Saturday, September 21, 2024

ad

Homeരാജ്യങ്ങളിലൂടെഇസ്രായേൽ ബന്ധത്തിൽ പ്രതിഷേധിച്ചവർക്കെതിരെ മൊറോക്കോയിൽ പോലീസ് നടപടി

ഇസ്രായേൽ ബന്ധത്തിൽ പ്രതിഷേധിച്ചവർക്കെതിരെ മൊറോക്കോയിൽ പോലീസ് നടപടി

ടിനു ജോർജ്‌

സ്രായേലുമായുള്ള സാധാരണ നിലയിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേൽ (Sale) നഗരത്തിൽ പ്രതിഷേധിച്ചവർക്കെതിരെ മൊറോക്കൻ പോലീസ് ആക്രമണം അഴിച്ചുവിടുകയും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവംബർ 26 ഞായറാഴ്ച പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രന്റ് എഗൈൻസ്റ്റ് നോർമലൈസേഷൻ വിത് ഇസ്രായേൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് ജനങ്ങൾ പലസ്തീൻ പതാക ഉയർത്തിക്കൊണ്ട് ഗാസയിലെ ജനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് മുദ്രാവാക്യം വിളിച്ചു മുന്നേറിയ മാർച്ചിനെ സെയിലിലെ കാരെഫോർ മാർക്കറ്റിനു മുൻവശത്ത് വെച്ച് പോലീസ് യാതൊരു പ്രകോപനവും കൂടാതെ കടന്നാക്രമിക്കുകയായിരുന്നു. സംഘാടകരെയും ആക്ടിവിസ്റ്റുകളെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

പലസ്തീനിലെ ജനങ്ങൾക്കുനേരെ വംശഹത്യ നടത്തുകയും ആ ഭൂമിയിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ബോംബ് വർഷിച്ചും മറ്റ് ആക്രമണങ്ങളിലൂടെയും നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലി സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടിനെ ശക്തമായി എതിർക്കണമെന്നും ഇത്തരമൊരു സർക്കാരുമായി യാതൊരുതരത്തിലുള്ള ബന്ധവും പുലർത്താൻ പാടില്ല എന്നും മൊറോക്കോയുടെ ജനങ്ങൾ ആവശ്യപ്പെടുന്നു.

ബഹ്റൈനും യുഎഇയും സുഡാനുംശേഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുവേണ്ടി 2020 ൽ ഒപ്പുവെച്ച നാലാമത്തെ അറബ് രാഷ്ട്രമാണ് മൊറോക്കോ. ഈ ഉടമ്പടിയിലേക്ക് നയിച്ചത് അമേരിക്ക മുൻകൈയെടുത്ത് കൊണ്ടുവന്ന എബ്രഹാം സന്ധി ആയിരുന്നു. ഈ ഉടമ്പടിയിൽ ഒപ്പുവച്ചതുവഴി പലസ്തീൻ എന്നൊരു രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കുകയില്ല എന്ന് 2002 ലെ അറബ് പീസ് ഇനിഷ്യേറ്റീവിനോടുള്ള മൊറോക്കോയുടെ പ്രതിബദ്ധതയാണ് അന്നത്തെ രാജാവായിരുന്ന മുഹമ്മദ് ആറാമൻ ലംഘിച്ചത്. പശ്ചിമ സഹാറ കൈവശപ്പെടുത്തിയ മൊറോക്കോയുടെ നടപടിയെ അമേരിക്ക അംഗീകരിക്കുന്നു എന്നതായിരുന്നു എബ്രഹാം സന്ധിയിൽ ഒപ്പുവച്ചതിന് മൊറോക്കൻ ഗവൺമെന്റിന് കിട്ടിയ പ്രത്യുപകാരം. എന്നാൽ മൊറോക്കൻ ഗവൺമെന്റിന്റെ എബ്രഹാം സന്ധി ഒപ്പുവയ്ക്കൽ എന്ന നടപടിയെ, അതായത് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന നടപടിയെ രാജ്യത്തെ ജനങ്ങൾ വമ്പിച്ചതോതിൽ എതിർക്കുകയുണ്ടായി.

പലസ്തീൻ- ഇസ്രായേൽ വിഷയത്തിന്റെ തുടക്കംമുതൽ തന്നെ പലസ്തീനെ അനുകൂലിച്ചുകൊണ്ട് ഒട്ടേറെ പ്രക്ഷോഭസമരങ്ങൾ നടത്തി ചരിത്രമുള്ള നാടാണ് മൊറോക്കോ ശാശ്വതമായ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട്, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച മൊറോക്കോയിലെ മറ്റ് നഗരങ്ങളിലും ആയിരങ്ങൾ പങ്കെടുത്തുകൊണ്ട് പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. മൊറോക്കൻ ഗവൺമെന്റിന് ഗാസയിൽ തുടർച്ചയായ ആക്രമണം നടത്തുവാനുള്ള ഇസ്രായേലിന്റെ അവകാശവാദങ്ങളെ എതിർത്തുകൊണ്ട് കഴിഞ്ഞ മാസം റിയാദിൽനടന്ന അറബ് ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിവന്നതും ഇത്തരത്തിൽ രാജ്യത്തെ ജനങ്ങളിൽ നിന്നുള്ള വലിയ സമ്മർദ്ദം കൊണ്ടുതന്നെയാണ്. പ്രകടനത്തിൽ പങ്കെടുത്തു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു സേലിലെ സുരക്ഷ വിഭാഗത്തിന് കീഴിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഫ്രന്റ് എഗൈൻസ്റ്റ് നോർമലൈസേഷൻ വിത്ത് ഇസ്രായേൽ സംഘടനയുടെ നേതാക്കൾ പറയുന്നത്. അറസ്റ്റ് ചെയ്തു കൊണ്ടുപോയ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങളും കൃത്യമായ വിശദാംശങ്ങളും സംഘടന പുറത്തുവിടുകയുമുണ്ടായി. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 5 =

Most Popular