Tuesday, May 7, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഫാസിസ്റ്റ് വിരുദ്ധ വാരാചരണം ബംഗാളിൽ

ഫാസിസ്റ്റ് വിരുദ്ധ വാരാചരണം ബംഗാളിൽ

ഷുവജിത് സർക്കാർ

ല്ലാ ഫാസിസ്റ്റ് ഭരണത്തിനുമെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് അണിനിരത്തുന്നതിൽ വിദ്യാർഥിസമൂഹം എക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1930 കളിൽ ദിമിത്രോവ് തന്റെ രചനകളിലൂടെ ഫാസിസത്തിന്റെ ഉയർന്നുവരവിനെതിരെ എല്ലാ വിഭാഗങ്ങളെയും ശക്തികളെയും ഒന്നിപ്പിക്കാനുള്ള ആഹ്വാനം നൽകി ‘ഫാസെസ്’ എന്ന ലാറ്റിൻ പദത്തിൽനിന്നും ഉരുത്തിരിഞ്ഞ ഒരു രാഷ്ട്രീയ ചിന്തയാണ് ഫാസിസം. സമൂഹത്തിന്റെ പൂർണ അധികാരവും നിയന്ത്രണവും ഒരു ഭരണാധികാരിയിലാണെന്ന് വിശ്വസിക്കുന്ന രാഷ്ട്ീയ സിദ്ധാന്തമാണ് ഫാസിസം; അത് ജനാധിപത്യവിരുദ്ധമാണ്, കമ്യൂണിസ്റ്റ് വിരുദ്ധമാണ്, ജനവിരുദ്ധവുമാണ്. മുസ്സോളിനിയുടെ കാലത്ത് ഇറ്റലിയിലും ഹിറ്റ്ലറുടെ കീഴിൽ ജർമ്മനിയിലും ഫ്രാങ്കോയ്ക്കു കീഴിൽ സ്പെയിനിലും മറ്റും ഫാസിസ്റ്റ് വാഴ്ചയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, നിലവിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഫാസിസ്റ്റിക്കായി മാറുകയും അത് അതിന്റെ ഹിന്ദുത്വ അജൻഡ നമ്മുടെ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിന് നാം സാക്ഷ്യംവഹിക്കുകയാണ്. ഭരണഘടനയെ മാറ്റാൻ അവർ തയാറെടുക്കുകയാണ്; മതനിരപേക്ഷത, സോഷ്യവിസ്റ്റ് എന്നീ വാക്കുകൾ നമ്മുടെ ഭരണ ഘടനയിൽ നിന്നും അവർ തുടച്ചുനീക്കും.

മികച്ച അക്കാദമിക് അന്തരീക്ഷത്തിനും ജനാധിപത്യ ഇടത്തിനും പേരുകേട്ട, രാജ്യത്ത്‌ ഇപ്പോഴത്തെ ചർച്ചാവിഷയങ്ങളിലൊന്നായ യാദവ്പൂർ സർവകലാശാല ഫാസിസത്തിനും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. അത് ഫാസിസ്റ്റുകളുടെ അക്രമങ്ങൾക്കിരയാകുന്നതിന് കാരണമായിട്ടുമുണ്ട്. പല സന്ദർഭങ്ങളിലും ബിജെപി-യും ആർഎസ്എസും അവരുടെ കൂട്ടാളികളും വിദ്യാർഥികൾക്കുനേരെ ആക്രമണ മഴിച്ചുവിട്ടിട്ടുണ്ട്. 2019 സെപ്തംബറിൽ ആർ എസ് എസ് ഗുണ്ടകൾ യൂണിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ചുകയറി കൊള്ളയടിക്കുകയും വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. ആർട് ഫാക്കൽറ്റി സ്റ്റുഡന്റസ് യൂണിയൻ മുറി അടിച്ചു തകർത്തു. എന്നിട്ടും, ഈ ഫാസിസ്റ്റ് അക്രമത്തെ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അധ്യാപകരും ഒന്നിച്ചു ചെറുത്തുനിന്നു. യൂണിവേഴ്സിറ്റിയൊന്നാകെ കൈകൾ കോർത്ത് മനുഷ്യച്ചങ്ങല തീർത്തു. പ്രൊഫസർമാരും വിദ്യാർഥികളും ഒത്തൊരുമിച്ചു നിന്ന് ബിജെപി- ആർഎസ് എസിനെതിരെ പോരാടിയത് മറ്റ് അക്കാദമിക് സ്ഥാപനങ്ങൾക്ക് ചെറുത്തുനിൽപ്പിന്റെ മാതൃകയായി.

എല്ലാ വർഷവും നവംബർ മാസത്തിൽ ഒക്ടോബർ വിപ്ലവത്തെ അനുസ്മരിച്ചുകൊണ്ട് എസ് എഫ് ഐ പ്രവർത്തകർ യാദവ്പൂർ യൂണിവേഴ്സിറ്റിയിൽ പുസ്തകമേള സംഘടിപ്പിക്കാറുണ്ട്. തൊഴിലാളിവർഗം നടത്തിയ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹത്തായ വിപ്ലവത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം. ഇത്തവണ എസ് എഫ് ഐ യാദവ്പൂർ യൂണിവേഴ്സിറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഫാസിസ്റ്റ് വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു. ഫാസിസത്തിനെതിരായ പുസ്തകങ്ങൾ, മാർക്സിസത്തെ കുറിച്ചുള്ള പുസ്തകങ്ങൾ, പുരോഗമന ചിന്തകളെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങൾ എന്നിവ അവിടെ വിൽക്കപ്പെടുന്നു. സാഹിത്യം കൂടാതെ, പൊതുവായി വിദ്യാർഥികളെ, മറ്റ് പല പരിപാടികളിലും പങ്കെടുപ്പിക്കുന്നുണ്ട്. പ്രധാനമായും ബിജെപി രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ള നിലവിലെ സാഹചര്യത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളവ. ഇതിനു സമാനമാണ് ഇറ്റലിയിൽ മുസ്സോളിനിയും ജർമ്മനിയിൽ ഹിറ്റ്ലറും മറ്റ് ഫാസിസ്റ്റ് ഭരണകൂടങ്ങളും സൃഷ്ടിച്ചിട്ടുള്ള സാഹചര്യം. അതേക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഫാസിസത്തിന് അതിന്റെ വൈപുല്യത്തിലും വഴികളിലും മാറ്റം വന്നെങ്കിലും അതിന്റെ പ്രത്യയശാസ്ത്രചട്ടകൂടിൽ ഒരു മാറ്റവും വന്നിട്ടില്ല. രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര ഘടനയെ തകർത്ത് നമ്മുടെ ഭരണ ഘടനയ്ക്കുപകരം മനുസ്മൃതി സ്ഥാപിക്കുക എന്ന ഏക അജൻഡയുള്ള ആർ എസ് എസ് ആണ് ബിജെപിയെ നയിക്കുന്നത്. ബ്രഹ്മണിക്കൽ വ്യവഹാരങ്ങൾ പിന്തുടരുന്ന ഒരു സ്റ്റേറ്റാക്കി ഇന്ത്യയെ മാറ്റുന്നതിലാണ് ഊന്നൽ. ഹിന്ദുത്വത്തിന്റെ പേരിൽ എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കാനാണ് ശ്രമം. പക്ഷേ അവർ ഒരിക്കൽ അത് നേടിയാൽ അവിടെ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കും മറ്റ് അരികുവൽകൃത വിഭാഗങ്ങൾക്കും ഇടമുണ്ടാവില്ല. പുരുഷയജമാനൻമാരെ സേവിക്കുക എന്നതിലപ്പുറം സ്ത്രീകൾക്ക് സാമൂഹിക ചട്ടക്കൂടിൽ യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല.

ബിജെപി – ആർഎസ് എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ ആശയങ്ങളെക്കുറിച്ചെല്ലാം രാജ്യത്തെ ജനങ്ങൾക്ക് അവബോധമുണ്ടാക്കേണ്ടതാവശ്യമാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ സർവകലാശാലകൾ എല്ലായിപ്പോഴും പുരോഗമനാശങ്ങളുടെയും ഇടങ്ങളുടെയും അഗ്രിമകേന്ദ്രങ്ങളാണ്. അവ വിപ്ലവങ്ങളുടെ സംഘാടനസ്ഥാപനങ്ങളായി വർത്തിച്ചിട്ടുണ്ട്. അതിനാൽ ഇത്തരം ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ തീർച്ചയായും മികച്ച പരിപാടികൾ തന്നെയാണ്. പലസ്തീനിലെ നിരപരാധികളായ ജനങ്ങൾക്കുനേരെയുള്ള ഇസ്രയേൽ ആക്രമണം ഉൾപ്പെടെ ആഗോളതലത്തിലെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങൾ സംബന്ധിച്ച സെഷനകളും ഫാസിസ്റ്റ് വിരുദ്ധ വാരാചരണത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഫാസിസ്റ്റ്‌വിരുദ്ധ വാരാചരണപാരിപാടി പലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പലസ്തീനിലും ഗാസയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് എസ് എഫ് ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് സംസാരിക്കുകയും ചെയ്തു. യാദവ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെയെല്ലാം പിന്തുണയും ആവശ്യപ്പെട്ടു. എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ദിനീത് ഡെന്റയും തന്റെ പ്രസംഗത്തിൽ, പലസ്തീനിലെ നിഷ്കളങ്കരായ മനുഷ്യർക്ക് വിദ്യാർഥിസമൂഹത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
യാദവ്പൂർ സർവകലാശാലയിൽ എസ് എഫ്ഐ നടത്തുന്ന ഈ പുതിയ പരിപാടിക്ക് കാമ്പസിലെ പൊതു വിദ്യാർഥികൾ പിന്തുണ പ്രഖ്യാപിക്കുകയും ഫാസിസ്റ്റുകൾക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ ഒന്നിച്ചണിനിരക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 4 =

Most Popular