Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെബ്രസീലിൽനിന്ന്‌ ഗാസയിലേക്ക്‌ ഭക്ഷണസാധനങ്ങൾ

ബ്രസീലിൽനിന്ന്‌ ഗാസയിലേക്ക്‌ ഭക്ഷണസാധനങ്ങൾ

പത്മരാജൻ

ബ്രസീലിലെ ലാൻഡ്‌ലെസ്‌ റൂറൽ വർക്കേഴ്‌സ്‌ മൂവ്‌മെന്റ്‌ (ഭൂരഹിത ഗ്രാമീണ തൊഴിലാളിപ്രസ്ഥാനം‐ എംഎസ്‌ടി) ഇസ്രയേലി ബോംബാക്രമണവും ഉപരോധവും മൂലം പട്ടിണിയിലായ ഗാസയിലെ ജനങ്ങൾക്ക്‌സഹായമായി രണ്ട്‌ ടൺ ഭക്ഷണസാധനങ്ങൾ ശേഖരിച്ച്‌ അയച്ചു. ഇനിയും കൂടുതൽ ഭക്ഷ്യവസ്‌തുക്കൾ ഗാസയിലേക്ക്‌ അയയ്‌ക്കുമെന്ന പ്രഖ്യാപനവും എംഎസ്‌ടിയുടെ പ്രമുഖ നേതാവ്‌ കാസിയ ബെച്ചാര നടത്തി. 10 ലക്ഷം ടൺ ഭക്ഷ്യവസ്‌തുക്കൾ ഗാസയിലേക്ക്‌ അയയ്‌ക്കുകയെന്നതാണ്‌ ലക്ഷ്യം എന്നും പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 30ന്‌ ബ്രസീലയൻ എയർഫോഴ്‌സിന്റെ വിമാനത്തിൽ ആദ്യഘട്ട ഭക്ഷ്യശേഖരം അയച്ചുകഴിഞ്ഞു. എംഎസ്‌ടിയുടെ നിയന്ത്രണത്തിലുള്ള ഭൂരഹിത ഗ്രാമീണ തൊഴിലാളികൾക്കായി നീക്കിവെച്ച ഭൂമിയിൽ അവർ ഉൽപദിപ്പിച്ച അരി, കോൺഫ്‌ളവർ, പാലും പാലുൽപന്നങ്ങളുമെല്ലാമാണ്‌ ഇങ്ങനെ അയച്ചത്‌. പലസ്‌തീൻ ജനതയെ പട്ടിണിക്കിട്ട്‌ കൊല്ലാൻ സയണിസ്റ്റുകളെയും അവർക്ക്‌ ഒത്താശ നൽകുന്ന സാമ്രാജ്യത്വശക്തികളെയും അനുവദിക്കില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ ബ്രസീലിയൻ തൊഴിലാളി പ്രസ്ഥാനങ്ങൾ നൽകുന്നത്‌.

‘‘ബ്രസീലിലെ ഭൂരഹിതരായ കുടുംബങ്ങൾ ഒന്നടങ്കം ഗാസയിലെ ഇരകൾക്കൊപ്പമാണെന്നും പലസ്‌തീൻ ജനതയുടെ വിമോചനപോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മുന്നോട്ടുവരികയാണെന്നും പ്രകടമാക്കുന്നതാണ്‌ ഈ നടപടി. ഭക്ഷണസാധനങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കുന്നതിനു പുറമേ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന നാനാവിഷയങ്ങളിലുമുള്ള പ്രക്ഷോഭ പരിപാടികളും ബ്രസീലിലുടനീളം നടത്തുകയാണ്‌’’. ഗാസയിലേക്ക്‌ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള ഇടനാഴികൾ സ്ഥിരമായി തുറന്നിടണമെന്നും ബെച്ചാര പ്രസ്‌താവിച്ചു. ഇസ്രയേലി ബോംബിങ്ങിൽ കൊല്ലപ്പെടാതെ അവശേഷിക്കുന്ന പലസ്‌തീൻകാർ പട്ടിണിയിൽ പിടഞ്ഞു മരിക്കുകയാണ്‌. ഭക്ഷണവും വെള്ളവും കിട്ടാതെ ചികിത്സിക്കാൻ മരുന്നുകൾ കിട്ടാതെ ഗാസയിൽ മനുഷ്യർ മരിച്ചുവീഴുമ്പോൾ അത്‌ തടയാനുള്ള നടപടിയുടെ ഭാഗമാണ്‌ ഈ ഭക്ഷ്യസഹായം; ഇത്‌ സഹാനുഭൂതി പ്രകടിപ്പിക്കൽ മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗവും കൂടിയാണിത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular