Sunday, May 12, 2024

ad

Homeരാജ്യങ്ങളിലൂടെയൂറോപ്യൻ യൂണിയന്റെ കിരാത നയങ്ങൾക്കെതിരെ കർഷകർ

യൂറോപ്യൻ യൂണിയന്റെ കിരാത നയങ്ങൾക്കെതിരെ കർഷകർ

ആര്യ ജിനദേവൻ

സാമ്പത്തികദുരിതം അനുദിനം വർധിച്ചുവരുന്ന യൂറാപ്പിൽ അതിന്റെ ഭാരം ചുമക്കേണ്ടിവരുന്ന തൊഴിലാളിവർഗത്തിന്റെ നിരന്തരമായ സമരപോരാട്ടങ്ങൾ ഇപ്പോൾ കർഷകരിലേക്കും ബാധിച്ചിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ നേരിടുന്ന ഈ സാമ്പത്തികാഘാതങ്ങൾക്കും ദുരിതങ്ങൾക്കും കാരണം യൂറോപ്യൻ യൂണിയന്റെ കിരാതമായ സാമ്രാജ്യത്വ നയസമീപനങ്ങളാണെന്ന്‌ കിഴക്കൻ യൂറോപ്പിലെയും മധ്യ യൂറോപ്പിലെയും കർഷകർ ഒന്നടങ്കം വിളിച്ചുപറയുന്നു. കർഷകരുടെ ദുരിതങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ ബന്ധപ്പെട്ട ഗവൺമെന്റുകളും യൂറോപ്യൻ യൂണിയനും സമൂലനയങ്ങൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 22ന്‌ വിവിധ രാജ്യങ്ങളിൽ കർഷകർ റാലികളും റോഡ്‌ ഉപരോധവും നടത്തി. അഗ്രേറിയൻ ചേംബർ ഓഫ്‌ ചെക്‌ റിപ്പബ്ലിക്‌, സ്ലൊവാക്ക്‌ ചേംബർ ഓഫ്‌ അഗ്രികൾച്ചർ ആൻഡ്‌ ഫുഡ്‌ ഇൻഡസ്‌ട്രി, പോളണ്ടിലെ യൂണിയനുകൾ തുടങ്ങി വിവിധ വിഭാഗം കർഷകർ അണിനിരന്നു. ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർട്ടികളും ഇടതുപക്ഷവിഭാഗങ്ങളും കർഷകപ്രക്ഷോഭങ്ങൾക്ക്‌ പിന്തുണ നൽകി രംഗത്തെത്തി.

യൂറോപ്യൻ യൂണിയന്റെ പൊതുകാർഷികനയം (Common Agricultural Policy) ഗ്രീൻ ഡീൽ, എന്നിവയിലെ ഉപാധികൾ, ഉയർന്ന ഉൽപാദനച്ചെലവും താഴ്‌ന്ന വരുമാനവും, യുദ്ധത്തിൽ ഉക്രൈനെ പിന്തുണയ്‌ക്കുന്നതിനുവേണ്ടി താരിഫ്‌ രഹിതമായി ഉക്രൈനിൽനിന്നും ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്‌, കാർഷിക നിയമങ്ങളിലെയും ചട്ടങ്ങളിലെയും അസഹനീയമായ ബ്യൂറോക്രാറ്റിക്‌ നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം കർഷകരുടെ ദുരിതം കൂട്ടുന്നുവെന്ന്‌ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ കർഷകർ ഒന്നടങ്കം പറയുന്നു.

ഉക്രൈനിൽ റഷ്യയും നാറ്റോയും തമ്മിൽ നടത്തുന്ന യുദ്ധത്തിൽ ഉക്രൈനെയും നാറ്റോയെയും പിന്തുണയ്‌ക്കുന്നതിന്‌ യൂറോപ്യൻ യൂണിയന്റെ നിർദേശപ്രകാരം സഹായങ്ങൾ നൽകുകയും ഉക്രൈനിൽനിന്നും താരിഫില്ലാതെ ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുമെതിരെ വിവിധ രാജ്യങ്ങളിലെ കർഷകർ ശക്തമായി പ്രതിഷേധിക്കുകയും സമരരംഗത്തിറങ്ങുകയും ചെയ്‌തുവരുന്നു. ജർമനി, ഫ്രാൻസ്‌, ബെൽജിയം, ഗ്രീസ്‌, പോളണ്ട്‌, നെതർലാൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിലെ കർഷകർ സമീപകാലത്ത്‌ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയത്‌. എക്കാലത്തും സാമ്രാജ്യത്വ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന യൂറോപ്യൻ യൂണിയന്റെ കിരാതമായ നയസമീപനങ്ങൾക്കെതിരെ യൂറോപ്പിലുടനീളമുള്ള സാധാണക്കാർ ശക്തമായി മുന്നോട്ടുവരുന്നു എന്നതാണ്‌ സമീപകാല തൊഴിലാളി‐കർഷക പ്രക്ഷോഭങ്ങളിലെല്ലാം പൊതുവായി കടന്നുവരുന്ന ഒരു ഘടകം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular