Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെഇക്കഡോർ തിരഞ്ഞെടുപ്പിൽ ഇടത്- വലത് ആശയസമരം

ഇക്കഡോർ തിരഞ്ഞെടുപ്പിൽ ഇടത്- വലത് ആശയസമരം

ടിനു ജോർജ്‌

ക്കഡോറിൽ പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് ഒക്ടോബർ 15ന് നടക്കാനിരിക്കുന്ന റൺഓഫ് ഇലക്ഷന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ഇടതു വലതു സ്ഥാനാർഥികൾ തമ്മിൽ ചർച്ച സംഘടിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ പാർട്ടിയായ സിറ്റിസൺസ് റവല്യൂഷൻ മൂവ്മെന്റ് പാർട്ടി സ്ഥാനാർഥി ലൂയിസ ഗോണ്സാലെസും വലതുപക്ഷത്തെ നാഷണൽ ഡെമോക്രാറ്റിക് ആക്ഷൻ സഖ്യത്തിന്റെ സ്ഥാനാർഥി ഡാനിയേൽ നോബോവയും ചർച്ചയിൽ പങ്കെടുത്തു. നാഷണൽ ഇലക്ട്രൽ കൗൺസിൽ സംഘടിപ്പിച്ച സംവാദം ദേശീയ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഒക്ടോബർ 15ന് നടക്കാൻ പോകുന്ന റൺഓഫ് തിരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന ഈ സംവാദത്തിന് നിർണായകമായ സ്വാധീനം ചെലുത്താനാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കരുത്തയായ ഇടതുപക്ഷ പോരാളിയും അഭിഭാഷകയും മുൻപ്രസിഡന്റായ റാഫേൽ കോറിയയുടെ അനുയായിയുമായ ലൂയിസ്‌ ഗോണ്സാലെസ് പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിത എന്ന നിലയിലും പരക്കെ സ്വീകരിക്കപ്പെടുന്നുണ്ട്. സെപ്റ്റംബറിൽ നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ 33.31% വോട്ടുകൾ നേടി കൊണ്ട് ലൂയിസ്‌ വിജയം ഉറപ്പാക്കിയിരുന്നു. അതേസമയം ചെറുപ്പക്കാരനായ ബിസിനസുകാരൻ ഡാനിയേൽ നബോവയ്ക്ക് ഒന്നാം ഘട്ടത്തിൽ ലഭിച്ചത് 23.66% വോട്ടാണ്. ഈ സാഹചര്യത്തിൽ റൺ ഓഫ് തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിയും പിന്തുടരുന്ന വ്യത്യസ്തമായ രാഷ്ട്രീയധാരകളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കപ്പെടുകയും അത് തീർച്ചയായും തെരഞ്ഞെടുപ്പിനെ നിർണയിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഇലക്ട്രൽ കൗൺസിൽ ഇത്തരം ഒരു സംവാദം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടന, സുരക്ഷ, സാമൂഹ്യ നയങ്ങൾ, രാഷ്ട്രീയപ്രശ്നങ്ങൾ തുടങ്ങിയുള്ള വിഷയങ്ങളിൽ ഇടതു വലത് ആശയങ്ങളും നയങ്ങളും കൃത്യമായി പ്രകടമാക്കപ്പെട്ട സംവാദമായിരുന്നു നടന്നത്. വലതുപക്ഷ സ്ഥാനാർഥി കേവലമായ പരിഷ്കാരങ്ങൾ മുന്നോട്ടുവെച്ചപ്പോൾ സമഗ്രമായ സാമൂഹിക സമീപനവും വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, തൊഴിൽ, പരിസ്ഥിതി മുതലായ മേഖലയികളിൽ നല്ലതോതിലുള്ള നിക്ഷേപവും കൊണ്ടുവരുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി വ്യക്തമായി പറഞ്ഞുവെച്ചു. ഭരണരംഗത്ത് കേവലമായ ഏതാനും ചില നയങ്ങളെക്കുറിച്ച് മാത്രം വലതുപക്ഷ സ്ഥാനാർഥി പറഞ്ഞുപോയപ്പോൾ സമഗ്രവും ഭൂരിപക്ഷം ജനതയെയും ഉൾക്കൊള്ളുന്നതുമായ വികസന-പുരോഗമന പരിപ്രേക്ഷ്യമാണ് ഇടതുപക്ഷ സ്ഥാനാർത്ഥി മുന്നോട്ടവെച്ചത്. ഈ സംവാദം 15ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നിർണായകമായ രീതിയിൽ സ്വാധീനിക്കും എന്നതിൽ തർക്കമില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 18 =

Most Popular