Saturday, November 23, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസഖാവ് ബസുദേവ് ആചാര്യ ഓർമയാകുമ്പോൾ

സഖാവ് ബസുദേവ് ആചാര്യ ഓർമയാകുമ്പോൾ

ഷുവജിത് സർക്കാർ

ഖാവ് ബസുദേവ് ആചാര്യ ഓർമയായി ബാങ്കുറ ലോക്‌സഭ മണ്ഡലത്തിൽ നിന്നും ഒൻപതു പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 മുതൽ 2014 വരെ, മുപ്പതുവർഷത്തിലേറെക്കാലം പാർലമെന്റംഗമായി പ്രവർത്തിച്ചു. 2004 മുതൽ 2014 വരെ സിപിഐഎമ്മിന്റെ പാർലമെന്ററി പാർടി നേതാവായിരുന്ന അദ്ദേഹം റെയിൽവെയ്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പരക്കെ പ്രശസ്തനായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പല വിദൂര പ്രദേശങ്ങളിലും റെയിൽ പാതകൾ സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച പ്രധാനികളിലൊരാൾകൂടിയായിരുന്നു അദ്ദേഹം.

മികച്ച പാർലമെന്റേറിയൻ മാത്രമല്ല ട്രേഡ് യൂണിയൻ പ്രവർത്തകനും സിഐടിയുവിന്റെ നേതാവുംകൂടിയായിരുന്നു. സിഐടിയു ഡിവിസി ശ്രമിക് യൂണിയന്റെ കോളിയേരി മസ്ദൂർസഭയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. സിഐടിയു ജനറൽ കൗൺസിൽ അംഗവും പശ്ചിമബംഗാൾ സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. 1993 മുതൽ 1996 വരെ ഗവൺമെന്റ്‌ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനും 1990 മുതൽ 1991 വരെ പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനുമായി സേവനമനുഷ്ഠിച്ചു. 2005 ൽ ഡൽഹിയിൽ നടക്കുന്ന 18-ാം പാർടികോൺഗ്രസിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സഖാവ് ആചാര്യ ഒരു പോരാളിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും അക്രമം നിറഞ്ഞ തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്ന 2008 ലെ തിരഞ്ഞെടുപ്പിൽ സഖാവ് തൃണമൂൽ ഗുണ്ടകൾക്കെതിരെ പോരാടി. അദ്ദേഹം തൃണമൂൽ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിനിരയായി. എന്നിട്ടും അദ്ദേഹം പോരാട്ടമുഖത്ത് സഖാക്കളോടൊപ്പം ഉറച്ചുനിന്നു. ആ പോരാട്ടവീര്യം എല്ലാപാർടി പ്രവർത്തകർക്കും ഉദാത്തമാതൃകയാണ്.

അദ്ദേഹത്തിന്റെ ഭൗതിക ശരീരം സിപിഐഎം ആസ്ഥനമായ അലിമുദ്ദീൻ സ്ട്രീറ്റിലെത്തിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ സലിം, പൊളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബിമൻ ബസു തുടങ്ങിയവർ സഖാവ് ബസുദേവ് ആചാര്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വിവിധ ബഹുജന സംഘടനാ പ്രവർത്തകരും നേതാക്കളും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. സിഐടിയുവിനു കീഴിലുള്ള വിവിധ ട്രേഡ് യൂണിയനുകളിൽ നിന്നുള്ള നേതാക്കളും ഐഎൻടിയുസി നേതാക്കളും സഖാവ് ആചാര്യയെ ആദരിക്കാനെത്തി. തുടർന്ന് ഭൗതികശരീരം സിഐടിയു ഓഫീസിലേക്കു കൊണ്ടുപോയി. അവിടെ സഖാക്കൾ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഗാനം ആലപിച്ചാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചത്.

ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിലും രാജ്യത്തെ ട്രേഡ് യൂണിയൻ രംഗത്തും നാഴികക്കല്ലുകൾ സൃഷ്ടിച്ച സഖാവ് ബസുദേവ് ആചാര്യ നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും. സഖാവ് ബസുദേവ ആചാര്യക്ക്‌ ലാൽസലാം!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + two =

Most Popular