Monday, May 6, 2024

ad

Homeമാധ്യമ നുണകള്‍പ്രൊപ്പഗൻഡ

പ്രൊപ്പഗൻഡ

ഗൗരി

‘‘ലെെവ്’’ എന്ന സിനിമാപടം. അതിലെ വിഷയം നമ്മുടെ മാധ്യമരംഗമാണ്, കൃത്യമായി പറഞ്ഞാൽ 24 മണിക്കൂറും ലെെവായി വാർത്തകൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ടിവി ചാനലുകളാണ്. സംഭവം സോ സിംപിൾ. പൊലീസിന്റെ മയക്കുമരുന്ന് വേട്ട. അത് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഒരുവീഴ-്ചമൂലം നിരപരാധിയായ ഒരു പെൺകുട്ടി പിടികൂടപ്പെടുന്നു. പൊലീസ് കസ്റ്റഡിയിലാവുന്നു. മീഡിയമാനിക്കായ ഏതോ പൊലീസുകാരൻ സംഭവം ചാനലുകാരെ അറിയിക്കുന്നു. ചാനൽ ദൃശ്യങ്ങളിൽ നിരപരാധിയായ ആ പെൺകുട്ടിയുടെ (പ്രിയവാര്യർ) മുഖമാണ് പതിയുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തെറ്റ് ബോധ്യപ്പെട്ടതുകൊണ്ട് അപ്പോൾ തന്നെ ആ കുട്ടിയെ മോചിപ്പിക്കുന്നു. എന്നാൽ അപ്പോഴേക്കും വിഷ്വലുകൾ കെെയിൽ കിട്ടിയ ‘‘മന്ദാരം’’ ചാനൽ (അവർക്ക് പത്രം, വാരിക എന്നിവയെല്ലാം സ്വന്തമായുണ്ട്) ആ വിഷ്വലുകളിലുള്ള പെൺകുട്ടി ഏതോ ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ‘‘കണ്ടെത്തി’’ വാർത്തയാക്കുന്നു. ആ രംഗം ശ്രദ്ധിക്കുകയും മംമ്താ മോഹൻദാസ് അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തോട് മന്ദാരം ചീ-ഫ് എഡിറ്റർ സാംജോൺ പെരുവന്താനം (ഷെെൻ ടോം ചാക്കോ) പറയുന്നതുമായി കൂട്ടിയോജിപ്പിക്കുകയും ചെയ‍്താൽ നമുക്ക് വ്യക്തമാകുന്നത് ആ പെൺകുട്ടി പൊലീസിന്റെ പിടിയിലാകുന്നതിനു പിന്നിൽ ചാനലിന്റെ വാർത്താനിർമിതി അജൻഡയാണ് പ്രവർത്തിച്ചതെന്നാണ്.

കഴിഞ്ഞ കുറേനാളായി നമ്മുടെ ചാനലുകാർ കൊണ്ടുപിടിച്ച് ചർച്ച ചെയ്യുന്ന വിഷയം ‘‘മാസപ്പടി’’യാണ്. പ്രശസ്ത ഹാസ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ ഒരു കഥാപാത്രമുണ്ട്– മാസപ്പടി മാതുപിള്ള. പഞ്ചവടിപ്പാലം എന്ന സിനിമയിൽ കൊടിയേറ്റം ഗോപി അവതരിപ്പിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് അല്ലറ ചില്ലറ കിക്ക് ബാക്കുകൾ കിട്ടണമെന്നാണ് എന്ന കഥാപാത്രത്തിന് താൽപ്പര്യം. അത്തരമൊരു കഥാപാത്രത്തെയാണ് വേളൂർ കൃഷ്ണൻകുട്ടി അവതരിപ്പിക്കുന്നത്. അപ്പോൾ മാസപ്പടിയെന്നാൽ ഏതെങ്കിലുമൊരു ജോലിക്കുള്ള നിയമാനുസൃത മാർഗത്തിൽ ലഭിക്കുന്ന കൂലിയല്ല, മറിച്ച് കൃത്യമായി ലഭിക്കുന്ന കെെക്കൂലിയെന്നർഥം.

അപ്പോൾ സിഎംആർഎൽ എന്ന കരിമണൽ കമ്പനിയുമായി (ശശിധരൻ കർത്ത എന്നയാളാണ് അതിന്റെ ഉടമ) ബാംഗ്ലൂർ ആസ്ഥാനമായുള്ള എക്-സാലോജിക് എന്ന ഐടി സ്ഥാപനം ഒരു കരാറിൽ ഏർപ്പെടുന്നു. അതിൽ പറയുന്ന ഐടി സേവനങ്ങൾ നിർവഹിക്കുന്നതിന് ആ കരാറിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ബാങ്ക് വഴി കെെപ്പറ്റുന്നു. അതിന് നിയമാനുസൃതം നൽകേണ്ട നികുതികളെല്ലാം അടയ്ക്കുന്നു. അതെങ്ങനെ കോഴയാകും, മാസപ്പടിയെന്നാൽ കോഴയെന്നാണ് അർഥമാക്കുന്നതെങ്കിൽ. കരാറിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതം നികുതിയടച്ചാണോ നമ്മുടെ നാട്ടിൽ കോഴ കെെപ്പറ്റുന്നത്? വെറുതേയൊരു സംശയം ചോദിച്ചെന്നേയുള്ളൂ.

ഈ വിഷയം പൊതുമണ്ഡലത്തിൽ എത്തുന്നതെങ്ങനെയാണ്? സിഎംആർഎൽ എന്ന കർത്തയുടെ കമ്പനി നികുതിവെട്ടിപ്പ് നടത്തുന്നു. ചില്ലറ തുകയൊന്നുമല്ല–ശതകോടികളാണ്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് അയാളെ പിടികൂടുന്നു. നികുതി അടയ്ക്കാൻ ആവശ്യപ്പെടുന്നു. അയാൾ നികുതി ഇളവ് കിട്ടുന്നതിനുള്ള വാദങ്ങൾ നിരത്തുന്നു. അവിടെയാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് എന്ന സംവിധാനം വരുന്നത്. ഇതൊരു ക്വാസി (അർധ) ജൂഡീഷ്യൽ ഏടാകൂടമാണത്രെ! ചാനലുകൾ ചർച്ചിച്ച് ചർച്ചിച്ച് ഇപ്പോൾ ക്വാസി എന്നത് കോസി (cosy- – നല്ല സംരക്ഷണമുള്ളത്) എന്ന വാക്കായി പരണാമഗുപ്തി നേടുന്നു. ശരിക്കും ആ സാധനത്തിന് കോസിയെന്ന പേരിനാണ് കൃത്യമായും അർഹത. എന്തേന്നല്ലേ? നമുക്ക് നോക്കാം.

