മായമില്ലാത്ത ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാനും അത് ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഉള്ള ഉണർവാണ് ഐ.ടി മേഖലയിൽ നിന്നും റ്റിബിൻ, വെൽനെസ്സ് ട്രെയ്നറായ പ്രദീപ് എന്നീ യുവകർഷകരുടെ നേതൃത്വത്തിലുള്ള ഇന്ന് സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സ്ട്രോബെറി ഫാം ആയ “ഉർവ്വര” യുടെ ഉത്ഭവം.
മൂന്നാറിനടുത്ത്, കാന്തല്ലൂരിൽ പന്ത്രണ്ടിൽ പരം ഏക്കർ ഫാമിൽ വിവിധയിനത്തിലുള്ള സ്ട്രോബെറികളാണ് കൃഷി ചെയ്യപ്പെടുന്നത്. മികച്ച പ്രകൃതി സൗഹൃദ ഫാം ടൂറിസവും സമ്മാനിക്കുന്ന ഉർവ്വര ഫാമിലെ സ്ട്രോബറിയുടെ നിരവധി മൂല്യ വർദ്ധിത ഭക്ഷ്യ ഉൽപ്പന്നങ്ങളും ജനഹൃദയം കവരുന്നവയാണ്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കാന്തല്ലൂർ കൃഷിഭവനന്‍റെയും പിന്തുണ ഇവർക്കുണ്ട്.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിലൂടെ കൃഷി ചെയ്യാൻ പ്രാപ്തരായ യുവകർഷകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഒരു വർഷം കൊണ്ട് മികച്ച സ്ട്രോബെറി കമ്മ്യൂണിറ്റിയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് ഇവർ ഉറപ്പു നൽകുന്നു. കൂടാതെ പ്രകൃതിദത്തമായ ഭക്ഷണ വിഭവങ്ങളുടെ ഉൽപാദന വിപണിയിലൂടെ പുതിയ ആരോഗ്യശീലം കേരളത്തിന് വാഗ്ദാനം ചെയ്യുകയാണ് കേരളത്തിന്റെ ഈ നാച്ചുറൽ സ്ട്രോബെറി ബ്രാൻഡ്. ♦