Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസന്ദേശ്‌ഖാലിയിൽ ഇടതുപക്ഷ ഇടപെടലിന്റെ വിജയം

സന്ദേശ്‌ഖാലിയിൽ ഇടതുപക്ഷ ഇടപെടലിന്റെ വിജയം

ഷുവജിത്‌ സർക്കാർ

ശ്ചിമബംഗാളിലെ സന്ദേശ്‌ഖാലി ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്‌ ചർച്ചാവിഷയമായി മാറിയ പ്രദേശമാണ്‌. ഇതിനു കാരണമായത്‌, ജനാധിപത്യ ആശയങ്ങൾ അന്യമായതും സ്വതന്ത്രചിന്തയ്‌ക്ക്‌ ഇടമില്ലാത്തതുമായ മധ്യകാലഘട്ടത്തിൽ നിലനിന്നതായ, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും പ്രാകൃത പ്രവൃത്തികൾക്കും സന്ദേശ്‌ഖാലി സാക്ഷ്യം വഹിച്ചതാണ്‌. ഇതിനെല്ലാം കാരണക്കാരനായ മുഖ്യപ്രതിയും പ്രദേശത്തെ പ്രമുഖ തൃണമൂൽ നേതാവുമായ ഷേക്ക്‌ ഷാജഹാനെ ഒരുമാസത്തെ തിരച്ചിലിനൊടുവിൽ അറസ്റ്റ്‌ ചെയ്‌തു. ഇയാളും ഇയാളുടെ കൂട്ടാളികളും സന്ദേശ്‌ഖാലിയിൽ അഴിച്ചുവിട്ട മനുഷ്യത്വരഹിതമായ പീഡനങ്ങൾ രാജ്യത്തെ ജനങ്ങൾക്കു മുമ്പാകെ തുറന്നുകാട്ടപ്പെട്ടു. സ്‌ത്രീകൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തികൾക്കെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ചു. സർക്കാരിന്‌ അവമതിപ്പുണ്ടാക്കുന്നതിനുള്ള ഗൂഡാലോചനയാണിതിനു പിന്നിലെന്നു പറഞ്ഞ്‌ ഷാജഹാനെ സംരക്ഷിക്കാൻ ശ്രമിച്ച ഭരണകക്ഷിയായ തൃണമൂൽ, ജനങ്ങളിൽനിന്നുയർന്ന സമ്മർദവും പ്രതിഷേധവും മൂലം ഷാജഹാനെ പാർടിയിൽനിന്നും ആറ്‌ വർഷത്തേക്ക്‌ പുറത്താക്കാൻ നടപടിയെടുക്കാൻ നിർബന്ധിതമായി. സന്ദേശ്‌ഖാലിയിൽനിന്നുള്ള സിപിഐ എം മുൻ എംഎൽഎ നിരപദ സർദാരിനെ യാതൊരു അടിസ്ഥാനവുമില്ലാതെ അറസ്റ്റ്‌ ചെയ്യുകയും സർക്കാർ തെറ്റായ നടപടികളെടുക്കുകയും ചെയ്യുന്നതായി കൊൽക്കത്ത ഹൈക്കോടതി ഗവൺമെന്റിനെയും പ്രാദേശിക ഭരണകൂടത്തെയും കുറ്റപ്പെടുത്തി. തൃണമൂലിന്റെ തെറ്റായ പ്രവൃത്തികളെക്കുറിച്ച്‌ മാധ്യമങ്ങളിൽ തുറന്നുപറഞ്ഞ നിരപദയാണ്‌ ഈ വിഷയം ജനങ്ങൾക്കു മുമ്പാകെ കൊണ്ടുവന്നത്‌. അഭിപ്രായം പറയാനുള്ള വ്യക്തിയുടെ ജനാധിപത്യപരമായ അവകാശത്തെ പൊലീസ്‌ ലംഘിച്ചതായും നിരപദയെ അന്യായമായി അറസ്റ്റ്‌ ചെയ്‌ത പൊലീസിനെ ജയിലിലടയ്‌ക്കണമെന്നും കോടതി പറഞ്ഞു.

സന്ദേശ്‌ഖാലിയിലെ ജനങ്ങൾ തെരുവിലിറങ്ങി മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ചുവപ്പ്‌ സിന്ദൂരം വിതറിയും കുപ്രസിദ്ധ കുറ്റവാളിയായ ഷേഖ്‌ ഷാജഹാന്റെ അറസ്റ്റ്‌ ആഘോഷിക്കുകയാണ്‌. തൃണമൂൽ നേതാക്കളായ ഷേഖ്‌ ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർക്കാർ എന്നിവരാണ്‌ സംഭവത്തിലെ പ്രധാന പ്രതികൾ. ഗ്രാമവാസികൾ ഇവർക്കെതിരെ നിന്നതിനാൽ അവിടത്തുകാർ ഇനി അവരെ ഭാവിയിൽ ഗ്രാമത്തിലേക്ക്‌ പ്രവേശിക്കാൻ അനുവദിക്കില്ല.

തൃണമൂലിന്റെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നു സന്ദേശ്‌ഖാലി. സേച്ഛാധിപതികളായ ഇവർ സ്‌ത്രീകളുൾപ്പെടെയുള്ളവരെ പീഡിപ്പിക്കുന്നവരുമായി ബന്ധമുള്ളവരാണ്‌. വരാൻപോകുന്ന പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ഈ സംഭവങ്ങൾ വലിയതോതിൽ ഭരണവിരുദ്ധവികാരം സൃഷ്ടിക്കും. ഈ അവസരം മുതലാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെങ്കിലും ഷാജഹാനുമായുള്ള ഷുവേന്ദു അധികാരിയുടെ ബന്ധവും പുറത്തുവന്നിട്ടുണ്ട്‌. ഈ വിഷയത്തിലെല്ലാം വർഗീയത കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. അതേസമയം ഇടതുപക്ഷം രാഷ്‌ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട്‌, ജനങ്ങൾക്കെതിരായ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ പൊരുതാനാണ്‌ ശ്രമിക്കുന്നത്‌.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ എം ഡി സലിം നിരവധി തവണ സ്ഥലം സന്ദർശിക്കുകയുണ്ടായി. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സന്ദേശ്‌ഖാലിയിലെ ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. ഷാജഹാന്റെയും കൂട്ടാളികളുടെയും അറസ്റ്റിനു പിന്നാലെ സിപിഐ എം സന്ദേശ്‌ഖാലി ദ്വീപുകളിലേക്ക്‌ പോയിരുന്നു. സന്ദേശ്‌ഖാലി ജനതയുടെ ജനാധിപത്യത്തിനാണ്‌ പാർട്ടിയുടെ പ്രഥമ പരിഗണന എന്നതാണ്‌ സിപിഐ എം നിലപാട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + seventeen =

Most Popular