Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെതിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനെതിരെ ഗ്വാട്ടിമാലയിൽ പ്രക്ഷോഭം

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനെതിരെ ഗ്വാട്ടിമാലയിൽ പ്രക്ഷോഭം

ടിനു ജോർജ്‌

ഗസ്‌തിൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബർണാഡോ ആരെവലോ അധികാരത്തിൽ വരുന്നത് തടയുന്നതിനുംവേണ്ടി അറ്റോർണി ജനറലിന്റെ കാര്യാലയം നടത്തുന്ന നീക്കത്തിനെതിരെ ഗ്വാട്ടിമാലയിൽ അനിശ്ചിതകാല ദേശീയ പണിമുടക്ക് ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അണിനിരക്കുന്ന പണിമുടക്കിൽ പ്രക്ഷോഭകർ ഹൈവേകൾ തടയുകയും രാജ്യത്തെ വിവിധ നഗരങ്ങളിൽ സംഘടിച്ച് പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു. രാജ്യത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ പ്രക്ഷോഭത്തിൽ നിറസാന്നിധ്യമാകുന്നു. ഒക്ടോബർ രണ്ടിന് ആരംഭിച്ച ഈ അനിശ്ചിതകാല പണിമുടക്കിൽ പ്രക്ഷോഭകർക്കൊപ്പം രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ അണിനിരക്കുകയും ചെയ്യുന്നുണ്ട്. അറ്റോർണി ജനറലിന്റെ കാര്യാലയത്തിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനുവേണ്ടി രാജ്യത്തിന്റെ വിവിധ തദ്ദേശീയ പ്രദേശങ്ങളിൽ നിന്നും തലസ്ഥാനനഗരിയിലേക്ക് പ്രകടനം നടത്തുന്ന ജനങ്ങളുടെയൊപ്പം വിദ്യാർത്ഥികളും വഴിയോരക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും പുരോഗമന സംഘടനകളുമാകെ അണിനിരക്കുന്നുണ്ട്.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബർണാഡോയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ മൂവിമെന്റോ സെമിലാ പാർട്ടിയെ നിയമവിരുദ്ധമാക്കാനും ക്രിമിനൽവത്കരിക്കാനുമുള്ള ഭരണകൂട സ്ഥാപനങ്ങളുടെ മാസങ്ങളോളംനീണ്ട ശ്രമങ്ങൾക്ക് മറ്റൊരു രീതിയിലും അന്ത്യം കുറിക്കാനാവില്ല എന്നു കണ്ട ജനങ്ങൾ ഒടുവിൽ പണിമുടക്ക് പ്രക്ഷോഭത്തിലേക്ക് കടക്കുകയായിരുന്നു. ജൂണിലെയും ആഗസ്‌തിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളെ സാധുതീകരിക്കുകയും സെമില പ്രസ്ഥാനത്തെ നിയമവിരുദ്ധമാക്കാനുള്ള ശ്രമങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത സുപ്രീം ഇലക്ട്രൽ ട്രിബ്യൂണിനെതിരായും അറ്റോർണി ജനറലിന്റെ കാര്യാലയവും മറ്റും പ്രവർത്തനങ്ങൾ നടത്തുന്നു. ഈ അട്ടിമറി പ്രവർത്തനങ്ങൾക്ക് ഉടനടിതന്നെ അന്ത്യം കുറിക്കണമെന്ന ആവശ്യവുമായി ദിനംപ്രതി അനവധി സംഘടനകളും ആക്ടിവിസ്റ്റുകളും പ്രക്ഷോഭത്തിന്റെ ഭാഗമാവുകയാണ്. അറ്റോർണി ജനറലായ കോൺസുലോസ് പൊറാസ്‌, പ്രോസിക്യൂട്ടർമാരായ റാഫേൽ കുരിശിഷേ, സിന്തിയ മോൻഡ്രെസ്സൊ എന്നിവരും അതുപോലെതന്നെ ജഡ്ജിയായ ഫ്രഡ്‌ഡി ഒരെല്ലാനായും ഉടനടി രാജിവയ്ക്കണം എന്നതാണ് ദേശീയ പണിമുടക്ക് പ്രക്ഷോഭത്തിന്റെ കേന്ദ്ര ഡിമാൻഡ്. രാജ്യത്ത് ജനാധിപത്യപരമായി നടന്ന ഒരു തിരഞ്ഞെടുപ്പുഫലത്തെ ഇത്തരത്തിൽ അട്ടിമറിക്കുവാൻവേണ്ടി നടത്തുന്ന കുൽസിത നീക്കങ്ങൾക്ക് അന്ത്യം കുറിക്കുകയും ബർണാഡോ ആരെവലോയെ രാജ്യത്തിന്റെ പ്രസിഡന്റായി വരുന്ന ജനുവരിയിൽതന്നെ സ്ഥാനമേൽക്കുവാൻ അവസരം ഒരുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ഗ്വാട്ടിമാലൻ ജനതയുടെ പണിമുടക്ക് പ്രക്ഷോഭം ശക്തമായി നീങ്ങുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 19 =

Most Popular