ലോകത്താകെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബറിന്റെ 70 % ഉല്പാദിപ്പിക്കുന്നതും 84 % ഉപയോഗിക്കുന്നതും ഇന്ത്യയിലാണ് . പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങൾ ഇന്ത്യ, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ഇന്‍ഡോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്,സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയവയാണ്.
തോട്ടങ്ങളുടെ 90 ശതമാനത്തിലധികവും പശ്ചിമഘട്ട മലനിരകളിലും സമതലങ്ങളിലുമാണ്. ഇന്ത്യയിലെ മൊത്തം തോട്ടവിളകളുടെ 46 ശതമാനവും (7,11,454 ഹെക്ടര്‍ ) ഉല്പാദിപ്പിക്കുന്നത് കേരളത്തിലാണ് .പ്ലാന്റേഷന്‍ മേഖലയില്‍ 10 ലക്ഷത്തോളം കൃഷിക്കാരും 3.5 ലക്ഷം തൊഴിലാളികളുമാണ് സ്ഥിരമായി ജോലി ചെയ്തുവന്നിരുന്നത്. പ്ലാന്റേഷൻ മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് സ്ഥിരമായി ജോലി ചെയ്തുവരുന്നവരുടെ എണ്ണം 1,25,000 ത്തില്‍ താഴെയായി കുറഞ്ഞു.
7,11,454 ഹെക്ടര്‍ പ്ലാന്റേ്ഷനില്‍ 5,50,650 ഹെക്ടറും റബ്ബറാണ്. ഇതില്‍ വലിയ ഭാഗവും ചെറുകിട – ഇടത്തരം – ദരിദ്ര കര്‍ഷകരാണ്.
2013–14 ല്‍ തോട്ടവിളകളുടെ മൂല്യം 21,000 കോടി രൂപയായിരുന്നു.തോട്ടം മേഖലയിലെ ഉല്പാദനത്തിലുണ്ടായ ഇടിവുമൂലം 2021–22 ല്‍ തോട്ടവിളകളുടെ മൂല്യം 12,640 കോടിയായി ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2005–2006 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാന ഘടകമായിരുന്ന റബറും അനുബന്ധ മേഖലകളും, ഈ ഘട്ടത്തില്‍ റബറിന്റെ ഉല്‍പാദന ക്ഷമത ഉയരുകയും ഈ രംഗത്തേക്ക് ധാരാളം കര്‍ഷകര്‍ പുതിയതായി വരികയും ചെയ്തു. തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചു.
റബര്‍ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. ഈ മാറ്റത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് രൂപീകരിക്കുകയും റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി വായ്പ,ഗവേഷണ സഹായം, സാങ്കേതിക ഉപയോഗം, തുടങ്ങിയവ റബ്ബര്‍ ബോര്‍ഡ് വഴി ഉറപ്പാക്കി; മാത്രമല്ല റബ്ബറിന് ന്യായവില ഉറപ്പുവരുത്തുകയും ചെയ്തു.
കൃത്രിമ റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുകയും ടയര്‍ കമ്പനികളെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ ഗവ: ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.അതിന്റെ ഫലമായി റബ്ബര്‍ ഉല്‍പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തത നേടി.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഏർപ്പെട്ട ലോക വ്യാപാര സംഘടന കരാറും ആസിയാൻ കരാറും പ്രകാരം റബ്ബറിന്റെ പരിരക്ഷ പരിഗണിക്കാതെയുള്ള നടപടികളാണ് സ്വീകരിച്ചത്.
ലോകവ്യാപാര സംഘടനയിലും ആസിയാന്‍ കരാറിലും ഇന്ത്യ അംഗമായതിനെ തുടര്‍ന്നാണ് റബ്ബറിന്റെ കഷ്ടകാലം ആരംഭിക്കുന്നത്.ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തു കളയുകയും. ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചതും റബ്ബറിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായിരുന്നു.
റബ്ബർ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ എഎൻപിസി (അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസ്) യിൽ ഇന്ത്യയും അംഗമാണ് അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും റഞ്ചറിന് വില കൂടിയാൽ
കുറഞ്ഞ വിലയ്‌ക്ക് റബ്ബർ കയറ്റിയയച്ച് വില കുറയ്‌ക്കും. ഇത് വൻകിട ടയർ മുതലാളിമാർക്ക് കർഷകരെ ചൂഷണണം ചെയ്യാനുള്ള സാഹചര്യമൊരുക്കി. ഇതാണ് ആസിയാന്‍ കരാറിലെ ഒരു വ്യവസ്ഥ. ഈ വ്യവസ്ഥ വന്‍കിട ടയര്‍ മുതലാളിമാര്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള സാഹചര്യം ഒരുക്കി.
റബ്ബറിന്റെ വിലയിടിവിനെ തുടര്‍ന്ന് കൃഷിയുടെ വ്യാപനം ഇല്ലാതായി. റീപ്ലാന്റ് വര്‍ഷങ്ങളായി നടക്കുന്നില്ല. പല മേഖലകളിലും റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ കര്‍ഷകര്‍ തയ്യാറാകാതെ ഒരു വിഹിതം വാങ്ങി ടാപ്പിംഗ് നടത്താന്‍ കൊടുക്കുന്ന രീതിയും വളര്‍ന്നു വന്നിട്ടുണ്ട്.
തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. പലരും റബ്ബര്‍ കൃഷി തന്നെ ഉപേക്ഷിച്ച് മറ്റ് കൃഷിയിലേക്ക് മാറി. വന്‍കിട തോട്ടങ്ങള്‍ ജോലിഭാരം വര്‍ദ്ധിപ്പിച്ചും തൊഴില്‍ ദിവസങ്ങളുടെ എണ്ണം കുറച്ചും റബ്ബറിന് നല്‍കേണ്ട പരിരക്ഷ നല്‍കാതിരുന്നതും റബ്ബര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി.
2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്മെന്റ് നരസിംഹ റാവു തുടര്‍ന്നുവന്ന ഈ നയം കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോയി.
2005–2006 വര്‍ഷത്തെ രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഉല്‍പാദനം 8,02,625 ടണ്ണും ഉപഭോഗം 8,01,110 ടണ്ണുമായിരുന്നെങ്കില്‍ ഇറക്കുമതി 45,285 ടണ്‍ കയറ്റുമതി 73,800 ടണ്ണുമായിരുന്നു.
2021–2022 ല്‍ റബ്ബര്‍ ഉപഭോഗം 12 ലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചു. എന്നാല്‍ ആഭ്യന്തര ഉല്‍പാദനം ആനുപാതികമായി വര്‍ധിച്ചില്ലെന്നു മാത്രമല്ല 5.6 ലക്ഷം ടണ്‍ ആയി കുറയുകയും ചെയ്ത. ഈ കാലയളവില്‍ റബ്ബര്‍ കയറ്റുമതി ഗണ്യമായി കുറയുകയും ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തതിന്റെ ഫലമായി റബ്ബര്‍ റബ്ബര്‍ വിലയിടിവ് രൂക്ഷമാക്കി.2010 ല്‍ ആസിയാന്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് ഒരു കിലോ റബ്ബറിന് 245 രൂപയായി വിലയുയര്‍ന്നു,2023 ല്‍ ഒരു കിലോ റബ്ബര്‍ വില നൂറ്റിനാൽപതില്‍ താഴെ ആണ്.
റബ്ബര്‍ കൃഷിക്കും സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡുകള്‍ക്കും ബിറ്റുമിനും പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്കും വില ക്രമാതീതമായി വര്‍ദ്ധിച്ചതും ഉല്‍പാദന ചെലവ് വന്‍ തോതില്‍ ഉയരാനിടയായി. അങ്ങനെ റബ്ബര്‍ കൃഷി ഒരു നിലയിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുളവാക്കി.സംസ്ഥാനത്ത് കാര്‍ഷിക വരുമാനത്തിന്റെ 56% തോട്ടം മേഖലയുടേതാണ്.2022/23 ല്‍ പ്ലാന്റേ്ഷന്‍ മേഖലയുടെ ഷെയര്‍ 26% ആയി ചുരുങ്ങി. റബ്ബര്‍ മേഖലയുടെ തകര്‍ച്ച സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ കുറയാനിടയായി.
ബിജെപി ഗവണ്മെന്റ് കേരളത്തിന്റെ റബ്ബര്‍ മേഖലയെ അവഗണിക്കുകയും ആസാം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബ്ബര്‍ കൃഷി വ്യാപിക്കുന്നതിനായി കോര്‍പ്പറേറ്റ് ടയര്‍ നിര്‍മാണ കമ്പനികളുടെ സംഘടനയായ ആത്മയുടെ സഹായത്തോടെ ഈല്‍ റോഡ് എന്ന റബ്ബര്‍ കൃഷി വികസന പദ്ധതി നടപ്പാക്കിവരുന്നു. ഇതും കേരളത്തില്‍ റബ്ബര്‍ കൃഷി മേഖലയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകമാണ്.
40% പ്രകൃതിദത്ത റബ്ബറും 50%പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ് ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ടയര്‍ ഉത്പാദനത്തിന്റെ 80% വും അപ്പോളോ ടയേഴ്സ് എം ആര്‍ എഫ്, ജെ കെ ടയേഴ്സ്, ബി ആര്‍ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളാണ്. റബ്ബര്‍ ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില കുറയ്ക്കുന്നത് ഈ ലോബിയാണ്.
ബിജെപി ഗവണ്മെന്റും 1947ലെ റബ്ബര്‍ ആക്ട് റദ്ദു ചെയ്യുകയും റബ്ബര്‍ പ്രൊമോഷന്‍ &ഡെവലപ്മെന്റ് ബില്ല് എന്ന പേരില്‍ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടു വരുന്നു. ഈ ബില്ല് പാസാകുന്നതോടെ പെട്രോളിനും ഡീസലിനും വില നിശ്ചയിക്കുന്നതുപോലെ കോര്‍പ്പറേറ്റുകള്‍ക്ക് മാര്‍ക്കറ്റില്‍ വില നിശ്ചയിക്കാനുള്ള അവസരം വരുകയാണ്. അത് തകര്‍ന്നു കൊണ്ടിരിക്കുന്ന റബ്ബര്‍ മേഖലയുടെ സ്ഥിതി അതീവ ഗുരുതരമാക്കും.
വന്‍കിട ടയര്‍ കമ്പനികള്‍ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട, 1788 കോടി രൂപ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തതായി കോമ്പിറ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തി. വന്‍ കിട കോര്‍പ്പറേറ്റുകളായ എംആര്‍എഫ് 622.09 കോടി രൂപ, അപ്പോളോ ടയേഴ്സ് 425 കോടി രൂപ, സിയറ്റ് 252 കോടി രൂപ, ബിര്‍ള 17 കോടി രൂപ എന്നിങ്ങനെ പിഴയടക്കണം. വന്‍ തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലാണ് ഈ കൊള്ള നടന്നിരിക്കുന്നത്. ഈ തുക കൃഷിക്കാര്‍ക്ക് ലഭിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് റബ്ബര്‍ കര്‍ഷകര്‍ക്ക് പരമാവധി ആശ്വാസം നല്‍കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 500 കോടി രൂപയുടെയും തുടര്‍ന്നു വന്ന ബജറ്റില്‍ 600 കോടിയുടെ താങ്ങു വില നല്‍കി വരുന്നത്.
ഒരു കിലോ റബ്ബറിന് മാര്‍ക്കറ്റില്‍ 150 രൂപകയ്ക്ക് മുകളിലും താഴെയുമായി നല്‍കുന്ന സാഹചര്യത്തിലാണ് 170 രൂപ താങ്ങുവില നിശ്ചയിക്കുകയും 170 ല്‍ കുറവ് വരുന്ന സംഖ്യ റബ്ബര്‍ ബോര്‍ഡ് വഴി കര്‍ഷകര്‍ക്ക് നല്‍കി വരികയും ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്നതിന് ലാറ്റക്സിനും കോമ്പൗണ്ട് റബ്ബറിനും ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചും അധികമായി ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തിക്കൊണ്ടും ഇറക്കുമതി നിയന്ത്രിക്കുകയാണ് വേണ്ടത്. കൂടാതെ റബ്ബര്‍ ബോര്‍ഡ് വഴി ചെയ്തു വന്നിരുന്ന ആനുകൂല്യങ്ങള്‍ തുടരുകയും വേണം. ♦