധിപത്യ രാഷ്ടസങ്കല്പത്തെ രൂപപ്പെടുത്തുന്നതിൽ ഹിന്ദുത്വ- മുസ്ലിം രാഷ്ട്രവാദത്തോട് സന്ധിയില്ലാത്ത നിലപാട് നെഹ്‌റു സ്വീകരിച്ചു. ശാസ്ത്ര ചിന്തയും യുക്തിബോധവും പ്രചരിപ്പിച്ചു. മഹാനായ നെഹ്‌റുവിന്റെ ആശയങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്ത ഇന്ത്യൻ സർക്കാറിനുപോലും സഫലമാക്കാൻ കഴിഞ്ഞില്ലെന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിപര്യയവും വിധിയും. ഇന്ന് ഹിന്ദുത്വവാദികൾ മതരാഷ്ടമാക്കാൻ അവർക്ക് ലഭ്യമായ ദേശീയാധികാരത്തെ സൗകര്യമാക്കുമ്പോൾ നെഹ്‌റു ഏറെ പ്രസക്തനാവുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular