Monday, September 9, 2024

ad

Homeഅനുസ്മരണംകുമാർ സാഹ്‌നി

കുമാർ സാഹ്‌നി

കെ ആർ സുകുമാരൻ

മാന്തരസിനിമയിലൂടെ ശ്രദ്ധേയനായ പ്രമുഖസംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി 2024 ഫെബ്രുവരി 25ന് അന്തരിച്ചു. ഞാൻ എറണാകുളം ജില്ലയിലെ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നാലാം നിലയിലെ പൾമണൈസ്ഡ് വാർഡിൽ പത്താംനമ്പർ ബെഡിൽ കിടന്നുകൊണ്ടു ശരിക്കും ഞെട്ടിപ്പോയി. എന്തുകൊണ്ടെന്നാൽ കുമാർസാഹിനിയുമായി എനിക്ക് നേരിട്ടു ബന്ധമുണ്ടായിരുന്നു. പുരാവസ്തു വകുപ്പിൽ ജോലിചെയ്യുന്ന കാലത്ത് കുമാർ സാഹ്‌നി തൃശൂരിൽ വന്നിരുന്നു. എന്റെ കോളേജ് സുഹൃത്തായിരുന്ന ഏഷ്യാനെറ്റ് എഡിറ്റർ എം ആർ രാജൻ, വാൾക്കിങ് സൈനബ എന്നിവരോടൊപ്പമായിരുന്നു കുമാർ സാഹിനി വന്നിരുന്നത്. രാജനാണ് എന്നെ കുമാർ സാഹിനിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

1972ൽ പുറത്തു വന്ന മായാ ദർപ്പൺ,1984-ൽ വന്ന തരംഗ്, 1991-ൽ റിലീസായ കസബ (The Town Ship), 1989-ൽ പുറത്തു വന്ന ഖായൽ ഗാഥ തുടങ്ങി ഷോർട്ട്‌ ഫിലിമുകളടക്കം നിരവധി സിനിമകൾ കുമാർ സാഹ്‌നിയുടേതായിട്ടുണ്ട്. അദ്ദേഹം എഴുത്തുകാരനും അധ്യാപകനും കൂടിയായിരുന്നുന്നു ഇന്ത്യയിലെ നിരവധി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റു അക്കാദമികളിലും കോളേജുകളിലും അദ്ദേഹം ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നു.

ബോളിവുഡിൽ സമാന്തര സിനിമയുടെ അലയടികൾ കുമാർ സാഹ്‌നി കൊണ്ടുവന്നപ്പോൾ ഹിന്ദി ചലച്ചിത്രലോകം വിറച്ചുവെന്നുതന്നെ പറയാം. സമാന്തരസിനിമയുടെ പുതിയ അവബോധങ്ങൾ ഹിന്ദിക്കാർക്ക് സഹിക്കാൻ ബുദ്ധിമുട്ടായിരുന്നുന്നു. ഇവിടെയാണ് ചലച്ചിത്രകലയെ പോരാട്ടത്തിന്റെ ഭാഗമായി അംഗീകരിക്കുന്നത്. കുമാർ സാഹ്‌നിയുടെ സിനിമകളിൽ ബോളിവുഡ്ഡ് തരംഗവും സാലകളും കാണില്ല. പകരം മനുഷ്യനുവേണ്ടി പുതിയ അവബോധങ്ങളുണ്ടാക്കി ദൃശ്യപരമായി ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നതായിരുന്നു കുമാർ സാഹ്‌നിയുടെ ഏറ്റെടുത്ത വലിയ ചരിത്രദൗത്യം.

പശ്ചിമ ബംഗാളിൽ സത്യജിത് റായിയും കേരളത്തിൽ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം കാണിച്ചു തന്നിരുന്ന വിപ്ലവകരമായ ചലച്ചിത്ര അവബോധങ്ങൾക്ക് സമാനമായിരുന്നു കുമാർസാഹ്‌നിയുടെ പുരോഗമനപരമായ ചലച്ചിത്രപ്രവർത്തനങ്ങൾ. 1940 ഡിസംബർ എഴിന് പാക്കിസ്ഥാനിലെ സിന്ധ്‌ മേഖലയിലെ ലർക്കാനയിൽ ആണ് കുമാർ സഹിനിയുടെ ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷമാണ് കുമാർ സാഹ്‌നി കുടുംബസമേതം ഇന്ത്യയിലേക്ക് വരുന്നതും മുംബൈയിൽ താമസമാക്കുന്നതുമെല്ലാം. 1972-ൽ മായാ ദർപ്പൺ മികച്ച ഹിന്ദി സിനിമക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. അതോടൊപ്പം ഫിലിംഫെയർ അവാർഡും ഇതിന് ലഭിച്ചിരുന്നു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങുന്ന കുമാർ സാഹ്‌നി അവിടത്തെ അധ്യാപകനായിരുന്ന ഋതിക് ഘട്ടക്കിനൊപ്പം പ്രവർത്തിച്ചിരുന്നു. അതാണ് അദ്ദേഹത്തിന്റെ ചലച്ചിത്രധൈര്യമെന്നു പറയട്ടെ. ഇന്ന് സിനിമ പഠിച്ചവർക്കൊന്നും തന്നെ സിനിമയെടുക്കാൻ കഴിയുന്നില്ല. പുരോഗമന വീക്ഷണങ്ങളും പുതിയ ചലച്ചിത്രാവബോധങ്ങളും ചങ്കൂറ്റവും മറ്റും ഇല്ലാത്തതുകൊണ്ടാണെന്നു പറയാം.

പൂനയിൽ കുമാർ സാഹ്‌നി, ജോൺ എബ്രഹാം എന്നീ രണ്ടു വിദ്യാർത്ഥികളെ അവരുടെ അദ്ധ്യാപകനായിരുന്ന ഋതിക് ഘട്ടക്കിന് വലിയ ഇഷ്ടമായിരുന്നു. ക്ലാസ് എടുക്കുമ്പോഴും പുറത്തുവെച്ചു കാണുമ്പോഴും ഇവരെ പുകഴ്‌ത്തി പറയുമായിരുന്നു, ഇവർ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന്. അതുപോലെ ചലച്ചിത്ര ലോകം കാണാത്ത ഫ്രെയിമുകളാണ് ജോൺ എബ്രഹാം കാണിച്ചുതന്നത്. അതുപോലെ സാമൂഹ്യമായി കുമാർ സാഹ്‌നിയും ഹിന്ദി മേഖലയിലും മാറ്റങ്ങൾ കൊണ്ടുവന്നു.

അക്ഷരാർത്ഥത്തിൽ ഗുരുവിന്റെ വാക്കുകളെ ഈ ശിഷ്യന്മാർ യഥാർഥ്യമാക്കിയെന്നു തന്നെ പറയാം. പിൽക്കാല ചലച്ചിത്ര ചരിത്രം ആ മാറ്റം കണ്ടു. ദി എപിക് സിനിമ ഓഫ് കുമാർ അക്ഷരാർത്ഥത്തിൽ “എന്ന ലാലീൻ ജയമാതെയുടെ പ്രശസ്തമായ ചലച്ചിത്ര നിരൂപണഗ്രന്ഥം കുമാർസാഹിനിയുടെ ജീവിതാവബോധങ്ങളെയും ചലച്ചി ത്രവബോധങ്ങളെയും മറ്റും ചരിത്രപരമായിത്തന്നെ വരച്ചുകാണിക്കുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − eight =

Most Popular