സിഎംആർഎൽ കമ്പനി ഐടി സേവനങ്ങൾക്ക് എക്സാലോജിക്കിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയത് ഒരു സേവനവും നൽകാതെയാണെന്നും അതിന്റെ സിഇഒ വീണ ടി എന്നയാൾ കേരള ഭരണത്തിലെ ഉന്നതന്റെ ബന്ധുവായതുകൊണ്ടാകാമെന്നുമാണ്. (ശ്രദ്ധിക്കുക, ആണ് എന്നല്ല, ആകാം എന്നാണ്.) യഥാർഥത്തിൽ ജുഡീഷ്യലോ അർധ ജുഡീഷ്യലോ ആയി ഒരു ബോഡി ഇത്തരത്തിൽ അപഹാസ്യമായ ഒരു കമന്റ് അതിന്റെ തീർപ്പിൽ രേഖപ്പെടുത്തില്ല. രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി പേനയും നാവും തലച്ചോറും പണയം വച്ച ഒരു സംഘമാണ് ഈ കേസ് കെെകാര്യം ചെയ്ത ഉദ്യോഗസ്ഥർ എന്ന് വ്യക്തമാക്കുന്നതാണ് ആ തീർപ്പ് കൽപ്പിക്കലാകെ. നോക്കൂ, സേവനം ലഭിക്കാതെയാണ് 1.72 കോടി രൂപ കെെമാറിയത് എന്നതിനാൽ ആ തുകയ്ക്ക് സിഎംആർഎല്ലിന് നികുതി ഇളവ് ലഭിക്കുന്നില്ല. സേവനം ലഭിച്ചില്ല എന്ന് എങ്ങനെയാണ് തീർപ്പാക്കിയത്? സിഎംആർഎല്ലിലെ കർത്തയും ഉദ്യോഗസ്ഥരും മൊഴി നൽകിയത്രേ! എന്നാൽ അപഹാസ്യമായ ഒരു വരി ഈ തീർപ്പിൽ എഴുതിച്ചേർക്കുന്നതിനുമുൻപ് സേവന ദാതാവായി പണം പറ്റിയ എക്സാലോജിക്കിനോടോ വീണയോടോ ചോദിക്കാൻ ഈ ബോഡി തയ്യാറായോ? ഇല്ല. മാത്രമല്ല, സേവനം ലഭിച്ചില്ല എന്നു പറഞ്ഞതായി ഈ തീർപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സിഎംആർഎല്ലും കർത്തയും തന്നെ പിന്നീട് രേഖാമൂലം അത് നിഷേധിച്ച് പ്രസ്താവന നൽകിയതായും അറിയുന്നു. അതെന്തോ ആയിക്കോട്ടെ, ഏകപക്ഷീയമായ ഈ മൊഴിരേഖപ്പെടുത്തലിലും നിഗമനത്തിലെത്തലിലും തന്നെ തികഞ്ഞ ദുരൂഹതയുണ്ട്– കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ ദുഷ്ടലാക്കുണ്ട്.

നോക്കൂ, 1.72 കോടി രൂപയുടെ നികുതി ഇളവ് കർത്തയ്ക്ക് നൽകാൻ ഈ അഭ്യാസമെല്ലാം കാണിക്കുന്ന ഈ ‘‘കോസി’’ ബോഡി പക്ഷേ നികുതി ഇളവ് അനുവദിച്ച മറ്റു തുകകൾ നൽകിയത‍് എന്ത് സേവനം നൽകിയതിനാണ് എന്ന് അനേ-്വഷിക്കുന്നതേയില്ല. 78 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും 96 കോടി രൂപ ഏതോ അമ്പല കമ്മിറ്റികൾക്കും 18 കോടി രൂപ മാധ്യമങ്ങൾക്കോ മാപ്രകൾക്കോ ആയും നൽകിയതായി ഈ വിധി തീർപ്പിൽ രേഖപ്പെടുത്തുന്നു. അതെല്ലാം എന്ത് സേവനം നൽകിയതിനാണ് എന്നോ ആ പണം കെെമാറ്റങ്ങൾ മൊത്തം ഒരു ഗഡുവായോ അതോ ‘‘മാസപ്പടി’’ ആയോ ആണോ നൽകിയത് എന്ന അനേ-്വഷണമൊന്നും നടത്താതെ തന്നെ, ഓരോരുത്തർക്കും എത്ര വീതമെന്നുപോലും അനേ-്വഷിക്കാതെ തീർപ്പുകൽപ്പിക്കുന്ന ഈ ബോഡി യഥാർഥത്തിൽ കർത്തയുടെ കമ്പനി നടത്തിയ നികുതി വെട്ടിപ്പിന് തുല്യം ചാർത്തുകയാണുണ്ടായത്. ഇതിൽ നിന്ന് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. 192 കോടി രൂപയ്ക്ക് നികുതി ഒഴിവാക്കി നൽകുന്നതിന് 1.72 കോടി രൂപയുടെ കാര്യത്തിൽ വിവാദമാക്കാൻ വേണ്ട മൊഴികൾ സംഘടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. അതാണ് ഇത്തരം വിധി തീർപ്പുകൾ സാധാരണയിൽനിന്ന് വ്യത്യസ്തമായി മനോരമയിലൂടെ പൊതുമണ്ഡലത്തിലെത്തുകയും കഴിഞ്ഞ നിരവധി ആഴ്ചകളായി ചർച്ചയാക്കപ്പെടുകയും ചെയ്യുന്നതിലൂടെ പുറത്തുവരുന്ന രാഷ്ട്രീയ അജൻഡ.(ഇത്തരം വിധിതീർപ്പുകൾ മറ്റൊരാളുകളുടെയും കെെവശം ലഭിക്കാൻ പാടില്ല എന്നും നിയമവ്യവസ്ഥയുണ്ട്)

ഇക്കാര്യത്തിൽ ഒരു സംഘി– കോങ്കി ഒത്തുകളി അഥവാ ഒരു കോ–ലി–ബി സഖ്യവും കാണാനാവും. എന്താന്നല്ലേ? ഇതിൽ രാഷ്ട്രീയനേതാക്കളുടെ പേരിന്റെ സ്ഥാനത്ത് ഒസി, ആർസി, കെ കെ, വി കെ, പി വി എന്നെ ല്ലൊം എഴുതിയിട്ടുണ്ട്. ഈ ഡോക്യുമെന്റിന്റെ മറ്റൊരു ഭാഗത്ത് ഒ സി ഉമ്മൻചാണ്ടിയാണെന്നും ആർസി രമേശ് ചെന്നിത്തലയാണെന്നും കെ കെ കുഞ്ഞാലികുട്ടിയാണെന്നും വി കെ ഐ, വി കെ ഇബ്രാഹിംകുഞ്ഞാണെന്നും പി വി പിണറായി വിജയനാണെന്നും പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അത് കൃത്യമായി നിഷേധിച്ചിട്ടുണ്ട്. അപ്പോൾ നമ്മുടെ ചാനൽ അണ്ണന്മാരുടെയും അണ്ണികളുടെയും ഒരുശോദ്യമുണ്ട്. താനല്ലെങ്കിൽ പിന്നാര് എന്ന് പിണറായി വിജയൻ പറയണം, തെളിയിക്കണമത്രേ! ഇതിനെ കോത്താഴത്തെ ന്യായമെന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്? ഇങ്ങനെ എഴുതിവച്ചവരോടും അതിനുവേണ്ട മൊഴി നൽകിയവരോടുമാണ് അതനേ-്വഷിക്കേണ്ടത്; അവരാണ് അത് തെളിയിക്കേണ്ടത്. അപ്പോൾ ആർ സി, കെ കെ, ഒ സി എന്നിവരെക്കുറിച്ചൊന്നും നിങ്ങൾക്ക് തർക്കമില്ലല്ലോ എന്ന മറുചോദ്യം അപ്രസക്തമാണ്. കാരണം ഇതിൽ പറയുന്ന പേരുകാരെല്ലാം തങ്ങൾ പണം പറ്റിയിട്ടുണ്ടെന്ന് പൊതുമണ്ഡലത്തിൽ വിളിച്ചുകൂവുമ്പോൾ പിന്നവിടെ ഒരു തർക്കത്തിന്റെ കേസേ വരുന്നില്ല. അവിടെയാണ് ഒത്തുകളി മണക്കുന്നത്. എന്താന്നല്ലേ? ഞങ്ങളെല്ലാം കള്ളന്മാരും കള്ളന്റെ അപ്പൂപ്പനുവരെ കഞ്ഞിവച്ച വരുമാണ‍്, അതുപോലെ നിങ്ങളും കള്ളന്മാരാണ് എന്ന പൊതുബോധ നിർമിതിയാണ‍‍് ഇവിടെ നടത്തുന്നത്. നിയമവിരുദ്ധമായി പണം കെെപ്പറ്റിയെന്നു പറയുന്നവർ ചെയ്ത കുറ്റകൃത്യത്തിന് നിയമനടപടി നേരിടേണ്ടതല്ലേ? അങ്ങനെ നേരിടേണ്ടിവരില്ല എന്ന ഉറപ്പിന്മേലാണ് ആർ സിയും കെ കെയുമെല്ലാം അതങ്ങട് ഏറ്റെടുക്കുന്നത്. പ്രൊപ്പഗാൻഡ കൊഴുപ്പിക്കാനായി മാധ്യമങ്ങൾക്കും മാപ്രകൾക്കും കൂടി 18 കോടി രൂപ അണ്ണാക്കിലേക്ക് തള്ളി കൊടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ടെല്ലോ. ഈ കേസാകെ സമഗ്രമായി പരിശോധിക്കുകയും വിശകലനവും ചർച്ചയും നടത്തുകയാണെങ്കിൽ (ചാനലുകളിൽ നടക്കുന്ന ഏകപക്ഷീയമായ ഗ്വാഗ്വാ വിളിയല്ല കേട്ടോ) ഇൻകം ടാക്സുകാരുടെ ഈ സെറ്റിൽമെന്റ് ഏർപ്പാടുതന്നെ ഒരു പൊളിറ്റിക്കൽ പ്രൊപ്പഗൻഡ മെറ്റീരിയൽ ആണെന്ന് കാണാം. അതിനെ ചോദ്യം ചെയ്യാനാവാത്ത വിധം നിയമപരിരക്ഷയുടേതായ പ്രഭാവവലയവും അതിനു ചുറ്റും തീർത്തുവച്ചിറ്റുമുണ്ട്. അദാനിയുടെ കൊള്ളയും ഒരു മാനദണ്ഡവുമില്ലാതെ മോദിയും കൂട്ടരും രാമക്ഷേത്ര നിർമാണത്തിന് നിർലോഭം വിദേശഫണ്ടു കെെപ്പറ്റാൻ ഒരുക്കുകയും പ്രധാനമന്ത്രി മോദിയും രഥയാത്രയ്ക്ക് സെെന്യത്തിലെയും സിവിൽ സർവീസിലെയും ഉന്നതഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കുകയും ചെയ്യുന്നതൊന്നും ചർച്ചയാക്കാതെയാണ് കഴിഞ്ഞ മൂന്നുമാസമായി ‘‘മാസപ്പടി’’യിൽ മാപ്രകൾ ചുറ്റിത്തിരിയുന്നത്.

കണ്ണികോർത്തും പ്രൊപ്പഗൻഡ
ജനകീയാസൂത്രണത്തെ വിവാദവിഷയമാക്കിയത് പാഠം മാസികയും എസ് സുധീഷും പിന്നീട് വിജയൻ മാഷും കൂട്ടരുമൊക്കെ ആയിരുന്നെങ്കിലും അതിനെ വലിയൊരു പ്രശ്നമാക്കി ആഘോഷിച്ചത് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള ബൂർഷ്വാ മാധ്യമങ്ങളായിരുന്നു. പാഠം എന്ന ഒരു കൊച്ചു പ്രസിദ്ധീകരണം എഴുതിവിടുന്നത് പൊടിപ്പും തൊങ്ങലും വച്ച് പ്രത്യേക വാർത്തയും വാർത്താപരമ്പരയുമാക്കി കൊഴുപ്പിച്ചത് മുഖ്യമായും മാതൃഭൂമിയും മനോരമയും തന്നെയാണ്. അതിലാകെ മുഴച്ചുനിന്നത് അജ്ഞതയുടെയും നുണക്കഥകളുടെയും വെളിപാടുകളായിരുന്നു. പാഠം മാസികക്കാരൻ പോലും ഉദ്ദേശിക്കാത്ത വിധത്തിലുള്ള വളച്ചൊടിക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയാണ് 2001–02 കാലഘട്ടത്തിലും തുടർന്നും സിപിഐ എം വിരുദ്ധപ്രചാരണത്തിനായി മനോരമ, മാതൃഭൂമിയാദികൾ ആഘോഷമാക്കിയത്.

