Saturday, May 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉള്ളി കയറ്റുമതി നിരോധനത്തിനെതിരെ നാസിക്കിൽ കർഷകരുടെ പ്രതിഷേധം

ഉള്ളി കയറ്റുമതി നിരോധനത്തിനെതിരെ നാസിക്കിൽ കർഷകരുടെ പ്രതിഷേധം

കെ ആർ മായ

ള്ളികയറ്റുമതിക്ക് കേന്ദ്രം പെട്ടെന്നേർപ്പെടുത്തിയ ഉപരോധം കർഷകർക്കിടയിൽ ആശയങ്കയുണർത്തുന്നു. അത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കർഷകർക്കെതിരായ കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനെനെതിരെ നാസിക്കിൽ കർഷകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സിപിഐഎം, കോൺഗ്രസ്, എൻസിപി, ശിവസേനയുൾപ്പെടെ രാഷ്ട്രീയ കക്ഷിഭേദമന്യെ കർഷകർക്കൊപ്പം അണിനിരന്നു. കർഷകരുടെ ശക്തിതെളിയിച്ചുകൊണ്ട് അശോക് സ്തംഭ് ഏരിയയിൽ നടന്ന പ്രകടനത്തിൽ രണ്ടു മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. മുബൈ-ആഗ്ര ദേശീയ പതിയിൽ എത്തിയപ്പോഴേക്കും പ്രകടനം ശക്തമായ പ്രതിഷേധത്തിലേക്ക് വഴിമാറി. ചന്ദ്വാസ് എപിഎംസി കർഷകർ ഉപരോധിച്ചു. പ്രകടനത്തിലുടനീളം പൊലീസും ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെ എംപിയും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രിയുമായ ഭാരതിപവാറിന്റെ വസതിയിൽ മന്ത്രിയെ നേരിട്ടുകാണാൻ തീരുമാനിച്ച കർഷകരെ അശോക് സ്തംഭ് ചൗക്കിൽവച്ച് പൊലീസ് തടഞ്ഞു.

ശക്തമായ പ്രക്ഷോഭം ഉയർന്നിട്ടും കേന്ദ്രം കർഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനാൽ ഉള്ളിയുടെ മൊത്തവില കുത്തനെ ഇടിഞ്ഞു. നഷ്ടം സഹിച്ച് വിൽക്കാനാവാത്ത അവസ്ഥയാണ് ഉള്ളി കെട്ടിക്കിടക്കുന്ന സ്ഥിതിയായി. കൂടുതൽ കാലം സൂക്ഷിക്കാനുമാവില്ല. കാലവർഷക്കെടുതിയും ആലിപ്പഴവർഷവും മൂലം അല്ലെങ്കിൽത്തന്നെ കർഷകർ വലിയ നഷ്ടം നേരിട്ടതാണ്. ഉള്ളിയും കയറ്റുമതി നിരോധനവും കൂടിയാകുമ്പോൾ ഇവരുടെ ദുരിതം വർധിക്കും. ഈ സാഹചര്യത്തിലാണ് കർഷകർ കൂട്ടായി തെരുവിലിറങ്ങിയത്.

കേന്ദ്രസർക്കാർ നാലുമാസം മുമ്പാണ് ഉള്ളിയുടെ കയറ്റുമതി തീരുവ 40ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ എപിഎംസികളിലും ഉള്ളിലേലം അനിശ്ചിതകാലത്തേക്ക്‌ നിർത്തിവെക്കാൻ വ്യാപാരികൾ തീരുമാനിച്ചു. ആഗസ്റ്റ് 20 ന് ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസൽഗാവ് ഉൾപ്പെടെ നാസിക്കിലെ മിക്ക എപിഎംസികളിലും ഉള്ളിയുടെ ലേലം നടത്തിയില്ല. എന്നാൽ സമരം ചെയ്യുന്ന വ്യാപാരികളും ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡു ചെയ്യുകയോ ചെയ്യാനുള്ള നടപടി സ്വീകരിച്ചുകൊണ്ട് ജില്ലാ സബ് രജിസ്ട്രാർ ഉത്തരവിറക്കുകയാണുണ്ടായത്.

ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കയറ്റുമതി നിരോധനം മോദി സർക്കാർ കൊണ്ടുവന്ന കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പോരാട്ടം കാർഷികവിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പോരാട്ടം ആ നിയമങ്ങൾ പിൻവലിക്കാൻ ബിജെപി സർക്കാരിനെ നിർബന്ധിതമാക്കി. കോർപ്പറേറ്റുകളെ സഹായിക്കുന്നതിനായി കർഷകർക്കെതിരെ നടപടികളുമായി നിരന്തരം മുന്നോട്ടുപോകുന്ന മോദിസർക്കാരിനെതിരെ വീണ്ടും വീണ്ടും തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് കർഷകർക്ക്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + 5 =

Most Popular