Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉത്തർപ്രദേശിൽ ട്രക്ക്‌ ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം

ഉത്തർപ്രദേശിൽ ട്രക്ക്‌ ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം

നിയതി ചിന്തൻ

ത്തർപ്രദേശിൽ ട്രക്ക്‌ ഡ്രൈവർമാർ ജനുവരി 9 മുതൽ സമരത്തിലാണ്‌. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്‌)യ്‌ക്കു കീഴിലുള്ള ഹിറ്റ്‌ ആന്റ്‌ റൺ കേസുകളുമായി ബന്ധപ്പെട്ട്‌ കൊണ്ടുവന്ന പുതിയ വ്യവസ്ഥകളിൽ പ്രതിഷേധിച്ചാണ്‌ ട്രക്ക്‌ ഡ്രൈവർമാർ പണിമുടക്ക്‌ സമരം ആരംഭിച്ചത്‌. ഈ പുതിയ വ്യവസ്ഥകൾ അനുസരിച്ച്‌ റോഡപകടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അത്‌ കൊലപാതകമായി കണക്കാക്കി ഡ്രൈവർക്കെതിരെ നടപടിയെടുക്കും. ട്രാൻസ്‌പോർട്ട്‌ ഡ്രൈവർമാർക്കും സ്വകാര്യ വാഹന ഡ്രൈവർമാർക്കും ഇത്‌ ഒരുപോലെ ബാധകമാണ്‌. മാത്രവുമല്ല ജാമ്യമില്ലാ വകുപ്പും ചേർത്തിട്ടുണ്ട്‌. അപകടമരണമുണ്ടായാൽ ബന്ധപ്പെട്ടയാളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കും. 7 ലക്ഷം രൂപ പിഴയൊടുക്കുകയോ അതിനു കഴിയാതെവന്നാൽ 10 വർഷം ജയിൽ അനുഭവിക്കുകയോ വേണം. റോഡിന്റെ തകരാറുകൾ, ഇരുട്ട്‌, മൂടൽമഞ്ഞ്‌ എന്നിവ മൂലമോ അപ്രതീക്ഷിതമായി മൃഗങ്ങൾ പെട്ടെന്ന്‌ റോഡിലേക്ക്‌ ചാടുകയോ അല്ലെങ്കിൽ മറ്റ്‌ സാങ്കേതിക തകരാർ മൂലമോ അപകടങ്ങൾ സംഭവിക്കാറുണ്ട്‌. മിക്കവാറും അത്തരം സന്ദർഭങ്ങളിൽ ഓടിക്കൂടുന്ന നാട്ടുകാർ ഡ്രൈവറെ കയ്യേറ്റം ചെയ്യാറുണ്ട്‌. തല്ലിക്കൊല്ലുകവരെ ചെയ്‌തേക്കാം. അത്തരം സന്ദർഭങ്ങളിൽ ഡ്രൈവർമാരുടെ ജീവന്‌ ഒരു സുരക്ഷയുമില്ല എന്നിരിക്കെയാണ്‌ ഇത്തരം കരിനിയമങ്ങൾ കൂടി സർക്കാർ അടിച്ചേൽപ്പിക്കുന്നത്‌. ഇതിനെതിരെയാണ്‌ ട്രക്ക്‌ ഡ്രൈവർമാരും ടാക്‌സി‐ബസ്‌ ഡ്രൈവർമാരും പ്രതിഷേധിച്ചത്‌. നിയമം പിൻവലിച്ചില്ലെങ്കിൽ ഇന്ധനവും പാലും ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവെക്കുമെന്ന്‌ സമരനേതാക്കൾ മുന്നറിയിപ്പ്‌ നൽകി.

പണിമുടക്കുമൂലം നഗരങ്ങളിലേക്കുള്ള പച്ചക്കറി വിതരണം കുറഞ്ഞു. ഇന്ധനക്ഷാമമുണ്ടായി. ഇത്‌ ജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എന്തായാലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ലയുമായി നടത്തിയ കൂടിക്കാഴ്‌ചയെത്തുടർന്ന്‌ ട്രക്ക്‌ ഡ്രൈവർമാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക്‌ തൽക്കാലത്തേക്ക്‌ മാറ്റിവെച്ചു. സമരത്തിന്‌ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട്‌ അസോസിയേഷനുമായി കൂടിയാലോചിച്ചശേഷം മാത്രമേ ഇനി വ്യവസ്ഥകൾ നടപ്പാക്കൂ എന്ന ഉറപ്പിനെത്തുടർന്നാണിത്‌. എന്നാൽ സംസ്ഥാനത്ത്‌ ആദിത്യനാഥ്‌ സർക്കാർ നിയമവുമായി മുന്നോട്ടുപോകാനുള്ള നീക്കങ്ങളാണ്‌ നടത്തുന്നത്‌. അതിനാൽ ട്രക്ക്‌ ഡ്രൈവർമാർ സമരം തുടരുക തന്നെയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − eleven =

Most Popular