ഇന്നത് പുനരാവിഷ്-കരിച്ച് വീണ്ടും സിപിഐ എം വിരുദ്ധ കാംപെയ്ന് കൊഴുപ്പുകൂട്ടാനാകുമോയെന്നതാണ് മനോരമ നടത്തുന്ന പുതിയ പരീക്ഷണം. ഒക്ടോബർ 19ന്റെ മനോരമയുടെ എഡിറ്റ് പേജിൽ സുജിത് നായരുടെ കേരളീയം പംക്തിയിലെ ‘കോർത്ത’ കണ്ണികൾ എന്ന സാധനം കെട്ടുകഥകളെ ആശ്രയിച്ചുള്ള ഏറ്റവും പുതിയ പ്രൊപ്പഗൻഡ മെറ്റീരിയലാണ്.

അമേരിക്കയിലെ പ്രശസ്തമായ മോൺക്ലയർ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് ഫ്രാങ്കിയും ഡോ. തോമസ് ഐസക്കും തമ്മിലുള്ള സൗഹൃദത്തെയും ജനകീയാസൂത്രണ പ്രസ്ഥാനത്തെയും ബന്ധപ്പെടുത്തി 2001–02 കാലത്ത് പാഠം മാസികക്കാരും മനോരമാദികളും ഉയർത്തിവിട്ട വിവാദത്തെയാണ് ഇപ്പോൾ മനോരമയുടെ എഡിറ്റ് പേജ് ലേഖനത്തിലൂടെ സുജിത് നായർ വീണ്ടും പൊക്കിക്കൊണ്ടുവരുന്നത്. ആ കാലത്ത് ഈ ആരോപണങ്ങൾ പാഠം മാസികയിൽനിന്ന് പറിച്ചുനട്ട മനോരമ, ഫ്രാങ്കിയുടെ സെെറ്റിൽ നൽകിയിരുന്ന യുഎസ് എയ്ഡിലേക്കുള്ള ‘ലിങ്കി’ന് ‘‘ബന്ധം’’ എന്ന അർഥകൽപ്പന നടത്തി പ്രൊഫ. ഫ്രാങ്കി സിഐഎ ചാരനാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ള ഒരു വിഭാഗം സിപിഐ എം നേതാക്കൾ ലോകബാങ്കിന്റെ വക്താക്കളാണെന്നും സിഐഎ ബന്ധമുള്ളവരാണെന്നും പ്രചരിപ്പിച്ച് പാർട്ടിയെത്തന്നെ തകർക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും തന്നെ ലോകബാങ്ക് പദ്ധതിയാണെന്നും അത് ഫ്രാങ്കിയിലൂടെ ഡോ. ഐസക് കടത്തിക്കൊണ്ടുവന്നതാണെന്നും വരെ കൊണ്ടുപിടിച്ച് പ്രചാരണം അന്ന് മനോരമയും കൂട്ടരും പാഠത്തെ സാക്ഷ്യപ്പെടുത്തി നടത്തിയിരുന്നു. ഈ ശുദ്ധ അസംബന്ധങ്ങളെ പാർട്ടി പിബിയും ഡിസിയും ഇതാകെ പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്തതാണ്.

അധികാരവികേന്ദ്രീകരണമെന്നത് 1957 മുതൽ ഇ എം എസ്സും പാർട്ടിയും ഉയർത്തിപ്പിടിച്ചതാണെന്ന വസ്തുതപോലും മറന്നാണ്, ജനകീയാസൂത്രണത്തിന്റെ വക്താവും പ്രചാരകനുമായി ഇ എം എസായിരുന്നു മൂന്നിലെന്നതുപോലും മറച്ചുവച്ചാണ് ഈ പ്രചരണമാകെ വിരുദ്ധന്മാർ അന്ന് കൊഴുപ്പിച്ചത്. അതെല്ലാം മറന്നാണ് ഇപ്പോൾ സുജിത് നായർ വിഷയം അവതരിപ്പിക്കുന്നത്. അന്ന് ലിങ്കിനെ (Link) ബന്ധമായി അർഥകൽപ്പന നടത്തി വക്രീകരിച്ചതുപോല, സിസി അംഗമായിരുന്ന സുകുമോൾ സെന്നിനെ മാരാരിക്കുളം വികസനപദ്ധതിയെക്കുറിച്ച് അനേ-്വഷിക്കാൻ പിബി നിയോഗിച്ചതുമായി ബന്ധപ്പെട്ട് കള്ളക്കഥ മെനഞ്ഞിരിക്കുകയാണ്. മാരാരിക്കുളം പദ്ധതിക്ക് വിദേശഫണ്ട് ലഭിച്ചുവെന്നതടക്കമുള്ള കള്ളക്കഥകളെ അപ്പാടെ സുകുമോൾ സെൻ തള്ളിക്കളയുകയും അതടക്കം പരിശോധിച്ചാണ് കേന്ദ്ര കമ്മിറ്റി തീരുമാനത്തിലെത്തുകയും ചെയ്തത്. എന്നാൽ ആരോപണം ശരിവച്ചിരുന്നുവെന്നാണ് സുജിത് നായർ ഇപ്പോൾ കഥയെഴുതുന്നത്. സുകുമോൾ സെന്നിന്റെ റിപ്പോർട്ടിൽ മാരിരിക്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് മനോരമയിൽ പറയുന്നതുപോലുള്ള ഒരു പരാമർശവും ഇല്ലെന്നു മാത്രമല്ല, ആ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേതനം നൽകുന്നതിന് ഉപയോഗിക്കുന്നത് വിദേശപണമല്ല എന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട‍്. പിന്നെങ്ങനെ പണം സ്വരൂപിച്ചുവെന്നതിനുള്ള മറുപടി ഈയിടെ തന്റെ ഫേസ്ബുക്ക് പേജിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. സിഡിഎസിൽനിന്ന് വളന്ററി റിട്ടയർമെന്റ് വാങ്ങിയപ്പോൾ കിട്ടിയ ഗ്രാറ്റ-്വിറ്റിയും മറ്റാനുകൂല്യങ്ങളുമാണ് അതിനായി ഐസക് വിനിയോഗിച്ചത്. സുജിത്തിനും മറ്റു വലതുപക്ഷ രാഷ്ട്രീയത്തിന്റെ പെട്ടി ചുമക്കുന്നവർക്കും ഇത്തരമൊരു നിലപാടിനെക്കുറിച്ച് ചിന്തിക്കാനാവില്ല. അത് കമ്യൂണിസ്റ്റുകാരിൽ നിന്നേ പ്രതീക്ഷിക്കാനാവൂ. അതിനെയാണ് മനോരമ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത്.

കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാഷണം നടത്താൻ റിച്ചാർഡ് ഫ്രാങ്കി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നുണപ്രചരണം ആരംഭിച്ചത്. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയെത്തന്നെ അപഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് ഊർജം പകരലാണ് ഈ നുണപ്രചരണത്തിലൂടെ മനോരമ നടത്തുന്നത്. നുണ ആവർത്തിക്കലല്ലാതെ വിരുദ്ധന്മാർക്ക് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാൻ മറ്റൊന്നുമില്ലെന്ന് സുജിത് നായരും മനോരമയും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − six =

Most Popular