Friday, November 8, 2024

ad

Homeരാജ്യങ്ങളിലൂടെക്യൂബയ്ക്കെതിരായ അമേരിക്കൻ ഉപരോധത്തിനെതിരെ ബ്രസീലിയൻ യുവത

ക്യൂബയ്ക്കെതിരായ അമേരിക്കൻ ഉപരോധത്തിനെതിരെ ബ്രസീലിയൻ യുവത

ടിനു ജോർജ്‌

മേരിക്കൻ ഭീകരതയുടെ നേർക്കാഴ്ചയായ സ്റ്റേറ്റ് സ്പോൺസേർസ് ഓഫ് ടെററിസം (SSoT) പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിയൻ യുവത റിയോ ഡി ജനീറോയിലെ അമേരിക്കൻ കോൺസുലേറ്റിനു പുറത്ത് പ്രക്ഷോഭം നടത്തി. സെപ്റ്റംബർ 18ന് പുലർച്ചെ നടന്ന ഈ പ്രതിഷേധ പ്രക്ഷോഭം ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുന്നതിനും സ്റ്റേറ്റ് സ്പോൺസേർസ് ഓഫ് ടെററിസം പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്യുന്നതിനുവേണ്ടിയുമുള്ള അന്താരാഷ്ട്ര ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. ഈ പുതിയ പട്ടിക ക്യൂബയിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയ സാഹചര്യത്തിൽ വരുംനാളുകളിൽ ഈ സാർവദേശിക ക്യാമ്പയിൻ കൂടുതൽ ശക്തമാകും. ഇടതുപക്ഷ കൂട്ടായ്മയായ പോപ്പുലർ യൂത്ത് അപ്രൈസിംഗ് (Levante Popular da Juventude) ആണ് ബ്രസീലിൽ നടന്ന ഈ പ്രതിഷേധ പ്രക്ഷോഭം സംഘടിപ്പിച്ചത്. “ബ്രസീലിയൻ സമൂഹത്തിന്റെ ഘടനാപരമായ മാറ്റത്തിനുവേണ്ടി’ പൊരുതുന്നതിന് നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സർവ്വകലാശാലകളിലെയും യുവജനങ്ങളെ സംഘടിപ്പിക്കുന്ന ദേശീയ സംഘടനയാണ് ലെവന്റെ എന്ന് പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്ന പോപ്പുലർ യൂത്ത് അപ്രൈസിങ്. പ്രക്ഷോഭത്തിൽ ക്യൂബൻ വിപ്ലവത്തിന്റെ നേട്ടങ്ങൾ, അതായത് കാർഷിക വിപ്ലവവും നിരക്ഷരത അവസാനിപ്പിക്കുന്നതിനുള്ള ക്യാമ്പയിനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യത വർധിപ്പിച്ചതും അടക്കമുള്ള ക്യൂബൻ വിപ്ലവത്തിന്റെ നേട്ടങ്ങൾ ലെവന്റെ ഉയർത്തിക്കാണിക്കുകയുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരകളായ വിയറ്റ്നാം, ലിബിയ, ഇറാഖ് അഫ്ഗാനിസ്ഥാൻ,ഹെയ്തി അടക്കമുള്ള മറ്റു രാജ്യങ്ങളുടെ ദുരവസ്ഥയും പ്രക്ഷോഭത്തിൽ ഉയർത്തിക്കാണിക്കുകയുണ്ടായി.

‘ഞങ്ങളുടെ രാജ്യങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങളെ സേവിക്കാനും ഞങ്ങളുടെ ദേശീയ പദ്ധതികൾ കെട്ടിപ്പടുക്കുന്നതിനും തടസ്സമായി നിൽക്കുന്ന സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകൾക്കെതിരായി ലാറ്റിനമേരിക്കൻ ജനതയുടെ പോരാട്ടം ഏകീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഇത്തരത്തിൽ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് സംഘടന പ്രസ്താവനയിൽ പറയുകയുണ്ടായി. ഈ വിവാദ പട്ടികയുടെ ( SSoT) ഇരട്ട മുഖവും അവർ ഉയർത്തിക്കാണിച്ചു. പ്രസിഡന്റ് ആയിരുന്ന ട്രംപ് ആണ് ഇത് വീണ്ടും പുനഃസ്ഥാപിച്ചത് എന്നതുതന്നെ ഇതിന്റെ നിഷ്ഠുരത വെളിവാക്കുന്നതാണ് എന്നും അവർ പറഞ്ഞു. ബ്രസീലിൽ ബോൾസനാരോ ജയിച്ച അതേ അതിയാഥാസ്ഥിതിക നവഫാസിസ്റ്റ് തരംഗത്തിലാണ് അമേരിക്കയിൽ ട്രംപും ജയിച്ചത് എന്നും പ്രക്ഷോഭകർ പരാമർശിച്ചു.

ലെവന്റെയും അതുപോലെയുള്ള മറ്റു മുന്നേറ്റങ്ങളും ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാർട്ടികളും എല്ലാം തന്നെ ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി, ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ഓഫ് അമേരികാസ്, വേൾഡ് മാർച്ച് ഓഫ് വുമൺ, സാവോ പോളോ ഫോറം എന്നിങ്ങനെ ലോകത്താകെയുള്ള മുന്നേറ്റങ്ങളുടെ ഭാഗമാണ്. ‘ക്യൂബയെ ജീവിക്കാൻ അനുവദിക്കുക’ എന്ന ക്യാമ്പയിന്റെ (Let Cuba Live campaign) ഭാഗമായി സ്റ്റേറ്റ് സ്പോൺസേർസ് ഓഫ് ടെററിസം പട്ടികയിൽ നിന്നും ക്യൂബയെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ദശലക്ഷം ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് ഈ സംഘടനകളൊന്നടങ്കം. ഡിസംബറിലെ സാർവദേശീയ മനുഷ്യാവകാശ ദിനത്തിൽ അവർ ഈ ഒപ്പുകൾ ബൈഡനുമുന്നിൽ സമർപ്പിക്കും. ലാറ്റിനമേരിക്കയിൽ സാമ്രാജ്യത്വത്തിനെതിരെ ഉയർന്നുവരുന്ന ശക്തമായ ജനവികാരവും, രാജ്യാതിർത്തികൾക്കപ്പുറം പോരാട്ടത്തിന്റെ പാതയിൽ ഒന്നിച്ചുനീങ്ങാനുള്ള ഒരു തുണ്ട് ഭൂമിയിലെ ജനങ്ങളുടെ തീരുമാനവും ’ക്യൂബയെ ജീവിക്കാൻ അനുവദിക്കുക’ എന്ന ക്യാമ്പയിനിൽ നമുക്ക് ദൃശ്യമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × one =

Most Popular