Tuesday, May 7, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്ത യൂണിവേഴ്സിറ്റി ജീവനക്കാരുടെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്

കൊൽക്കത്ത യൂണിവേഴ്സിറ്റി ജീവനക്കാരുടെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്

ഷുവജിത് സർക്കാർ

യൂണിവേഴ്സിറ്റി ജീവനക്കാരുടെ യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയുള്ള കൊൽക്കത്ത യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) തകർപ്പൻ വിജയം നേടി. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യൂണിവേഴ്സിറ്റികളിലൊന്നാണ് കൊൽക്കത്ത യൂണിവേഴ്സിറ്റി. 1857ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ആദ്യത്തെ സർവകലാശാലയാണിത്. ആധുനികവിദ്യാഭ്യാസത്തിനു തുടക്കമിട്ടതും ഈ സർവകലാശാലയിലാണ്. സംസ്ഥാനത്ത് തൃണമൂൽ അധികാരമേറ്റെടുത്തതിനുശേഷം, അത് വിവിധ യൂണിവേഴ്സിറ്റികളിൽ തങ്ങളുടെ പിന്തുണയുള്ള സംഘടനകളെ/അസോസിയേഷനുകളെ ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷ പിന്തുണയുള്ള സംഘടനകളെ പ്രത്യേകം ഉന്നമിടുകയാണ്. കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ അവകാശങ്ങൾക്കായി ദീർഘനാളായി പോരാടുന്ന, കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ ഏറ്റവും ശക്തമായ, ജീവനക്കാരുടെ സംഘടനയാണ് സിയുഇഎ. കഴിഞ്ഞതവണയും സിയുഇഎ നിർണായക വിജയം നേടിയിരുന്നു. ഇത്തവണ ഭൂരിപക്ഷം കൂടുതൽ നേടി. തൃണമൂലിന്റെ പിന്തുണയുള്ള മറ്റ് അസോസിയേഷനുണ്ടായിട്ടും സിയുഇഎ 12 സീറ്റും നേടി. ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാത്ത തൃണമൂലും മറ്റ് അവസരവാദശക്തികളും ചേർന്നതായിരുന്നു പ്രതിപക്ഷം. കൊൽക്കത്ത സർവകലാശാലാ ജീവനക്കാരുടെ ഡിഎ യ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി സിയുഇ പ്രചരണം നടത്തുകയുണ്ടായി.

തൃണമൂൽ സർക്കാരിനുകീഴിൽ ജീവനക്കാരുടെ അവസ്ഥ വളരെ മോശമാണ്. സർവീസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഏകമർഗമായി പ്രീണിപ്പിക്കൽ മാറി. ഓഫീസുകളിൽ നിലനിന്നിരുന്ന രാഷ്ട്രീയസംസ്കാരം ഇല്ലാതാവുകയും ജനാധിപത്യം ഇടം ചുരുങ്ങിപ്പോവുകയും ചെയ്തിരിക്കുന്നു. നിലവിലെ തൃണമൂൽ ഭരണം ബിജെപിയ്ക്കെതിരാണെന്നു പറയുന്നുണ്ടെങ്കിലും പക്ഷേ കാര്യങ്ങൾ അത് വെളിപ്പെടുത്തുന്നില്ല. എന്തെന്നാൽ, തൊഴിലാളിവർഗം രാജ്യമൊട്ടാകെ പണിമുടക്കിന് ആഹ്വാനം ചെയ്യുമ്പോൾ സമരത്തെ പരാജയപ്പെടുത്താനാണ് തൃണമൂൽ ശ്രമിച്ചത്.

സംസ്ഥാനത്തെ ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്ത ലഭിക്കുന്നില്ല. വർഷങ്ങളായി ഡിഎ ലഭിച്ചിട്ടില്ല. തൊഴിലന്വേഷകരാകട്ടെ തൊഴിലിനായി തെരുവിൽ സമരത്തിലാണ്. കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ തൃണമൂലിനെതിരെ ഉയർന്ന ജീവനക്കാരുടെ രോഷമാണ്‌ സിഇയുഎയ്ക്ക് ഇത്രയും വലിയ വിജയം കൈവരിക്കാൻ ഇടയാക്കിയത്.

കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ ജീവനക്കാർക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും കാമ്പസിലെ ജനാധിപത്യ ഇടം ശക്തിപ്പെടുത്തുമെന്നും ജീവനക്കാർക്കുവേണ്ടി ശബ്ദമുയർത്തുമെന്നും അതിനായി സിയുഇഎ പ്രതിജ്ഞാബദ്ധമാണെന്നും സംഘടനാ ഭാരവാഹികൾ ഉറപ്പുനൽകി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular