Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിസംസ്ഥാനങ്ങൾക്കുള്ള 
വിഹിതം തന്നേ തീരൂ

സംസ്ഥാനങ്ങൾക്കുള്ള 
വിഹിതം തന്നേ തീരൂ

എം കെ സ്റ്റാലിൻ (തമിഴ്നാട് മുഖ്യമന്ത്രി)

വകാശങ്ങള്‍ക്കായി കേരളത്തിൽ നിന്ന് ഡൽഹിയിലെത്തി പോരാട്ടം നടത്തേണ്ടി വരുന്ന ദുഷിച്ച രാഷ്ട്രീയ സാഹചര്യം കാണുന്നതിൽ എനിക്ക് ഏറെ നിരാശയുണ്ട്. കഴിഞ്ഞ ദിവസം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ ഇത്തരത്തിൽ പോരാട്ടത്തിനായി എത്തിയിരുന്നു. ഇന്ന് കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ എംപിമാരും ഡൽഹിയിൽ പോരാട്ടം നടത്തുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള തുക വിതരണത്തിലെ അനീതിയെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ്.  ഇത്തരമൊരു ദശാസന്ധി സൃഷ്ടിച്ച ബിജെപി സർക്കാർ ജനങ്ങൾക്ക് മുമ്പിൽ മറുപടി പറയേണ്ടി വരുന്ന ദിവസം ഏറെ അകലെയല്ല. സാമൂഹ്യ നീതിയുടെ കാവൽക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി പി സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെക്കുറിച്ച് ഞാൻ ഇവിടെ ഓർക്കുകയാണ്. തമിഴ്നാടിന്റെ ആവശ്യങ്ങൾക്കായി നിങ്ങൾ ഒരിക്കൽ പോലും ഡൽഹിയിലേക്ക് വരേണ്ടി വരില്ല, അത്തരമൊരു അവസ്ഥ ഉണ്ടാകില്ല. തമിഴ്നാട്ടിലിരുന്ന് പറഞ്ഞാൽ മതി, അത് നടപ്പാക്കിത്തരുമെന്ന് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയോട് പറഞ്ഞത് ഇപ്പോൾ ഓർക്കുകയാണ്. അത്തരത്തിൽ ജനങ്ങളെയും സംസ്ഥാനങ്ങളെയും ബഹുമാനിക്കുന്ന പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നു.

വി പി സിങ്

എന്നാൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളായിട്ടാണ് കണക്കാക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് യാതൊരു പരി​ഗണനയും നൽകുന്നില്ല. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന് പിന്നീട് പ്രധാനമന്ത്രിയായ ആളാണ് അദ്ദേഹം. എന്നാൽ പ്രധാനമന്ത്രി ആയ ഉടനെ അദ്ദേഹം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാധികാരം ഇല്ലാതാക്കി. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി, ഭാഷാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ജീവവായുവായ ഓക്സിജൻ ഒഴിവാക്കുന്നതിന് തുല്യമാണ്. അതാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ എതിർകക്ഷികൾക്ക് മാത്രമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കേണ്ട, നാളെ നിങ്ങൾക്കും ഇതേ അവസ്ഥ തന്നെയാണുണ്ടാവുക. ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവൃത്തികൾക്കെതിരെ തമിഴ്നാട് സർക്കാർ ശക്തമായി പോരാടുന്നുണ്ട്. അതുപോലെ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും പോരാടുന്നു.

എം കരുണാനിധി

സാമ്പത്തികമായി സംസ്ഥാനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ഈ പ്രതിസന്ധി മറികടക്കാൻ  ആസൂത്രണം ഉണ്ടായില്ല.  സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കുള്ള കടപരിധി വെട്ടിക്കുറച്ചു. ഭരണ​ഘടന പ്രകാരം സംസ്ഥാനങ്ങളുടെ പൊതു ചെലവിനായുള്ള പൊതുകടം സംസ്ഥാന നിയമ നിർമ്മാണത്തിന്റെ ഭാ​ഗമാണ്. സംസ്ഥാനത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. അതിനുള്ള അവരുടെ ശ്രമങ്ങളെ പോലും ബിജെപി സർക്കാർ തടസ്സപ്പെടുത്തുകയാണ്. നമ്മൾ അടിയന്തരമായി ഒന്നിച്ച് ഇതിനെ നേരിടേണ്ടതുണ്ട്. ബിജെപിയുടെ ഈ ഏകാധിപത്യ സമീപനത്തിനെതിരെ പോരാടി നമ്മുടെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശം ഉറപ്പാക്കണം. പിണറായി വിജയൻ സഖാവിനും കേരള ജനതയ്ക്കും ആശംസകൾ, നിങ്ങളുടെ പോരാട്ടങ്ങൾ വിജയിക്കും. നന്ദി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular