Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെശ്രീനഗറിൽ വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു പ്രക്ഷോഭം

ശ്രീനഗറിൽ വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു പ്രക്ഷോഭം

അനീസ്

വൈദ്യുതി, റെയിൽവെ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുഗതാഗതം, സ്മാർട്ട് മീറ്ററുകൾ എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ശ്രീനഗറിലെ പ്രസ് എൻക്ലേവിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മോദി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവാപകമായി നടത്തുന്ന കാമ്പെയ്ന്റെ ഭാഗമാണ് ജമ്മുകാശ്മീരിലെ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. പുതിയ നിയമംകൊണ്ടുവന്ന് ഇത്തരം പ്രക്ഷോഭങ്ങളെയെല്ലാം അടിച്ചമർത്താനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം സംസ്ഥാനം വലിയതോതിലുള്ള കടന്നാക്രമണങ്ങളെ നേരിടുകയാണ്. ജനാധിപത്യാവകാശങ്ങളെല്ലാം അട്ടിമറിച്ചും ഇല്ലാതാക്കിക്കൊണ്ടും ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കേന്ദ്രനേതൃത്വത്തിലുള്ള ഭരണകൂടം ജീവനക്കാരെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും തടയുന്നതിനുള്ള നിയമം കൊണ്ടുവന്നത്. ഇന്ത്യ കക്ഷിയായ ഐ എൽ ഒ കൺവെൻഷനുകൾക്ക് വിരുദ്ധമാണ് ഈ ഉത്തരവ്. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള മറ്റൊരു കടന്നാക്രമണമാണിത്.

പ്രക്ഷോഭറാലിയെ അഭിസംബോധന ചെയ്യവേ സിഐടിയു പ്രസിഡന്റ് യുസുഫ് തരിഗാമി ഇന്ത്യയിലെ തൊഴിലാളിവർഗം നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ, നവലിബറൻ നയങ്ങൾക്കെതിരായ തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഈ പണിമുടക്ക്. തൊഴിലാളി സംഘടനകൾ നെടുനാൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളെയാണ് കോർപ്പറേറ്റനുകൂല സർക്കാർ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉടമസ്ഥതയിലുള്ള വിതരണകമ്പനികളെ പിരിച്ചുവിടാനും പൊതു ആസ്തികൾ മുഴുവനും നാടനും മറുനാടനുമായ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുമാണ് ബിജെപി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വൈദ്യൂതിഭേദഗതി ബിൽ 2022 പാസായാൽ വൈദ്യുതി വിതരണത്തിന് സമാന്തരലൈസൻസ് നേടുന്നതിന് സ്വകാര്യവിതരണക്കാർക്ക് സ്വന്തമായി വിതരണത്തിനുള്ള അടിസ്ഥാനസൌകര്യങ്ങൾക്കായി നിക്ഷേപം നടത്തേണ്ടതില്ല. സർക്കാർ ചെലവിൽ സ്വകാര്യകുത്തകകൾക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള വാതായനങ്ങൾ സർക്കാർതന്നെ തുറന്നുകൊടുക്കുമെന്നു ചുരുക്കം.

റെയിൽവെയുടെ സ്വകാര്യവൽക്കരണവും യാത്രാനിരക്കിൽ സൃഷ്ടിക്കുന്ന വർധന ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുക, ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവെയിൽ ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്‌. സ്വകാര്യവൽക്കരണത്തോടെ ഇതും കരാർവൽക്കരിക്കപ്പെടുകയും താൽക്കാലികവൽക്കരിക്കപ്പെടുകയും ചെയ്യും.

ജമ്മു കാശ്മീരിലെ ജനങ്ങൾക്കുമേൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബിജെപി സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന പണിമുടക്കും പ്രതിഷേധവും വരുംകാലങ്ങളിൽ പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്ന താക്കീതാണ് നൽകുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular