Friday, November 22, 2024

ad

Homeവിശകലനംദുരന്തത്തിനിടയിലും കുത്തിത്തിരിപ്പ്

ദുരന്തത്തിനിടയിലും കുത്തിത്തിരിപ്പ്

സി പി നാരായണൻ

നിപ എന്ന മഹാമാരിയുടെ തിരനോട്ടം വീണ്ടും കോഴിക്കോട് ജില്ലയിൽ ഏതാനും ദിവസം മുമ്പുണ്ടായി. അഞ്ചുവർഷം മുമ്പ് 2018 മെയ് മാസത്തിലാണ് ആദ്യം ആ ജില്ലയിൽ ഇത് പൊട്ടിപ്പുറപ്പെട്ടത്. താരതമേ-്യന വ്യാപനശേഷി കുറവാണെങ്കിലും മരണസാധ്യത ഏറെയുള്ള ഒരു പകർച്ചവ്യാധിയാണ് ഇതെന്നു അരോഗ്യവിദഗ്ധർ ഉടനെ തിരിച്ചറിഞ്ഞു. അതിനനുസരിച്ച് ചികിത്സയും പ്രതിരോധ നടപടികളും ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കി. തൽഫലമായി ദിവസങ്ങൾക്കകം വ്യാധി പരക്കുന്നത് തടയാനും രോഗബാധിതരെ ചികിത്സിക്കാനും മരണം പരമാവധി കുറയ്ക്കാനും അതുവഴി കഴിഞ്ഞു. 2019ൽ എറണാകുളം ജില്ലയിലാണ് നിപ വീണ്ടും പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട്ട് പ്രത്യക്ഷമായതോടെ അതിന്റെ ചരിത്രവും വ്യാപനരീതിയും പ്രതിവിധികളും തിരിച്ചറിഞ്ഞതുകൊണ്ട് എറണാകുളത്ത് നടത്തിയ പ്രതിരോധ പ്രവർത്തനം താരതമേ-്യന എളുപ്പമായിരുന്നു. വീണ്ടും കഴിഞ്ഞവർഷം കോഴിക്കോട്ടുതന്നെ അത് ആവർത്തിച്ചു. ഇപ്പോൾ ഇതാ വീണ്ടും അവിടെ തന്നെ.

അതിനാൽ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും താരതമേ-്യന എളുപ്പമായി. ഏത് രോഗവും ആദ്യം പിടിപെടുമ്പോഴാണ് അതിനെ നിർണയിക്കാനും ചികിത്സാവിധിയും പ്രതിരോധവും നിശ്ചയിച്ചു നടപ്പാക്കാനും കാലതാമസമെടുക്കുക. ഇപ്പോൾ അത്തരത്തിലുള്ള പ്രശ്നങ്ങളില്ല. അതിനാൽ മൂന്നുദിവസങ്ങൾക്കകം നിപയെ അതിന്റെ ഉറവിടത്തിൽ തന്നെ പിടിച്ചുകെട്ടാനും രോഗബാധിതരെ ചികിത്സിച്ചു രോഗവിമുക്തരാക്കാനും കഴിഞ്ഞു. അതിന്റെ തുടർ നടപടികളാണ് കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി മരുതോങ്കര പ്രദേശത്ത് നടന്നുവരുന്നത്. രണ്ടുപേരാണ് ഇത്തവണ അവിടെ മരണമടഞ്ഞത്. അപ്പോഴേക്കാണ് അവരെ ബാധിച്ചത് നിപയാണെന്നു സ്ഥിരീകരിക്കപ്പെട്ടത്.

അതോടെ ആരോഗ്യവകുപ്പു മാത്രമല്ല, സർക്കാർ സംവിധാനമാകെ കോഴിക്കോട് ജില്ലയിൽ നിപയെ നേരിടുന്നതിനു യുദ്ധകാലാടിസ്ഥാനത്തിൽ സന്നദ്ധമായി. അതിനു നേതൃത്വം നൽകാൻ ആരോഗ്യമന്ത്രി വീണാജോർജും ജില്ലയിൽനിന്നുള്ള മന്ത്രി മുഹമ്മദ് റിയാസും അവിടെ എത്തി. അങ്ങനെ ഫലപ്രദമായ ഇടപെടൽകൊണ്ടാണ് ദിവസങ്ങൾക്കുള്ളിൽ രോഗവ്യാപനം തടഞ്ഞ് ആ ജില്ലയിലുള്ളവർക്കു മാത്രമല്ല, സംസ്ഥാനത്താകെ ഉൽകണ്ഠ ശമിപ്പിക്കാൻ കഴിഞ്ഞത്. ജില്ലയിലെ സർവസന്നാഹങ്ങളെയും അണിനിരത്തി രോഗവ്യാപനം ഉണ്ടാകുന്നില്ല എന്ന ഉറപ്പുവരുത്തിയതുകൊണ്ടാണ് അതിനു കഴിഞ്ഞത്.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്കാണ് സാർസ് ഉൾപ്പെടെയുള്ള ചില പകർച്ചവ്യാധികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്. അവയിൽ സാർസ് പരമ്പരയാണ് ഏറ്റവും കൂടുതൽ ജീവനഷ്ടവും മറ്റു പ്രത്യാഘാതങ്ങളും ലോകത്താകെ ഉണ്ടാകാൻ ഇടയാക്കിയത്. അക്കൂട്ടത്തിൽ താരതമേ-്യന കുറച്ചിടങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടത് നിപയായിരുന്നു. കാൽനൂറ്റാണ്ടുമുമ്പ് മലേഷ്യയിലെ നിപ എന്ന ഗ്രാമപ്രദേശത്താണ് അത് ആദ്യം പ്രത്യക്ഷപ്പെട്ടത്. അങ്ങനെയാണ് രോഗത്തിനു ആ പേരുകിട്ടിയത്. പിന്നീട് അത് ബംഗ്ലാദേശിലും തുടർന്നു പശ്ചിമബംഗാളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം 5 വർഷംമുമ്പാണ് ആദ്യമായി കേരളത്തിൽ ചിലരെ നിപ ബാധിച്ചത്. നിപ വെെറസ് വവ്വാലുകൾ വഴിയാണ് മനുഷ്യരിലേക്ക് എത്തുന്നത് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വവ്വാൽ കടിച്ചിട്ട പഴങ്ങളിൽ നിന്നാണ് അത് മനുഷ്യരിലേക്ക് എത്തുന്നത് എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ നിപ പ്രത്യക്ഷപ്പെട്ട മൂന്നു സ്ഥലങ്ങളിലും അതു തന്നെയായിരുന്നു അനുഭവം. കോഴിക്കോട് ജില്ലയിൽ നിപ കാണപ്പെട്ട സ്ഥലങ്ങളിലും വവ്വാലുകൾ വഴിയാണ് നിപ വെെറസ് മനുഷ്യരിലേക്ക് എത്തിയത് എന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മുൻ അനുഭവങ്ങൾ ഉണ്ടായതുകൊണ്ട് ഇത്തവണ ഈ രോഗബാധ ആദ്യം തന്നെ തിരിച്ചറിയാനും പ്രതിരോധ ചികിത്സയും മറ്റു പ്രവർത്തനങ്ങളും ഉടനെ ഏർപ്പെടുത്താനും കഴിഞ്ഞു അതുകൊണ്ട് ദിവസങ്ങൾക്കകം ആ രോഗബാധയെ ഒരു പ്രദേശത്തിനുള്ളിൽ ഒതുക്കി നിർത്താനും കഴിഞ്ഞു, തുടർന്ന് അതിനെ നിയന്ത്രിക്കാനും. സംസ്ഥാന സർക്കാർ മുതൽ തദ്ദേശ ഭരണസ്ഥാപനങ്ങൾ വരെയുള്ള സംവിധാനങ്ങളാകെ ഒരു യന്ത്രംപോലെ പ്രവർത്തിച്ചതുകൊണ്ടാണ് അതിനു കഴിഞ്ഞത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് മുമ്പും ഇത്തരം വിപത്-സന്ധികളിൽ അതിന്റെ നേതൃത്വം മുതൽ സാധാരണ പ്രവർത്തകർവരെ, കെെമെയ് മറന്നു പ്രവർത്തിക്കാൻ പ്രചോദനമാകുന്നത്. 2018ലെ പ്രളയകാലം മുതൽ കേരളത്തിലെ ജനങ്ങൾ അത് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഇതുതന്നെ കോവിഡ് കാലത്തും ആവർത്തിക്കുകയുണ്ടായി. അതുകൊണ്ടാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സർക്കാർ നിസ്സഹകരിക്കുക മാത്രമല്ല, തടസ്സങ്ങൾ സൃഷ്ടിക്കുക കൂടി ചെയ്തിട്ടും, എൽഡിഎഫ് സർക്കാരിന് എല്ലാ പ്രതിസന്ധികളെയും വിജയകരമായി അതിജീവിക്കാൻ കഴിഞ്ഞത്. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ നിപ ബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴും ആ പ്രവർത്തനശെെലി സർക്കാരിന് ആവർത്തിക്കാൻ കഴിഞ്ഞു. ജനങ്ങൾ അതിനോട് സർവാത്മനാ സഹകരിച്ചു. അതിന്റെ ഫലമായാണ് ദിവസങ്ങൾക്കുള്ളിൽ നിപ ഭീതിയെ പെട്ടെന്നു പിടിച്ചു കെട്ടാൻ സർക്കാരിനു കഴിഞ്ഞത്.

ഇതിനിടയിലും ദോഷെെകദൃക്കുകൾ ഇടങ്കോലിടാൻ ശ്രമിച്ച കാര്യവും മറന്നുകൂട. അത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുള്ളപ്പോൾ പതിവു ദൃശ്യമാണ്. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയല്ലാതെ പ്രവർത്തിക്കുന്നതും ക്ഷേമത്തോടെ ജീവിക്കുന്നതും കണ്ടുനിൽക്കാൻ കഴിയാത്ത ചിലരുണ്ട് ഇവിടെ. അവയിലൊന്നാണ് മലയാള മനോരമ എന്ന മാധ്യമവും അത് നടത്തുന്നവരും. ഏതാണ്ട് 70 വർഷം മുമ്പാണ് മനോരമയുടെ അന്നത്തെ അധിപൻ മൊഴിഞ്ഞത്, കേരളത്തിൽ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ വിഷം തിന്ന് ആത്മഹത്യചെയ്യുമെന്ന്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു മുമ്പായിരുന്നു അത്. ലഭിച്ച ആദ്യത്തെ സന്ദർഭത്തിൽതന്നെ ഇവിടെത്തെ ജനങ്ങൾ അതിനു പ്രയോഗത്തിലൂടെ മറുപടി കൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റകയ് ക്കുതന്നെ ഭരണത്തിൽ എത്തിച്ചു. പിന്നീടുള്ള പതിറ്റാണ്ടുകളിൽ അത് പല തവണ ആവർത്തിക്കപ്പെട്ടു.

ജനങ്ങൾ അങ്ങനെ ചെയ്തതിന് അപ്പപ്പോൾ തന്നെ ഫലവുമുണ്ടായി. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളിൽ കേരളമാണ് മറ്റു സംസ്ഥാനങ്ങളേക്കാൾ പുരോഗതി കെെവരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി അല്ലെങ്കിൽ എൽഡിഎഫ് നയിക്കുന്ന സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ തടയാനും തകർക്കാനും ആ മാധ്യമം എന്നും മുൻപന്തിയിലുണ്ട്. ഇത്തവണ നിപ കോഴിക്കോട് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ, സർക്കാർ നടപടികളെ ആദ്യം പിന്തുണച്ച മലയാള മനോരമ തന്നെ താമസിയാതെ പ്ലേറ്റ് മാറ്റിവച്ചു. സർക്കാർ നടപടികളെ മുഴുവൻ കരിതേച്ചുകാണിച്ച് ജനങ്ങളെ സർക്കാരിനെ എതിരാക്കാൻ ശ്രമിച്ചു. എല്ലാവരും അത് ശ്രദ്ധിച്ചു. മഹാമാരിയുടെ മുന്നിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അതിനെ നേരിടുന്നവരെ അശക്തരാക്കുന്ന ആ നീക്കത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നു. ആ മാധ്യമത്തിന് അതിന്റെ പിഴച്ച മാർഗം തിരുത്തേണ്ടിവന്നു. ജനങ്ങളും സർക്കാരും എല്ലാം ചേർന്ന് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിനു ശ്രമിക്കുമ്പോൾ മോദി സർക്കാരിനൊപ്പം ചേർന്ന് അതിനെ പരാജയപ്പെടുത്താനാണ് അവരുടെ നീക്കം. ജനങ്ങൾ അത് അനുവദിക്കില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + two =

Most Popular