Thursday, November 21, 2024

ad

Homeകൃഷിഗ്രീൻ ഓറ ഒരു വനിതാ സംരംഭകയുടെ വിജയഗാഥ

ഗ്രീൻ ഓറ ഒരു വനിതാ സംരംഭകയുടെ വിജയഗാഥ

സുമില ജയരാജ് (മാനേജിങ് ഡയറക്ടർ, ഗ്രീൻ ഓറ ഇന്റർനാഷണൽ, ഏങ്ങണ്ടിയൂർ, തൃശൂർ)

തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായ ത്തിലെ ഒരു വനിതാ സംരംഭക. സ്വന്തം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന Virgin Coconut Oil (വെന്ത വെളിച്ചെണ്ണ / ഉരുക്കു വെളിച്ചെണ്ണ) നിർമ്മാണ കമ്പനിയിൽ ജോലിക്കു ചേർന്നതാണ് സുമിലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. നാളികേര വികസന ബോർഡിന്റെ സഹായ സഹകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ആ കമ്പനിയിൽ ഉരുക്കു വെളിച്ചെണ്ണയെക്കുറിച്ചു വന്നിരുന്ന ഫോൺ അന്വേഷണങ്ങൾക്ക് മറുപടി പറയേണ്ടുന്ന ചുമതല സുമിലയ്ക്കായിരുന്നു. വിവിധ നാളികേര ഉത്പന്നങ്ങളുടെ ഒരു അന്വേഷകയും ഭാവിയിലെ ഒരു സംരംഭകയും ആയിത്തീരുന്നതിന് ഈ ഫോൺ കാളുകൾ ഒരു നിമിത്തമായി എന്ന് സുമില കരുതുന്നു.

അടുത്ത പടിയായി വിവിധ തരം നാളികേര ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ആ കമ്പനിയുടെ ഒരു ഷെയർ ഹോൾഡർ ആയും പിന്നീട് 12 എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളായും സുമില മാറി. ഇക്കാലം കൊണ്ട് തന്റെ കർമ്മ മേഖല ഇതാണ് എന്ന് തിരിച്ച റിയുകയും 3 വർഷങ്ങൾക്കു ശേഷം 2012 ൽ ഗ്രീൻ നട്ട് ഇന്റർനാഷണൽ എന്ന പേരിൽ സ്വന്തമായി ഒരു വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. വീടിനോടു ചേർന്ന ഒരു ചെറിയ ഷെഡ്ഡിൽ തുടങ്ങിയ സംരംഭം ഇന്ന് 1.65 കോടി രൂപ മുതൽമുടക്കിൽ സ്വന്തമായി സ്ഥലവും കെട്ടിടവും ഉൾപ്പെടെ ‘ഗ്രീൻ ഓറ ഇന്റർനാഷണൽ എന്ന സ്ഥാപനമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു.

നിരന്തരമായ കഠിന പരിശ്രമത്തിലൂടെയും ഒട്ടേറെ തടസ്സങ്ങളും പ്രതികൂല സാഹചര്യങ്ങളും മറി കടന്നുകൊണ്ടുമാണ് സുമിലയുടെ സംരംഭം ഇന്ന് പച്ച പിടിച്ചു നിൽക്കുന്നത്. CDB, DIC RUBCO, CETRI എന്നീ സ്ഥാപനങ്ങളുടെയെല്ലാം സാങ്കേതിക സഹായങ്ങൾ ഈ സംരംഭത്തിന് നിർലോപം ലഭിച്ചിട്ടുണ്ട് എന്ന് സുമില സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ വിദേശങ്ങളിലേക്കും ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കും കോൾഡ് പ്രെസ്സ്ഡ് എക്സ്ട്രാ വിർജിൻ കോക്കനട്ട്‌ ഓയിൽ, നാളികേര പാൽ, നാളികേര പൊടി, നാളികേര അച്ചാർ, വിനാഗിരി, നാളികേര ചട്ട്ണി എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

കേരള കാർഷിക സർവ്വകലാശാലയുടെ മികച്ച സംരംഭകയ്‌ക്കുള്ള അവാർഡ്, ഡിസ്ട്രിക്ട് ഇൻഡസ് ട്രീസ് കോർപറേഷൻ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അവാർഡുകൾ ഗ്രീൻ ഓറ ഇന്റർനാഷണൽനു ലഭിച്ചിട്ടുണ്ട്. ഒരു സാധാരണ വീട്ടമ്മയിൽ നിന്നും മികച്ച സംരംഭകയായും അതിലും മികവേറിയ ഒരു മാസ്റ്റർ ട്രെയിനർ ആയും ഉള്ള സുമിലയുടെ രൂപാന്തരം ഏതൊരു സ്ത്രീക്കും മാതൃകയാക്കാവുന്നതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − two =

Most Popular