Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതമിഴ്‌നാട്ടിൽ ഗോത്ര വർഗ്ഗക്കാരുടെ പ്രതിഷേധ റാലി

തമിഴ്‌നാട്ടിൽ ഗോത്ര വർഗ്ഗക്കാരുടെ പ്രതിഷേധ റാലി

കെ ആർ മായ

ന്ത്യയിലെ ആദിവാസി ജനതയുടെ ഭരണഘടനാപരവും നിയമപരവും ജനാധിപത്യപരവുമായ അവകാശങ്ങൾക്കു നേര ഒരു അപ്രഖ്യാപിത യുദ്ധം നടക്കുകയാണ്. കോർപറേറ്റുകൾക്കും അദാനി അംബാനിമാർക്കും അനുകൂലമായി മോദി സർക്കാർ വനാവകാശ നിയമത്തിലെ ചട്ടങ്ങൾ മാറ്റിയെഴുതുകയും ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്നും കൂടിയൊഴിപ്പിക്കുകയുമാണ്, വനസംരക്ഷണ നിയമമാകട്ടെ തീർത്തും ആദിവാസിവിരുദ്ധവുമാണ്. ഇതിന്റെയെല്ലാം ഭാഗമായി കാലങ്ങളായി ആദിവാസി ജനവിഭാഗങ്ങൾ അനുവദിച്ചുവരുന്ന അവഗണനയുടെയും ജീവിത ദുരിതങ്ങളുടെയും പ്രതിഫലനമെന്നോണം അതിനോടെല്ലാമുള്ള അസംതൃപ്തിയും രോഷവും വിവിധ സമരരൂപങ്ങളുമായി ഇന്ത്യയിലെമ്പാടും ഉയർന്നുവന്നിട്ടുണ്ട്. പലപ്പോഴും അത്തരം സമരരൂപങ്ങളെയുമെല്ലാം ഭരിക്കുന്ന വർഗം അടിച്ചമർത്തുന്നതായാണ് കാണുന്നത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള മനുഷ്യനെന്ന നിലയിലുള്ള അവരുടെ അവകാശംപോലും ഹനിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ചിന്റെ (എഎആർഎം) നേതൃത്വത്തിൽ തമിഴ്നാട്ടിലെ നാമക്കല്ലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഴായിരത്തോളം പേർ പങ്കെടുത്ത റാലി ശ്രദ്ധേയമായിരുന്നു.

ആദിവാസി അധികാർ രാഷ്ട്രീയ മഞ്ചിന്റെ 14‐ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് ആദിവാസിവിഭാഗങ്ങളുടെ വമ്പിച്ച റാലി നടന്നത്. കാട്ടുനായ്ക്കർ, ഇരുളർ, കൊണ്ട് റെഡ്ഡി, കുറവർ, കുറുമ്പർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരാണ് റാലിയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. തമിഴ്നാട്ടിലെ 37 അംഗീകൃത ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ആദിവാസി സംഘടനമായ തമിഴ്നാട് ട്രൈബൽ പീപ്പിൾസ് അസോസിയേഷൻ (ടിഎൻടിഎ) ആണ് റാലി ആസൂത്രണം ചെയ്തത്. നിരവധി തടസ്സങ്ങൾ തരണം ചെയ്താണ്‌ ഒടുവിൽ റാലി നടത്താനുള്ള പൊലീസ് അനുമതി നേടിയെടുത്തത്. ഒരർഥത്തിൽ പറഞ്ഞാൽ ആദിവാസികളുടെ റാലി വൻവിജയമാകുമെന്നുകണ്ട് പൊലീസ് മുൻകൂട്ടി അതു തടയാൻ ശ്രമിക്കുകയാണുണ്ടായത്. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിപാടിയ്ക്കു നാലാഴ്ച മുമ്പേ പൊലീസ് അധികാരികൾക്ക് സമർപ്പിച്ചതാണ്. എന്നാൽ പ്രദേശത്തെ പൊലീസുദ്യോഗസ്ഥർ അനുമതി നഷേധിച്ചു. സംസാരിക്കാനും അഭിപ്രയാപ്രകടനത്തിനും വിയോജിക്കാനും പ്രതിഷേഝിക്കാനുമൊക്കെയുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരനു നൽകുന്നു. അതുകൊണ്ട് തങ്ങൾ റാലി നടത്തുമെന്ന് ടിഎൻടിഎ പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു. എന്തു തടസ്സം നേരിട്ടാലും റാലി നടത്താൻ തന്നെ സംഘടന തീരുമാനിച്ചു. അതിനായി തയാറെടുപ്പുകൾ നടത്തി. എന്നാൽ റാലിയുടെ തലേദിവസം രാത്രി മുനിസിപ്പൽ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് എഎആർഎമ്മിന്റെയും ടിഎൻടിഎയുടെയും പതാകകൾ നീക്കം ചെയ്തു. എന്നാൽ അർധരാത്രിയോടെ ടിഎൻടിഎ നേതാക്കൾ സ്ഥലത്തെത്തി റോഡ് ഉപരോധിച്ച് കുത്തിയിരുന്നു. എന്തായാലും ഒടുവിൽ പൊലീസ് തങ്ങളുടെ തെറ്റു സമ്മതിച്ച് പ്രവർത്തകർക്കൊപ്പം നിന്ന പതാകകൾ പുനഃസ്ഥാപിച്ചു. സമൂഹത്തിലെ ഏറ്റവും ദുർബല ജനവിഭാഗമായ ആദി.വാസികളെപ്പോലും ഭരണകൂടം ഭയക്കുന്നു; അവരുടെ ചെറുവിരലനക്കം പോലും അവർ തടയാൻ ശ്രമിക്കുന്നു. ഇതാണ് ഇവിടെയും സംഘടിതമായ ചെറുത്തുനിൽപ്പിന്റെ ഫലമായി ഇവിടെ റാലി വൻ വിജയമാക്കിതീർക്കാൻ കഴിഞ്ഞത് സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ലതെയുള്ള സംഘടിതരാഷ്ട്രീയ ശക്തിക്കു മാത്രമേ അന്തിമമായും വിജയം നേടാൻ കഴിയൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്.

