Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെചെന്നൈയിൽ സമരം ചെയ്യുന്ന അധ്യാപകർക്കെതിരെ പൊലീസ് നടപടി

ചെന്നൈയിൽ സമരം ചെയ്യുന്ന അധ്യാപകർക്കെതിരെ പൊലീസ് നടപടി

ജോലിസ്ഥിരതയും വേതനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിൽ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെപ്തംബർ28 മുതൽ അനിശ്ചിത കാല നിരാഹാരസമരത്തിനും ധർണ്ണയ്ക്കും ആഹ്വാനം ചെയ്തു. വിവിധ ഇടങ്ങളിൽ പ്രതിക്ഷേധിക്കുകയായിരുന്ന 2000 ത്തോളം സ്കൂൾ ടീച്ചർമാരെ പൊലീസ് തടഞ്ഞുവച്ചു. അവരിൽ ചിലരെ 12 മണിക്കൂറോളം ബന്ദികളാക്കി. പെട്ടെന്നുള്ള ഈ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി.

കടുത്ത ചൂടിനെയും വൈകുന്നേരത്തെ മഴയെയും അവഗണിച്ച് അധ്യാപകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത 70 വയസ്സിനടുത്തു പ്രായം വരുന്ന പലരുടെയും ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. നുങ്കമ്പാക്കത്തെ ഡി പി ഐ കാമ്പസിൽ സമരം നടത്താൻ അനുമതി നൽകിയത്‌ ഏഴു ദിവസത്തേക്കു മാത്രമാണെന്ന് പറഞ്ഞ് പൊലീസ് അധ്യാപകരെ സമരവേദിയിൽ നിന്നും മാറ്റി.

സമരം തുടങ്ങിയപ്പോൾ വിദ്യാഭ്യാസ മന്ത്രി ഓരോ പാർട്ട് ടൈം അധ്യാപകർനും 10 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും 2500 രൂപ ശമ്പള വർദ്ധനവും വാഗ്ദാനം നൽകിയെങ്കിലും അത് തീരെ പരിമിതമായതിനാൽ അധ്യാപകർ സമരം തുടരാൻ നിർബന്ധിതരായിരിക്കുകയാണ്. നിലവിൽ പതിനായിരം രൂപയാണ് ഈ അധ്യാപകരുടെ പ്രതിമാസ ശമ്പളം 10, 359 പേരാണ് പർട്ട്‌ടൈം അധ്യാപകരായി ജോലി നോക്കുന്നത്. 2013 ൽ ടീച്ചർ എലിബിജിറ്റി ടെസ്റ്റ് (TET) പാസായി യോഗ്യത നേടിയ ഇവരെ പ്രതിമാസം വെറും 5000 രൂപ വേതനത്തിനാണ് നിയമിച്ചത്. ഭാവി തലമുറയുടെ ഭാഗധേയം നിർണയിക്കുന്നതിൽ അവിഭാജ്യമായ അധ്യാപകർക്ക് അർഹമായ വേതനം നൽകാതെ അവഗണിക്കുന്നതിനെതിരെ മറ്റൊരു മാർഗവും മുന്നിലില്ലാത്തതിനാലാണ് സമരം ചെയ്യാൻ നിർബന്ധിതരായത്. ഒക്ടോബർ ഒന്ന് ഗാന്ധി ജയന്തി ദിനത്തിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ച അധ്യാപകർ, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Most Popular