കാർഷികമേഖലയിൽ ആവശ്യമായിവരുന്ന ഡീസലിനുള്ള നികുതിയിളവും കൃഷിസംബന്ധമായ വാഹനങ്ങൾക്കുള്ള വാഹനനികുതിയിളവും വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ജർമനിയിലെ കൂട്ടുകക്ഷി ഗവൺമെന്റിന്റെ ഉത്തരവിനെതിരായ ജർമനിയിൽ കർഷകസംഘടനകളുടെ ട്രേഡ് യൂണിയൻ സംഘടനകളും ഒന്നിച്ച് സമരരംഗത്തിറക്കി. ജർമൻ ഫാർമേഴ്‌സ് അസോസിയേഷൻ, അഗ്രികൾച്ചർ കണക്ട്‌സ് ജർമനി തുടങ്ങിയ സംഘടനകൾ തുടങ്ങിവെച്ച സമരത്തിൽ ട്രാക്ടർ റാലികളും റോഡ് ഉപരോധങ്ങളുമെല്ലാം നടന്നുവരുന്നു. ജനുവരി 4ന് വൈകിട്ട് വൈസ് ചാൻസലറും ധനകാര്യമന്ത്രിയുമായ റോബർട്ട് ഹബെക്കിനെ കർഷകർ ഉപരോധിച്ചു.
പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വ്യാപകമായതിനെത്തുടർന്ന് കാർഷിക‐ഫോറസ്‌ട്രി വാഹനങ്ങൾക്കുള്ള വാഹന നികുതിയിളവ് തുടരാൻ തയ്യാറാണെന്ന് ഗവൺമെന്റ് സൂചിപ്പിച്ചുവെങ്കിലും സമരത്തിൽനിന്ന് പിന്മാറാൻ കർഷകർ തയ്യാറായില്ല. മൊത്തം വെട്ടിച്ചുരുക്കലുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാവുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് കർഷകസംഘടനകൾ പറയുന്നത്. 2023 നവംബറിൽ കാലാവസ്ഥ സംബന്ധമായ പരിപാടിക്കുവേണ്ടി വ്യാവസായിക സബ്‌സിഡിക്കും വേണ്ടി ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയും ഗ്രീൻസും ചേർന്നിട്ടുള്ള ഈ കൂട്ടുകക്ഷി ഗവൺമെന്റ് കൊണ്ടുവന്ന ക്ലൈമറ്റ് ആന്റ് ട്രാൻസ്‌ഫോർമേഷൻ ഫണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് കോൺസ്റ്റിറ്റ്യൂഷണൽ കോടതി കണ്ടിരുന്നു; ആ നടപടി 2024ലെ ജർമനിയുടെ ബജറ്റിൽ വർധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ, ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ നടപടികളാണ് ജർമൻ ഗവൺമെന്റ് നടപ്പാക്കുന്നത്. ♦