അദാനിയ്ക്കും അംബാനിക്കും മറ്റു കോർപ്പറേറ്റുകൾക്കും അനുകൂലമായി നരേന്ദ്രമോദി വനാവകാശത്തിലെ ചട്ടങ്ങൾ മാറ്റുകയാണ്. തീർത്തും ആദിവാസിവിരുദ്ധമായ വനസംരക്ഷണ നിയമത്തിന്റെ പേരിൽ തലമുറകളായി താമസിക്കുന്ന ആദിവാസികളെ കുടിയൊഴിപ്പിക്കുകയാണ്. ആദിവാസികൾ തങ്ങളുടെ അവകാശങ്ങൾ കാത്തുരക്ഷിക്കാനും മോദി സർക്കാരിന്റെ ബുൾഡോസറിനു മുമ്പിൽ തലകുനിക്കുന്ന പ്രശ്നമില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആദിവാസിജനങ്ങളിലെ ചില ഉപവിഭാഗങ്ങളെക്കൂടി ആദിവാസികളായി അംഗീകരിച്ച് എസ്ടി സർട്ടിഫിക്കറ്റ് നൽകണമെന്ന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തെങ്കിലും മോദി സർക്കാർ അതുതള്ളി. വനാവകാശ നിയമത്തിൽ മോദി ഗവൺമെന്റ് വെള്ളം ചേർത്തത് സംസ്ഥാനത്ത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരത്തിൽ നാനാവിധത്തിൽ മോദി ഗവൺമെന്റ് ആദിവാസി ജനതയ്ക്കുനേരെ ആക്രമണമഴിച്ചുവിടുകയാണ്.

ആദിവാസികൾ തമിഴ്നാട്ടിൽ പോരാടുമ്പോൾ ഞങ്ങൾ അവർക്കുവേണ്ടി ഡൽഹിയിൽ പോരാടുമെന്ന് വൃന്ദകാരാട്ട് സമ്മേളനത്തെ അഭിസംബോധനചെയ്യവേ പറഞ്ഞു.

തമിഴ്നാട്ടിൽ ആദിവാസികളുടെ റാലി മോദി ഗവൺമെന്റിനുള്ള ശക്തമായ താക്കീതാണ്. മണിപ്പൂരിലെ ആദിവാസി ജനതയെ വർഗീയത ഇളക്കിവിട്ട് ഭിന്നിപ്പിച്ച് കലാപമുണ്ടാക്കി അതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ മോദിക്കും കൂട്ടർക്കും ഇനിയും അവസരമൊരുക്കിക്കൊടുക്കില്ല എന്ന ഉറച്ചതീരുമാനമാണ് വിവിധവിഭാഗത്തിൽപ്പെട്ട ഏഴായിരത്തോളം ആദിവാസികൾ പങ്കെടുത്ത വമ്പിച്ച റാലിയിൽ മുഴങ്ങിക്കേട്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular