മധുരസ്വദേശിയായ 42 വയസുള്ള അംശവല്ലി എന്ന അംഗൻവാടി പ്രവർത്തക ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്കു. തന്റെ മരണത്തിനു കാരണം അവിടത്തെ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസറാണ് എന്ന് ആത്മഹത്യാക്കുറിപ്പിൽ അവർ സൂചിപ്പിച്ചിരുന്നു. അംഗൻവാടിയുടെ എല്ലാ ചെലവുകളും അവിടത്തെ ജീവനക്കാർതന്നെ വഹിക്കണമെന്ന് ഈ ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഓണറേറിയമായി കിട്ടുന്ന ചുച്ഛമായ തുക സ്വന്തം ആവശ്യങ്ങൾക്കുപോലും തികയില്ല. ഈയൊരു സാഹചര്യത്തിൽ അംഗൻവാടിയുടെ നിത്യനിദാനചെലവുകൾ കൂടി വഹിക്കണമെന്ന മേലുദ്യോഗസ്ഥന്റെ ഭീഷണിക്കുമുന്നിൽ അംശവല്ലിക്കു ആത്മഹത്യ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
അംഗൻവാടി തൊഴിലാളിയായ അംശവല്ലിയെ ആത്മഹത്യയിലേക്കു തള്ളിവിട്ട, ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിരുന്ന മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഐസിഡിഎസ് പ്രവർത്തകർ തമിഴ് നാട്ടിലുടനീളം ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി.
അംഗൻവാടി തൊഴിലാളികൾ നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അംശവല്ലി. ഈ മേഖലയിലെ തൊഴിലാളികൾ നിരന്തരസമരത്തിലാണ്. വേനലവധി, പ്രൊമോഷൻ, ഒഴിവുകൾ നികത്തൽ തുടങ്ങി 10 ഈ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അംഗൻവാടി തൊഴിലാളികൾ ഈയടുത്തയിടെ കുത്തിയിരുന്ന് സമരം നടത്തി. ചെന്നൈയിൽ നടന്ന പ്രതിക്ഷേധനത്തിൽ ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്തു. ♦