Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെനിയമസഭാംഗങ്ങളുടെ ശമ്പളം മേലോട്ട്, സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനില്ല

നിയമസഭാംഗങ്ങളുടെ ശമ്പളം മേലോട്ട്, സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനില്ല

ഷുവജിത് സർക്കാർ

ശ്ചിമബംഗാൾ ഗവൺമെന്റ് നിയമസഭാസാമാജികരുടെ വേതനം 40,000 രൂപയായി ഈയടുത്തയിടെ വർദ്ധിപ്പിച്ചു. അതോടൊപ്പം മന്ത്രിമാരുടെ വേതനവും വർധിപ്പിക്കുകയുണ്ടായി. നേരത്തെ മന്ത്രിമാർക്ക് ശമ്പളവും അലവൻസുകളുമുൾപ്പെടെ പ്രതിമാസ വേതനം 1,10,000 രൂപ 1,51,000 ആയും എം എൽ എ മാർക്കു ലഭിച്ചിരുന്ന പ്രതിമാസ വേതനം 81,000 രൂപയിൽനിന്ന്‌ 1,21,000 ആയും വർധിപ്പിച്ചു. പശ്ചിമബംഗാളിൽ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2011 വരെ, മന്ത്രിമാരുടെ ശമ്പളം ഏകദേശം 10,000 രൂപയും എംഎൽഎമാർക്കും 6000‐-7000 രൂപയുമായിരുന്നു. തൃണമൂൽ അധികാരമേറ്റയുടൻതന്നെ മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളം വർധിപ്പിക്കാൻ തുടങ്ങി. എന്നാൽ അതിനനുസരിച്ച് സാധാരണ സർക്കാർ ജീവനക്കാരുടെ വരുമാനം വർധിപ്പിച്ചില്ല. നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും വേതനം വർധിപ്പിക്കാനുള്ള തീരുമാനത്തെ ഇടതുപക്ഷവും പ്രതിപക്ഷവും വിമർശിക്കുന്നു. സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തപോലും സർക്കാരിനു നൽകാൻ കഴിയാത്ത, സാഹചര്യത്തിൽ മന്ത്രിമാരുടെയും എംഎൽഎ മാരുടെയും ശമ്പളം വർധിപ്പിക്കുന്നത് അപ്രാ യോഗികവും ഭ്രാന്തൻ തീരുമാനവുമാണ്. യോഗ്യതനേടീയ തൊഴിലന്വേഷകാരായ ചെറുപ്പക്കാർ കഴിഞ്ഞ 900 ദിവസമായി കൊൽക്കത്തയിലെ തെരുവുകളിൽ സമരം ചെയ്യുകയാണ്. എസ് എൽഎസ് ടി, അപ്പർ പ്രൈമറി, ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൂപ്പ് ഡി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. മന്ത്രിമാർക്കും വിദ്യാഭ്യാസ കൗൺസിലിൽ ഉള്ളവർക്കും മറ്റും കോഴകൊടുത്ത് സർക്കാർ ജോലി നേടിയ അനർഹരായവരുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെതിരെയുള്ള പരാതി സിബിഐയും ഇഡിയും അന്വേഷിക്കുകയാണ്. മുൻമന്ത്രി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പ്രമുഖർ എന്നിവരെല്ലാം വിദ്യാഭ്യാസരംഗത്തെ അഴിമതിയുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. തൊഴിലന്വേഷകരും സർക്കാർ ജീവനക്കാരും ഇവരുടെ യഥാർഥ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തെരുവിലാണ്. ഈ ഘട്ടത്തിലും ഗവൺമെന്റ് ഈ ചെറുപ്പക്കാരെ അവഗണിച്ച് ലജ്ജയേതുമില്ലാതെ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർധിപ്പിക്കുന്ന തിരക്കിലാണ്. 2011 ൽ തൃണമൂൽ അധികാരത്തിൽ വന്നശേഷം സർക്കാർ ജീവനക്കാർക്ക് ഒരു ഡിഎയും ലഭിച്ചില്ല. അതിനായാണ് അവർ തെരുവിൽ സമരം ചെയ്യുന്നത്. സംഗ്രാമി ഈതാ മഞ്ച, ജൌതാ മഞ്ച എന്നീ സംഘടനകളാണ് ഇവരെ സംഘടിപ്പിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെും പിന്തുണ അവർക്കുണ്ട്. ഈ സംഘടനകളുടെ നേതൃത്വത്തിൽ നിരാഹാര സമരങ്ങളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചത് ജനശ്രദ്ധയാകർഷിക്കുകയുണ്ടായി. എന്നാൽ ഗവണമെന്റ് അവരുടെ സ്വന്തം ജീവനക്കാരെതന്നെ അവഗണിക്കുകയാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ളതുപോലെ 44% ഡി എ തങ്ങൾക്കും ലഭിക്കണമെന്ന് സംസ്ഥാനത്തെ ജീവനക്കാർ ആവശ്യപ്പെടുന്നു. ഇത് ശരിയായതും ന്യായയുക്തവുമാണ്. എന്നാൽ ചില മന്ത്രിമാർ സർക്കാർ ജീവനക്കാരെ വിമർശിക്കുകയും അവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നത് അധികാരത്തിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരിൽ നിന്നും ഉണ്ടാകാൻ പാടില്ലത്തതാണ്. ഇപ്പോൾ ഭരണത്തിലിരിക്കുന്ന തൃണമൂൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ഇടതുമുന്നണി സർക്കാരിനെ കടബാധ്യതയുമായി ബന്ധപ്പെട്ട് നിരന്തരം വിമർശിച്ചിരുന്നു. 30 വർഷം ഇടതുമുന്നണി ഭരിച്ചപ്പോൾ കടം ഒരു ലക്ഷം കോടിരൂപയായിരുന്നെങ്കിൽ 12 വർഷം കൊണ്ട് തൃണമൂൽ ഗവൺമെന്റുണ്ടാക്കിയ കടം 5 ലക്ഷം കോടി രൂപയാണ്. ഒരു വശത്ത് മുഖ്യമന്ത്രി മമതാബാനർജി ഗവൺമെന്റിന്റെ കയ്യിൽ പണമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം മതിയായ ഫണ്ടു നൽകുന്നി്ലെന്നും പറയുമ്പോൾ മറുവശത്ത് മന്ത്രിമാരുടെയും എം.എൽ എ മാരുടെയും ശമ്പളം വർധിപ്പിക്കുന്നു. അർഹരായ ഉദ്യോഗാർഥികൾക്ക് ജോലി നൽകുന്നില്ല, സർക്കാർ ജീവനക്കാർക്ക് ഡി എ നൽകുന്നില്ല. സാധാരണക്കാരെക്കുറിച്ച് സർക്കാരിന് ഒട്ടുംതന്നെ ആശങ്കയില്ല എന്നത് വളരെ വ്യക്തമാണ്. ജനസംഖ്യയിലെ ചെറിയൊരുഭാഗം വരുന്ന സ്വന്തം ആളുകളെപ്പറ്റി മാത്രമാണ് അവരുടെ ആശങ്ക. സർക്കാരും സർക്കാരിന്റെതന്നെ ജീവനക്കാരും തമ്മിലുള്ള വാഗ്വാദം ഈയടുത്തകാലത്ത് അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ സമാജികരുടെ വേതന വർധന പ്രഖ്യാപിച്ചതിനെ തുടർന്ന് ഗവൺമെന്റ് ജീവനക്കാരും തൊഴിലന്വേഷകരും മുന്നോട്ടുവെച്ച ആവശ്യങ്ങൾ കൂടുതൽ മുൻനിരയിലേക്കു വന്നിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായ നടപടികളെടുക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങൾ ഇനിയും ഉയർന്നുവരും. അത് സർക്കാരിനെതന്നെ അട്ടിമറിച്ചേക്കാം. തൃണമൂൽ ഗവൺമെന്റ് പിന്തുടരുന്ന ഇത്തരം കീഴ്വഴക്കങ്ങൾ അതിന്റെ സ്വഭാവത്തെയും തൊഴിൽ സംസ്കാരത്തെയും രാഷ്ട്രീയ കാഴ്പ്പാടിനെയുംപറ്റി വ്യക്തമായ രൂപരേഖ നൽകുന്നു. അതിന്റെ പക്ഷപാതപരമായ താൽപര്യങ്ങളെ തുറന്നുകാട്ടുന്നു. യഥാർഥത്തിൽ തൃണമൂലിന്റെ ഉത്കണ്ഠ അതിന് എന്തെങ്കിലും നേട്ടമുണ്ടാക്കിക്കൊടുക്കുന്നവരുടെ താൽപര്യങ്ങളെക്കുറിച്ചു മാത്രമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 6 =

Most Popular