Sunday, April 28, 2024

ad

Homeരാജ്യങ്ങളിലൂടെമണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനായി ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റിന്റെ നിരാഹാരസമരം

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനായി ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റിന്റെ നിരാഹാരസമരം

കെ ആർ മായ

ണിപ്പൂരിൽ ബിജെപി ഭരണത്തിന്റെ ഒത്താശയോടെ 2013 മെയ്‌ 3ന്‌ ആരംഭിച്ച വംശീയകലാപത്തിന്റെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതങ്ങനെ നിലനിർത്തി നേട്ടം കൊയ്യുകയെന്ന ആർഎസ്‌എസ്‌ അജൻഡ തിരിച്ചറിഞ്ഞ്‌ അതിനെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മണിപ്പൂരിലും രാജ്യത്താകെയും ഉയർന്നുവന്നിരുന്നു. അതിന്റെ തുടർച്ചയാണ്‌ മണിപ്പൂരിലെ മാലേം തങ്‌ജം എന്ന ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ്‌ നടത്തിയ നിരാഹാരസമരം.

കലാപമാരംഭിച്ചിട്ട്‌ പത്തുമാസത്തിലേറെയായിട്ടും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രത്തിലെ മോഡി ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന ആവശ്യം നിരന്തരം ഉയർന്നുവന്നിട്ടും മോഡി അങ്ങോട്ട്‌ തിരിഞ്ഞുനോക്കിയിട്ടേയില്ല. ഈ സാഹചര്യത്തിലാണ്‌ മണിപ്പൂർ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട്‌ മാലേം തങ്‌ജം നിരാഹാരസമരം ആരംഭിച്ചത്‌. ഡൽഹിയിൽ ആരംഭിച്ച നിരാഹാാരസമരം പിന്നീട്‌ ഇംഫാലിൽ തുടർന്നു. സമരത്തിന്റെ പത്താംദിവസം മാലേമിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആത്മഹത്യാശ്രമം, സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തപ്പെട്ടത്‌. നേരത്തെ ഫെബ്രുവരിയിലും ഇതേ ആവശ്യങ്ങളുന്നയിച്ച്‌ മാലേം നിരാഹാരസമരം നടത്തിയിരുന്നു. നാലാംദിവസം, ആരോഗ്യനില വഷളായതിനെത്തുടർന്ന്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ഡൽഹിയിലെ കോണാട്ട്‌ പ്ലേസിനു സമീപമുള്ള ഗുരുദ്വാരയിൽ നിരാഹാരസമരം തുടർന്നു. പിന്നീടാണ്‌ സത്യഗ്രഹം ഇംഫാലിലേക്ക്‌ മാറ്റിയതും തുടർന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതും.

ഇരുനൂറിലേറെപ്പേർ കൊല്ലപ്പെട്ട, പതിനായിരത്തിലേറെപ്പേർ ഇപ്പോൾ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യമുണ്ടായിട്ടും ഒരിക്കൽപോലും ഇന്ത്യയുടെ പ്രധാനമന്ത്രി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കിയില്ല. കലാപമവസാനിപ്പിക്കാൻ ഒരു ശ്രമവും നടത്തിയുമില്ല. കലാപത്തിന്റെ തീ കെട്ടടങ്ങാതെ നിലനിർത്തി അതിൽനിന്നും രാഷ്‌ട്രീയനേട്ടം കൊയ്യാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. അതിനെതിരെയുള്ള ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണ്‌. മാലേം തങ്‌ജത്തെ അറസ്റ്റ്‌ ചെയ്‌തതും ഇതിന്റെ ഭാഗമായാണ്‌.

അഫ്‌സ്‌പ (AFSPA) എന്ന കരിനിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട്‌ ഒരു പതിറ്റാണ്ടിലേറെക്കാലം നിരാഹാരസമരം നടത്തിയ ഇറോം ശർമിളയുട പാരമ്പര്യം മണിപ്പൂരിനുണ്ട്‌. എന്നാൽ ആ സമരത്തെയും കുറ്റകരമായ മൗനംകൊണ്ട്‌ ഭരണകൂടം ഇല്ലാതാക്കുകയായിരുന്നു. അതേ നിലപാടുതന്നെയാണ്‌ മാലേം തങ്‌ജത്തിന്റെ സമരത്തോടും ഭരണകൂടം വച്ചുപുലർത്തുന്നതും. എന്നാൽ മാലേം തങ്‌ജത്തിന്റെ അറസ്‌റ്റോടുകൂടി അവസാനിക്കുന്നതല്ല മണിപ്പൂർ പ്രശ്‌നം. വരുംനാളുകളിൽ കൂടുതൽ ശക്തമായ സമരങ്ങൾക്കാകും മണിപ്പൂർ സാക്ഷ്യംവഹിക്കുക.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 9 =

Most Popular